Popular Posts

Thursday, June 29, 2017

യാത്രയിൽ ശ്രദ്ധികണ്ട കാര്യങ്ങൾ

യാത്രയിൽ ശ്രദ്ധികണ്ട കാര്യങ്ങൾ

1, അമിത വേഗമോ, അമിത ആവേശമോ, മൽസര ബുദ്ധിയോ വാഹനം നിയത്രിക്കുന്ന ആളെ ബാധിക്കരുത്

2,മാറ്റ് വാഹങ്ങളിൽ നിന്ന് പ്രകോപനങ്ങൾ ഉണ്ടായാലും പരമാവധി ഒഴിഞ്ഞു മാറുക. തെറ്റ് നമ്മുടെ ഭാഗത്താണ് എങ്കിൽ മടിക്കാതെ സോറി പറയുക. പല വഴക്കുകൾക്കും കാരണം അനാവശ്യ തർക്കങ്ങളാണ്.

 ആവശ്യമെങ്കിൽ പോലീസ് സഹായം തേടുക ( ഇവിടെയും ചൂഷണം ഉണ്ടാവാൻ വഴി ഉണ്ട്. )

3,ഒരു സ്ഥലത്തെ പറ്റി നന്നായിട്ട് മനസിലാക്കുക. നാട്ടുകാരുടെ മുന്നറിയിപ്പുകൾ, മുന്നറിയിപ്പ് ബോർഡുകൾ എന്നിവ മുഖവിലക്കെടുക്കുക. ഒരിക്കലും സാഹസമല്ല സഞ്ചാരം

4,ഒരു കാര്യത്തിലും അവിടെ ഉള്ള നാട്ടുകാരുമായി തർക്കത്തിൽ ഏർപ്പെടാൻ നിൽക്കരുത്.


മറു നാട്ടിൽ നിന്ന് വന്ന ഒരാൾ പ്രശ്നം ഉണ്ടാക്കിയാൽ നമ്മുടെ നാട്ടിൽ നോക്കി നിൽകില്ല അത് തന്നെ എല്ലാ നാട്ടിലും നടക്കുന്നത്


5,കച്ചവട സ്ഥാപനങ്ങളിൽ കയറി അനാവശ്യ വിലപേശൽ നടത്തിരിക്കുക. സ്വാന്തം നാട്ടിൽ കിട്ടാത്ത ഒന്നും ഇപ്പോൾ ഒരു നാട്ടിലും ഇല്ലാ അത് കൊണ്ടു തന്നെ വലിയ ഷോപ്പിംഗ് എന്നത് ഒഴിവാക്കി കാഴ്ചകൾ കാണുന്നതിൽ മുൻതൂക്കം നൽകുക.

6,വാഹനത്തിന് ആവശ്യമായ രേഖകൾ വാഹനത്തിൽ ഉണ്ട് എന്ന് ഉറപ്പ് വരുത്തുക.

7,വാഹനത്തിന്റെ കണ്ടീഷൻ , സ്റ്റേപ്പിനി ടയർ എന്നിവ നിർബന്ധമായും .... ആവശ്യം വേണ്ട മരുന്നുകൾ, എമർജൻസി ലൈറ്റ്, ടോർച്ച് , ലാമ്പ്, കോട്ടൻ തുണി എന്നിവ മുൻകരുതൽ ആയി വണ്ടിയിൽ കരുതുന്നത് ഉപകാര പ്രദമാവും

കുടുബവുമായിട്ടുള്ള യാത്രയിൽ

1,കുടുബമായിട്ടുള്ള യാത്രയിൽ ദൂരം ലഭിക്കാനായി വാഹനങ്ങൾ കുറവുള്ള  ഷോർട്ട് കട്ടുകൾ ഒഴിവാക്കുക. ടയർ പഞ്ചർ ആവുകയോ മറ്റോ ഉണ്ടായാൽ അത് ഒറ്റക്ക് മാറ്റിയിടേണ്ടി വരും. അല്ലേൽ സഹായത്തിന് ഒരു ആളെ ലഭിക്കുക പോലും ഇല്ല.

2,ഒരു പരിചയവും ഇല്ലാത്ത നാട്ടിലേക്ക് ഒറ്റക്ക്  കുടുംബവുമായി യാത്ര ഒഴിവാക്കുക. ട്യൂറിസ്റ്റ് സ്ഥലങ്ങളിൽ കാണാൻ പ്രധന സ്ഥലങ്ങൾ തിരഞ്ഞെടുക്കുക അവിടെ മറ്റ് യാത്രക്കാരും. പോലീസ് പോലുള്ള സംവിധാനവും ഉണ്ടാവും

3,വിലപിടിപ്പുള്ള ആഭരണങ്ങൾ മാറ്റ് വസ്തുക്കൾ ( ലാപ് ) പൂർമായും ഒഴിവാക്കുക, അവശ്യമായ തുക മാത്രം കൈയിൽ കരുതുക

9,മാരേജ് സർട്ടിഫിക്കറ്റ് കൈയിൽ കരുതുക. ചില ഹോട്ടലുകൾ അവശ്യപ്പെടാറുണ്ട്. ഹോട്ടലിൽ പെട്ടന്ന് ഉള്ള റെയ്ഡ് പോലെ ഉള്ളത് വല്ലതും ഉണ്ടായാൽ ഈ രേഖകൾ നമ്മളെ രക്ഷിക്കും



മാപ്പ് പറച്ചിൽ കാലം

         ഇപ്പോൾ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ഏറ്റവും കൂടുതൽ ലഭിക്കുന്ന ടെക്സ്റ്റ് മെസേജ് ആണ്  "ഞാൻ നിങ്ങളോട് ഒരുപാട് തെറ്റുകൾ ചെയ്തു വിശുദ്ധ മാസത്തെ മുൻ നിർത്തി മാപ്പ് നൽകണം എന്ന് അപേക്ഷിക്കുന്നു " ഇതാവും ഉള്ളടക്കം 

കഴിഞ്ഞ ദിവസം നേരിട്ട് കണ്ടാൽ പോലും അറിയാത്ത ഒരു ഫേസ്ബുക്ക് ഫ്രണ്ട് ഇത് അയച്ചു തന്നപ്പോൾ പകച്ചു പോയി. ഇവൻ എന്നോട് എന്ത് ചെയ്തു എന്ന പറയുന്നത് എന്നോർത്തു. പാവം അയച്ചത് അല്ലെ എന്നോർത്തു ഞാൻ മുട്ടൻ മാപ്പ് കൊടുത്തു - സന്തോഷം

ഇങ്ങനെ ഒരു ടെക്സ്റ്റ്  വന്നാൽ വലിയ തെറ്റ് കാട്ടിയ ഒരാൾക്ക് ആരേലും ക്ഷമിച്ചു കൊടുക്കുവോ അല്ലേൽ വേണ്ട ചെറിയ ഒരു തെറ്റ് ക്ഷമിക്കുവോ ... ? 

ഈ വരുന്ന വരികളിൽ വല്ലോ ആത്മർഥയും ഉണ്ടോ. ഒരിക്കലുമില്ലാ

ആദ്യം ക്ഷമ ചോദിച്ചു തുടങ്ങേണ്ടത് മനസിൽ നിന്നാണ്. അവനോട് / അവളോട് താൻ ചെയ്തത് തെറ്റ് . അപരാതമായി എന്ന് മനസ്സിനെ പറഞ്ഞു ബോധ്യപ്പിക്കുക. മനസിൽ നിന്ന് അപ്പോൾ കണ്ണീർ പൊഴിയും അതോടെ മനസ് അഴുക്കിൽ നിന്ന് മുക്തമാവും.

പിന്നെ അവനെ കാണുബോൾ ഉള്ളു നിറഞ്ഞു ചിരിക്കാനും സംസാരിക്കാനും കഴിയും. 

Friday, June 23, 2017

ഭൂമിയിലെ പൂമ്പാറ്റകൾ


       രണ്ടു കുട്ടികളുമായി ചെറുപ്പക്കാരനായ വാപ്പ പള്ളിയിലേക്ക് കടന്നു വന്നു, ഇടവും വലവും കൈകളിൽ തൂങ്ങി കൗതുകം തുളുമ്പുന്ന മുഖവുമായി രണ്ടു കുരുന്നുകൾ. പള്ളിയിലെ തിരകിലേക്കും കാഴ്ചകളിലേക്കും നോക്കി കൊണ്ടിരുന്നു. കാഴ്ചയിൽ 2 വയസും 4 വയസും പ്രയം.

എന്റെ മുന്നിലെ വരിയിൽ ആയിരുന്നെങ്കിലും നമസ്കാരം തുടങ്ങിയപ്പോൾ എന്റെ വശത്തായി ചെറിയ കുട്ടി. സുജൂദിൽ മാത്രം അവൻ "അള്ളാഹു അക്ബർ" എന്ന് ഉച്ചത്തിൽ പറഞ്ഞു. മറ്റേ കുട്ടി എന്തെക്കെ കാട്ടി എന്നറിയില്ല.

നമസ്കാരം കഴിഞ്ഞിരുന്നപ്പോൾ കുട്ടിയുടെ മുഖത്തേക്ക് വിരലുകൾ കൊണ്ട്  ഞെട്ടാൻ ഓങ്ങി നിൽക്കുന്ന വപ്പയെ ആണ് കണ്ടത്. കണുകൾ നിറഞ്ഞു ആ നാലു വയസുകാരൻ. ഈ കാഴ്ച എന്റെ ബാല്യത്തിലേക്കും എന്റെ പ്രവചകനിലേക്കും എന്നെ എത്തിച്ചു.

നബി (സ്വാ.അ) ഇമ്മം നിൽക്കുന്ന നമസ്കാരത്തിലെ സുജൂദ്. പതിവിന്ന് വിപരീതമായി നമസ്കാരത്തിൽ വളരെ നീണ്ടു പോയി. നമസ്കാരം കഴിഞ്ഞു അനുചരന്മാർ കാര്യം തിരക്കി. പ്രവാചകൻ പറഞ്ഞു എന്റെ പേരാകുട്ടികൾ ( ഹസൻ, ഹുസൻ (റ)) സുജൂദിൽ എന്റെ മുകളിൽ കയറി ഇരുന്നു അവരെ മാറ്റി നിസ്കാരം പൂർത്തിയാകാൻ വതസല്യ ലോക നേതാവിന്ന് കഴിയുമായിരുന്നില്ല.

മറ്റൊരു സന്ദർഭത്തിൽ ഉമ്മുകലിദ്‌ എന്ന കൊച്ചു മിടുക്കിക്ക് ഒരു ഉറുമൽ സമ്മാനം നൽകിയത്. അവളെ അതിന്ന് മുൻപ് ഒരു വട്ടം മാത്രമാണ് പ്രവചകൻ കണ്ടിട്ടുള്ളു. എന്നിട്ട് പോലും അവൾക്ക് പറ്റിയ ഒരു വസ്ത്രം കണ്ടപ്പോൾ ആ മിടുക്കിക്ക് ആണ് ചേരുന്നത് എന്ന് അദ്ദേഹം മനസിലാക്കി.

കുട്ടികളെ ലാളിക്കുകയും, അവരോട് സലാം പറയുകയും, അവരുടെ വളർത്തു ജീവികളെ പറ്റി അവരുടെ വർത്തമാനം കേട്ട് ഇരിക്കുകയും ചെയുക പ്രവചക ചര്യയിൽ പതിവ് കാഴ്ചകൾ ആയിരുന്നു.

ആ പ്രവചകനെ പിൻപറ്റുന്ന അനിയായികൾക്ക്  ഇത് എന്ത് പറ്റി. കുട്ടികളെ പള്ളിയിലേക്ക് കൊണ്ടു വന്ന ആ സഹോദരന് അറിയില്ലേ ആ കുട്ടികൾ ശബ്ധം ഉണ്ടാക്കും എന്ന്. തിരിച്ചവ് ഇല്ലാത്ത ആ പ്രായത്തിയൽ കുട്ടികൾ പിന്നെ എന്ത് ചെയ്യാനാണ്.

ജുമാ പോലെ ഉള്ള ദിവസങ്ങളിൽ തിരിച്ചറിവ് ഇല്ലാത്ത കൊച്ചു കുട്ടികളെ പള്ളിയിലേക്ക് കൊണ്ടു വരാതെയിരിക്കുകയാണ് ഉചിതം. അവർ വീട്ടിൽ ഉമ്മമാരുമായി നമസ്കരിക്കട്ടെ. 6 - 7 വയസ് ആവുബോൾ അവനു മനസിലായി തുടങ്ങും ഒരു വേദിയിൽ എങ്ങനെ പെരുമാറണം എന്നത്. പള്ളിയിൽ എത്തുന്നതിന്ന് മുൻപ് അവനെ പറഞ്ഞു മനസിലാക്കാം ഒന്നും മിണ്ടാതെ ഇരിക്കണം പള്ളിയിൽ നിന്ന് വെളിയിൽ ഇറങ്ങി കഴിഞ്ഞു കണ്ടതിനെ പറ്റി ചോദിക്കാൻ. അവൻ മനസിലാക്കും അവൻ മനസിൽ കാഴ്ചകൾ എഴുതി വെക്കും.

വെച്ചിട്ടുണ്ട് ഈ 6 വയസുകാരൻ വാപ്പയുടെ കയ്യും പിടിച്ചു ആദ്യമായി പള്ളിയിൽ എത്തിയപ്പോൾ വഴിയിൽ വെച് തന്നെ എന്നിക്ക് പിതാവിൽ നിന്ന് നിർദ്ദേശം കിട്ടിയിരുന്നു മിണ്ടാതെ വാപ്പച്ചി  ചെയ്യുന്നത് പോലെ നോക്കി ചെയ്യാൻ. അത് അനുസരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതാണല്ലോ എന്റെ പിതാവ് എന്റെ നേരെ വിരലുകൾ ഓങ്ങിയില്ലാത്തത്

പൂന്തോട്ടത്തിലെ പൂമ്പാറ്റകളാണ് ഓരോ കുരുന്നും അവർ പാറി പറക്കട്ടെ

നമ്മുടെ മക്കൾ നമ്മുടെ ഉത്തരവാദിത്വമാണ്

              മ്മുടെ മക്കൾ അപകടത്തിലേക്കോ ..? എന്നത് ചോദിച്ചു കൊണ്ടിരിക്കുന്നതിൽ കാര്യമില്ല അതിന് വേണ്ട പരിഹാരങ്ങൾ പ്രവർത്തിച്ചു തുടങ്ങുന്നതിൽ ആണ് മാറ്റങ്ങൾ ഉണ്ടാവൂ. നമ്മിൽ നിന്ന് തന്നെ മാറ്റങ്ങൾ തുടങ്ങാം

ഒരു പെണ്കുട്ടി എന്താണ് ആഗ്രഹിക്കുന്നത് - അതിന് ഒറ്റവാക്കിൽ ഒരു ഉത്തരം പറയാം ഒരു ആണ്കുട്ടി എങ്ങനെ കഴിയുന്നു അതേ പോലെ ജീവിക്കാൻ അവളും ആഗ്രഹിക്കുന്നു. പുറത്തു പോവാനും കൂട്ടുകാരുമായി കളിക്കാനും എല്ലാം അവരും ആഗ്രഹിക്കുന്നു. പണ്ട് കാലത്ത് മാതാപിതാക്കൾ  ആണും പെണ്ണും രണ്ടു തട്ടിൽ കണ്ടിരുന്നു. ഒരേ തെറ്റിന്ന് ആണിനും പെണ്ണിനും രണ്ടു തരം ശിക്ഷാ. ആണിന് ഒരടി നൽകിയാൽ പെണ്ണിന് രണ്ടടി. ഇന്ന് രീതികൾ മാറി സമൂഹത്തിൽ തുല്യതാ മനോഭാവം വന്നു.

തുല്യതാ മനോഭാവം എന്ന് പറഞ്ഞാലും അവർ ചെയുന്ന കാര്യങ്ങൾ എല്ലാം ചെയ്യാൻ പെണ്ണിന് കഴിയില്ല. കാരണം അവർ ഫിസിക്കലായി വീക്ക് ആണ്, അതിനാൽ തന്നെ അക്രമകാരിയായ ഒരു പുരുഷണന്റെ അടുത്ത് നിന്ന് അവൾക് സ്വായം രക്ഷപെടാൻ കഴിയാറില്ല. ഇവിടെയാണ് സഹോദരൻ, പിതാവ് , ഭർത്താവ്, മക്കൾ ഇവരുടെ സുരക്ഷാ അവരെ സംരക്ഷിക്കുന്നത്.

പെണ്കുട്ടികള് ആഗ്രഹിക്കുന്നത്

സ്നേഹം പ്രീതിക്ഷിക്കുന്നു

വീട്ടിൽ നിന്ന് പരിഗണന, അവളുടെ വർത്തമാനങ്ങൾ കേൾക്കുക, അവൾ കണ്ട വില കൂടിയ വസ്ത്രം വാങ്ങാൻ കഴിയുമെങ്കിൽ വാങ്ങി നൽകുക. ഇല്ലെകിൽ അത് അവരെ പറഞ്ഞു മനസിലാക്കുക. വീട്ടിലെ സാമ്പത്തിക ചുറ്റുപാട് അറിഞ്ഞു വളർന്ന കുട്ടികൾ ഒരിക്കലും പരിധിവിട്ട് സ്വാപ്നങ്ങൾ കാണില്ല. "നീ പെണ്ണാണ് അത് കൊണ്ടു വീട്ടിൽ തന്നെ ഒതുങ്ങി ഇരുന്നോണം" അറിയാതെയാണെങ്കിലും ചിലരുടെ വായിൽ നിന്ന് വരുന്ന ഇത്തരം പ്രസ്താവനകൾ   അവരുടെ ജന്മത്തെ പോലും അപമാനിക്കലാകും. കാരണം മതങ്ങൾ എല്ലാം പെണ്ണിനെ പറഞ്ഞു കഴിഞ്ഞേ ആണിനെ പറഞ്ഞിട്ടുള്ളൂ.

അവരുടെ ആഗ്രഹങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ സഹോദങ്ങൾക്കും, മാതാപിതാക്കൾക്കും കഴിയണം. വീട്ടിൽ നിന്ന് ലഭിക്കേണ്ട സ്നേഹം അവൾക്ക് ലഭിച്ചില്ല എങ്കിൽ അവൾ അത് പുറത്തന്വേഷിക്കും, കിട്ടുന്ന സ്ഥലത്തു നിന്ന് നേടും. അത് ചിലപ്പോൾ കൂടെ പഠിക്കുന്ന സഹപാഠിയാവാം, അയലത്തെ ചെക്കാനാവാം അങ്ങനെ ആരുമാവാം. പ്രായ പൂർത്തിയായ ആണിലും പെണ്ണിലും പരസ്പരം കാണുബോഴും സംസാരിക്കുബോളും ചില രാസ മാറ്റങ്ങൾ തലച്ചോറിൽ സംഭവിക്കും "ടൊപ്പമയിൻ" പോലെ ഉള്ള ഹോർമോണുകൾ ഉണ്ടാവും ഇതിന്റെ പ്രവർത്തന ഫലമായി വിട്ടുകാരെ എതിർത്ത് ഇറങ്ങി പോകുന്നത് പോലുള്ള  എന്ത് സാഹസം കാട്ടാനും ധൈര്യം ഇവർക്ക് ലഭിക്കും. പക്ഷെ ഈ ഹോർമോണിന്റെ ഒരു കുഴപ്പം എന്നത് ഇത് തലച്ചോറിൽ ഉണ്ടായി 18 മാസം കൊണ്ടു ഇത് ഇല്ലാതെ ആവും. ഇതും കൊണ്ട് കൂടിയാണ് പല പ്രേമവിവാഹങ്ങളും പിന്നീട് പിരിയലിലേക്കെത്തുന്നത്.

അപ്രതീക്ഷിത സമ്മങ്ങൾ : - ചെറിയ വില കുറഞ്ഞ ഒരു കല്ലുമാല പോലും പ്രതീക്ഷികതെ കിട്ടുബോൾ അത് കൂടുതൽ ഭംഗി ആവും. മണിക്കൂറുകൾ ഷോപ്പിംഗ് നടത്തിയാൽ കിട്ടാത്ത അനുഭവം ആവും അവളിൽ അത് നിറക്കുക. അത് ഒരു യാത്രയുടെ രൂപത്തിൽ വേണേലും ആവാം

അനുമോദിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. :- അനുമോദനം, അഭിനന്ദനം. എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് അത്. തങ്ങള്‍ ചെയ്ത പ്രയത്നം ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നത് നമ്മളിലാര്‍ക്കും സഹിക്കാന്‍ പറ്റുകയില്ല. സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളതാണ് അത് മൂടി വെച്ചാൽ ആരും അറിയില്ല. ഭരണിയിൽ അടച്ചു വെച്ച മിട്ടായി പോലെയാണ് സ്നേഹം അത് തുറന്നു കഴിച്ചാൽ മാത്രെ അതിന്റെ രുചി അറിയു. ചിരിക്കുക പോലും ചെയ്യാതെ മുഖം വീർപ്പിച്ചു നടക്കുന്ന പിതാവിന്റെ സ്നേഹം എങ്ങനെ ആണ് മകൾ അറിയുക. അവളുടെ വിജയങ്ങളിൽ തോളിൽ തട്ടി അഭിനന്ദിക്കുകയും പരാജയങ്ങളിൽ കരുത്തു പകരുകയും ചെയുന്ന സ്നേഹ നിർഭരനായി പിതാവിനെയോ, സഹോദരനെയോ മറന്നു ഒരു "ടൊപ്പമയിന്റെ" പ്രവർത്തനവും അവളെ  സ്വാധിനിക്കില്ല

ശാരീരിക മാറ്റങ്ങൾ അറിയണം :- മാസമുറ സമയങ്ങളിൽ പെണ്കുട്ടികളിൽ ഉണ്ടാവുന്ന ബുദ്ധിമുട്ട് മനസിലാക്കി പെരുമാറാൻ മാതാപിതാക്കൾ വളരെ ശ്രദ്ധ കാണിക്കണം. ചിലർ ആ സമയങ്ങൾ വല്ലാതെ ദേഷ്യത്തോടെ പെരുമാറും, അല്ലേൽ സ്നേഹം, സാമിപ്യം ആഗ്രഹിക്കും. ശരീരത്തിൽ ഉണ്ടാവുന്ന ഹോർമോണുകളുടെ പ്രവർത്തനമാണ് ഇതിന് കാരണം അത് തിരിച്ചറിയാൻ ചുരുങ്ങിയത് മാതാപിതാക്കൾ എങ്കിലും മനസ് വെക്കണം

സഹോദരങ്ങൾ അവളുടെ ഓരോ മൂവ്മെന്റും അന്വേഷിച്ചു നടക്കുന്ന ഒരു സിഎെഡിയെ പോലെയാവാതെ തോളിൽ കയ്യിട്ടു നടക്കാൻ കഴിയുന്ന സുഹൃത്തിനെ പോലെയാകുക. പിതാക്കൾ ആവശ്യപ്പെടുമ്പോ പണം മാത്രം നൽകുന്ന എടിഎം ആകാതെ അതോടൊപ്പം സ്നേഹവും നമ്മുടെ സംസ്കാരവും പറഞ്ഞു കൊടുക്കുന്ന നല്ലൊരു മാർഗദർശിയാവുക, വീഴ്ചകളിൽ അണച്ചു പിടിക്കുന്ന രക്ഷിതാവാകുക, വിജയങ്ങളിൽ അവളുടെ കെെ ഉയർത്തിപ്പിടിക്കുന്ന പിതാവ് ആവുക, മാതാക്കൾ ഒരു പെണ്ണെങ്ങനെ അഭിമാനത്തോടെ, അന്തസോടെ ജീവിക്കും എന്നതിന് മാതൃകയാവുക..ഫലം അത്ഭുതാവഹമായിരിക്കും..

ഉള്ളു നിറഞ്ഞു അവർക്ക് സ്നേഹം നൽകാം തീർച്ച അവർ ഒരിക്കലും വഴി തെറ്റി പോവില്ല. നല്ല നാളേക്ക് നന്മയിൽ നിറഞ്ഞ പുതിയ തലമുറയ്ക്കായി അവളെ സ്നേഹത്തിൽ വളർത്തി എടുക്കാം


എന്റെ സ്വാപ്നങ്ങളിൽ ഇന്നി നീ മാത്രം

എന്റെ മനസിൽ നിൻ രൂപം എന്തിനും മുകളിൽ ആഴത്തിൽ പതിയണം, കേവല പരസ്യ ചിത്ര മോഡലുകൾക്ക് അപ്പുറം അല്ലേൽ അവരെ കാണുബോൾ എനിക്ക് നിന്റെ രൂപം മനസിൽ നിറയണം. വികാരങ്ങളുടെ വേലിയേറ്റത്തിൽ നിന്നിലേക്ക് ഓടി അണയാനായി എനിക്ക് കഴിയണം..എന്റെ ഇമാനിക ബലഹീനതക്ക് പരിഹാരം ആവണം നീ...അപൂർണമായി ഒഴുകുന്ന പുഴയെ നീ പുണർന്നു പൂർണതയാക്കണം...ഇമാനിക പൂര്ണതയാണ് വിവാഹം അത് വഴി എന്നിക്ക് നീ എന്ന പുണ്യത്തെ പുൽകണം എന്റേത് മാത്രമായി നിന്നെ എൻ കരങ്ങളാൽ മറോടന്നാക്കണം 

Thursday, June 15, 2017

ലൈക്കും കമന്റും നോക്കാതെ പറയാൻ ഉള്ളത് പറയാം

     നമ്മൾ വലിയ പ്രധന്യം നൽകി ഒരു വിഷയം മണിക്കൂറുകൾ ചിലവാക്കി എഴുതി അവതരിപ്പിച്ചാൽ ചിലപ്പോൾ ആളുകൾ അറിയുക പോലുമില്ലാ. ചിലപ്പോൾ അത് വായിക്കുക ഒന്നോ രണ്ടോ ആളുകൾ ആവും.

മാറ്റ് ചിലപ്പോൾ അത് വലിയ സ്വികരണം ലഭിക്കും . അതിൽ വന്ന ഓരോ കമണ്ടും ഓരോ പോസ്റ്റ് പോലെ വിശദവുമാവും ആ വിഷയവും അത് ആളുകൾക്ക് അനുഭവവും ആണ് എന്താണ് അത് ഇത്ര കാര്യമായ ചർച്ച ഉണ്ടാക്കിയത്.

ഇന്നി പോസ്റ്റ് എഴുതുന്ന ആളോട്

നമ്മൾ നമ്മുക്ക് പറയാൻ ഉള്ളത് ഫേസ്ബുക്ക് വഴി സമൂഹത്തിൽ പറയുന്നു. അത് ചിലപ്പോൾ ആളുകൾ കേൾകാം ചിലപ്പോൾ ആളുകൾ അറിയുക പോലും ഇല്ലാ.

ഇവിടെ നമ്മൾ നോക്കേണ്ടത് ഒരാൾ അത് വായിച്ചാൽ അത് അയാൾക്ക് ബോധ്യമായൽ അവിടെ നമ്മുടെ ഉദ്യമം വിജയിച്ചു.

അല്ലേൽ ആരും അറിഞ്ഞില്ല എന്നാൽ പോലും നമ്മുക്ക് പറയാൻ ഉള്ളത് ഈ ലോകത്തോട് നമ്മൾ വിളിച്ചു പറഞ്ഞു അതിൽ നമ്മുക്ക് സന്തോഷിക്കാൻ വകയില്ലേ.

നമ്മുടെ ആശയങ്ങൾ സമൂഹത്തോട് പറയാൻ ഫേസ്ബുക്ക് പോലെ സിംപിൾ ആയ ഒരു മാധ്യമം ഇന്ന് വേറെ ഇല്ലാ.

കാതങ്ങൾക്കപ്പുറം

ഇരുൾ മൂടിയ രാത്രിയിൽ ഒരു തെന്നാലായി നിന്നെ തഴുകിയുറക്കാനാഗ്രഹമായി

കതങ്ങൾക്കുമാപ്പുറം നിൻ ജലകത്തിന് ചില്ലുപ്പോൽ നിന്നെ കാക്കാൻ മോഹമായി

ഇന്നിയുമെത്രാ നാൾ ഞാൻ കാത്തിരിക്കണം തോഴി നിനക്കായി നിൻ ചാരെ അണയനായി

നിൻ ആഗ്രഹങ്ങളും എൻ ആഗ്രഹങ്ങളും ഇന്നി നമ്മുടെ സ്വാപ്നങ്ങളവാട്ടെ

പെയ്യാൻ ഒരുങ്ങിയ മേഘതിന്നും പെയ്ത് തുടങ്ങിയ മഴയ്ക്കും നിൻ മുഖം കാണുന്നു ഞാൻ

നമ്മുകിടയിൽ കാതങ്ങൾ ഏറെയുണ്ട് എന്നാലും എന്ന് മനസ് നിന്നിലലിയാൻ കൊതിക്കുന്നു

നമ്മുടെ മക്കൾ ആപത്തിലേക്കോ..?

നിങ്ങൾക്ക് പ്രായപൂർത്തിയായ മകളോ, പെങ്ങളോ ഉണ്ടോ എങ്കിൽ ഇത് പൂർണമായും വായിക്കുക.

അവരെ നിങ്ങൾ തനിച്ചു ദൂര യാത്രക്ക് അയകറുണ്ടോ...? അവർ ശനിയാഴ്ചകളിൽ ക്ലസ്സ് ഉണ്ട് എന്നും പറഞ്ഞു വീട്ടിൽ നിന്ന് പോകാറുണ്ടോ..?

ഈ യാത്രകളിൽ നിങ്ങൾ കൊടുക്കേണ്ട കൂട്ട് ( ഒരു പിതാവോ സഹോദരനോ ) ആരാണ് അവർക്ക് നൽകുന്നത് ചിന്തിച്ചിട്ടുണ്ടോ. അവർക്ക് വീട്ടിൽ പലതിനും നിയന്ത്രങ്ങൾ വെച്ചിട്ടുണ്ടാവും അത് അവർ അനുസരിക്കുണ്ടാവും നിങ്ങളുടെ കാഴ്ച്ചയിൽ . നിങ്ങൾ മാറിയാൽ അവർ നിങ്ങളുടെ നിയന്ത്രണങ്ങൾ മറികടക്കുമോ

കലാലയങ്ങളിൽ സർവസാധരണമാണ് പ്രണയം ( പുതിയ തലമുറയുടെ ഭാഷയിൽ ബോയ് ഫ്രണ്ട് ) ഇല്ലാത്തവരെ മോശകാരയി കാണുന്ന ഒരു രീതി പോലും ക്യാമ്പസുകളിൽ നിൽനിൽക്കുണ്ട്. അവളുടെ കുട്ടുകാരെ ഒരു സഹോദരന് അറിയാൻ കഴിയണം.

തന്റെ കുഞ്ഞി പെങ്ങൾ കോളേജിലെ വിശേഷങ്ങൾ പറഞ്ഞു ഇന്നലെ വന്നപ്പോൾ അത് കേൾക്കാൻ നിലക്കാതെ നിങ്ങൾ മാറിയിട്ടുണ്ടെൽ അവൾ വിശേഷങ്ങൾ പറയാൻ ഒരു കൂട്ടുകാരനെ തേടിയിരിക്കാം. അവൾ യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ആൾ ആണേൽ നിങ്ങൾ അവളെ കാശ്ച്ചകൾ കാണാൻ കൊണ്ട്പോകണം. ഇല്ലെങ്കിൽ നിങ്ങൾ മാറി നിൽക്കുന്ന ഒഴിവിലേക്ക് ഒരുപാടു ആളുകൾ കാമം തുളുമ്പുന്ന കഴുകൻ കണ്ണുകളുമായി അവളുടെ ഒപ്പം കുടും. ഇതിന്റെ തെറ്റുകാർ ഓരോ പിതാവും അങ്ങളയുമാണ്. അവൾ വാക്കുകൾ കുറഞ്ഞു മൗണിയായി മാറിയത് നിങ്ങൾ അറിഞ്ഞില്ല. അല്ലേൽ നിങ്ങൾക്ക് സമയം ലഭിച്ചില്ല.

ഒരു പെൺകുട്ടി കാമുകന്റെ കൂടെ വീട് വിട്ട് ഇറങ്ങി പോയാൽ അതിന്ന് ഉത്തരവാദി സഹോദരങ്ങളും മാതാപിതാക്കളും തന്നെയാണ്. അവളിലെ മാറ്റങ്ങൾ നിങ്ങൾ അറിയണം. അവളുടെ ആഗ്രഹങ്ങളും സ്വാപ്നങ്ങളും നിങ്ങൾ കേട്ടിരുന്നു എങ്കിൽ അവൾ മറ്റൊരാളിൽ അഭയം തേടി വീട് വിട്ട് ഇറങ്ങി പോവുകയില്ലയിരുന്നു.

സ്ത്രീകൾഎന്നും സപ്പോർട്ട് ആഗ്രഹിക്കുന്നവരാണ്. പെൺ കുട്ടി മുതൽ വർഥ്യക്യമായാ മുത്തശ്ശിവരെ സപ്പോർട്ടിനു വേണ്ടി ദാഹിക്കുന്നു.. ഓരോ കാലട്ടങ്ങളിൽ പിതാവ്, സഹോദരൻ, ഭർത്താവ്, മക്കൾ എന്നാ രീതിയിൽ അവർ സപ്പോർട്ട് തേടുന്ന ആളുകൾ മാറുന്നു എന്ന് മാത്രം.

എന്നും അഭയവും അംഗീകാരവും കരുതലും പുരുഷവർഗ്ഗത്തിലും കൂടുതൽ ആഗ്രഹിക്കുന്നവരാണ് സ്ത്രീവർഗം എന്നത് മനശാസ്ത്രം പറയുന്നു. ഒരു സ്ത്രീ തന്റെ യാത്രയിൽ ഭർത്താവ്, അല്ലെങ്കിൽ വിവാഹ ബന്ധം നിരോധിക്കപ്പെട്ട വ്യക്തികൾ ഒപ്പം ഉണ്ടാവണം എന്ന് ഇസ്ലാം കണിശമായി അനുശാസിക്കുന്നു.

എറണാകുളം ഈരാറ്റുപേട്ട യാത്രയിൽ ബസിലെ ചില കാഴ്ചകൾ ആണ് ഈ കുറിപ്പിനാധാരം. എറണാകുളം മുതൽ ഒരു സീറ്റിൽ മിണ്ടി പറഞ്ഞു ഇരുന്ന രണ്ടു വ്യക്തികൾ ( ആണും പെണ്ണും ) ഒരാൾ പാലായിൽ ഇറങ്ങി പോയപ്പോൾ ആണ്. ഇവർ ദമ്പതികൾ അല്ലാ എന്ന് മനസിലായത്. അതിന്ന് ഉള്ള പ്രായവും ഇല്ല. 4:30 ഈരാറ്റുപേട്ടയിൽ എത്തിയ കട്ടപ്പന ശരണ്യബസിലായിക്കുന്നു 18 - 20 ഇടക്ക് പ്രായം തോന്നുന്ന പർദ്ദ ധാരിയായ പെൺകുട്ടി.

നഷ്ടങ്ങൾ അടുത്ത വീട്ടിൽ എത്തി സ്വാന്തം വീട്ടിൽ ഉണ്ടാവാതെ നോക്കുക

Saturday, June 10, 2017

യൂണിഫോം ചിന്തകൾ


യൂണിഫോം കൊണ്ട് ലഭ്യമാകുന്ന ഗുണങ്ങൾ- ഒരു സ്കോളിലെ കുട്ടികളെ തിരിച്ചറിയുക. വസ്ത്രങ്ങളിൽ കടന്നു വരാൻ സാധ്യത ഉള്ള പ്രമാണിത്താം ഒഴിവാക്കി എല്ലാവർക്കും തുല്യതാ ബോധം നൽകുക.  വസ്ത്രങ്ങൾ ഉണ്ടാകുന്ന അമിത ആകർഷണം ഒഴിവാക്കി പഠനത്തിലേക്ക് ശ്രദ്ധ പൂർണമായി എത്തിക്കുക.

ഇങ്ങനെ പല ലക്ഷ്യങ്ങളും മുന്നിൽ കണ്ടാണ് യൂണിഫോം എന്നാ സകല്പത്തിലേക്ക് കാലം എത്തിയത്. ഇന്ന് അത് മാറി വിദ്യാഭാസ കച്ചവടത്തിൽ യൂണിഫോം എന്നത് ആർഭടത്തിന്റെ പ്രീതികമാണ്. അതിൽ വർഷാ വര്ഷം പുതുമ കൊണ്ട് വന്ന് പുതിയ നിറങ്ങൾ അവതരിപ്പിച്ചാൽ മാത്രേ കച്ചവട താല്പര്യങ്ങൾ വിജയിക്കു.

പാശ്ച്യത്തിയ( വെള്ള കാരന്റെ ) രീതിയിൽ ആണ്. ഏറ്റവും ഉചിതമായ വേഷം എന്ന് കാണുന്ന സമൂഹമാണ് നമ്മൾ.   അത് കൊണ്ട് തന്നെ അവർ അവരുടെ നാട്ടിലെ അതികഠിനമായ തണുപ്പിൽ നിന്ന് രക്ഷനേടാൻ കണ്ടുപിടിച്ച ടൈ നമ്മുടെ സ്കോൾ യൂണിഫോമുകളിൽ കടന്നു കൂടിയത്. ചൂട് കൂടുന്ന സമയങ്ങളിൽ പോലും ഒരു സ്കൂളും അവരുടെ യൂണിഫോം കോഡിൽ (ഷുസ്, ടൈ ) നിന്ന് അണുവിട വേതിചലിക്കറില്ല.

സ്കോൾ പരിഗണിക്കുന്നത് അവരുടെ സ്റ്റാറ്റസ് ( ഇതെക്കെ ആണ് എന്ന് കരുതുന്നു ) മോശമാവും എന്നത് മാത്രമാണ് അത് ധരിച്ചു രാവിലെ മുതൽ കഴിയേണ്ടി വരുന്ന കുട്ടികളുടെ മാനസികാവസ്ഥ അവർക്ക് ഒരു പ്രേശ്നമേ അല്ലാ.

പൊതുവെ സ്കൂളുകളിൽ കാണുന്നത് KG, LP വിഭാഗങ്ങളിൽ ഒരു മോഡലും UP, HS വിഭാഗങ്ങളിൽ മറ്റൊരു മോഡലും ആണ് യൂണിഫോം ഉണ്ടാവുക. ഇതിൽ കുട്ടികൾ ശരീര വളർച്ചയിൽ പെട്ടന്ന് മാറ്റം (പ്രതേകിച് പെൺകുട്ടികളിൽ) ഉണ്ടാവുന്ന സമയം ആണ് ഹൈസ്‌കൂൾ കാലഘട്ടം. അപ്പോൾ അവരുടെ വസ്ത്രം എന്നത് അവർക്ക് ഏറ്റവും ഇണങ്ങുന്നതും ഉചിതമായ രീതിയിൽ ആവണം. അത് ധരിച്ചു മറ്റുളവരെ അഭിമുഖികരിക്കുബോൾ ഏറ്റവും ആത്മാവിശ്യസം നല്കുന്നതാവനം.

യൂണിഫോം ധരിച്ചു നിൽക്കേണ്ട കുട്ടികളുടെ അഭിപ്രായം ആണ് സ്കോൾ അധികാരികൾ പരിഗണിക്കേണ്ടത്. ഡിസൈനർ വൈഭവവും പുതുമകളും തേടി പോയാൽ അത് ചിലപ്പോൾ അവരെ നാണം കെടുത്താൻ കാരണമാവും.

പിന്നെ സ്വാന്തം കുട്ടിക്ക് ഇണങ്ങുന്നതും മോശവും അറിയേണ്ടത് അവരുടെ മാതാപിതകളാണ്. കുട്ടിയുടെ നന്മക്ക് അതിന്ന് മുന്നിൽ സ്കൂൾ അധികാരികളുടെ ദുർമുഖം കണ്ടു പലതും തുറന്നു പറയാൻ മടിക്കുന്ന ശീലം മാറ്റുക അഭിപ്രായങ്ങൾ അറിയിക്കേണ്ടവരെ അറിയിക്കുക. ചെറു ശബ്ദങ്ങൾ ആണ് സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ട് വരികയുള്ളൂ  

ഹർത്താൽ @കൊച്ചി

ഹർത്താൽ എന്ന് കേട്ടാൽ ഏതൊരു മലയാളിയെ പോലെ ഓർമ്മകളുടെ പെരുമഴക്കാലമാണ് എന്നിക്കും

ഇന്ന് ആ മഴ ഇത്തിരി കൂടുതലായിരുന്നു. ജൂൺ 1 ആകാൻ നിൽക്കാതെ മഴ ഇങ്ങു വന്നു. വീട്ടിൽ ചുമ്മാ ഇരിക്കാൻ ഇതിലും നല്ല കോമ്പിനേഷൻ ഇല്ലാ മഴയും ഹർത്താലും. അതിന്ന് ഒപ്പം ചൂട് പരിപ്പയുവടയും ഒരു സുലൈമാനി കൂടി ആയാൽ ബഹു കുശി. അപ്പോൾ പറഞ്ഞു വന്നത് ഇന്നത്തെ ഹർത്താലിനെ കുറിച്ചാണ്. ഇന്ന് ഏതായാലും ചുമ്മാ ഇരിപ്പ്, പരിപ്പ് വട, സുലൈമാനി ക്യാൻസൻ

എറണാകുളം ജില്ലയിൽ ഹർത്താൽ എന്നറിഞ്ഞിട്ടും  രാവിലെ ബാഗും അതിൽ ഒറൊട്ടി ( പത്തിരി ), ചിക്കൻ കറി, അങ്ങനെ നോബ് തുറക്കാൻ ഉള്ള കുറെ സാധനങ്ങളും ആയി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ഹർത്താൽ എന്നത് അറിയാൻ മനസ്സിൽ വല്ലാത്ത ഒരു ആവേശമായിരുന്നു. കിട്ടുന്ന മാർഗങ്ങൾ വഴി വീട്ടിൽ നിന്ന് 85 കിലോമീറ്റർ അപ്പുറം ഉള്ള ലക്ഷ്യം സ്ഥാനത്ത് എത്തുക എന്നത് മാത്രമായിരുന്നു. ഈരാറ്റുപേട്ടയിൽ നിന്ന് പതിവ് ആന വണ്ടി തെല്ലും മടി കൂടാതെ കടന്നു വന്നു.. എന്നെ വൈറ്റിലയിൽ ഇറക്കി....പതിവിന്ന് വിപരീതമായ നിശ്ചലമായ റോഡും ( വിജനമല്ലാ സാധരണ 1000 വണ്ടി 1 മിനിറ്റിൽ കണ്ടാൽ ഇന്ന് 100 വണ്ടി. ) കടകളും കുറച്ചു ആളുകൾ ബസ് കാത് നിലുന്നുണ്ട്. എന്ത് ഹർത്താൽ എന്ന് ചോദിച്ചു ആന വണ്ടി കടന്നു വന്നു കൊണ്ടിരുന്നു.

ഏതായാലും കുറച്ചു സമയ കാത്തിരിപ്പ് കൊണ്ട് ഹൈക്കോർട് പോകുന്ന ഒരു ആനയെ കിട്ടി. കൊമ്പനിൽ നുഴഞ്ഞു കയറി അങ്ങനെ നിന്നപ്പോൾ അതാ വരുന്നു. തുള്ളിക്ക് ഒരു കുടം കണക്കെ പേമാരി. ആ മഴ തണുപ്പിലും കണ്ടക്ടർ ചേട്ടൻ വലിയ ചൂടിലാണ് ടിക്കറ്റ് നൽകുന്നത്.....ചില്ലറ തന്നെ കാരണം. പിന്നെ ഇങ്ങനെ ആള് കയറിയും പരിചയം ഇല്ലല്ലോ നമ്മുടെ ആനക്ക്. മഴ തുടങ്ങിയതോടെ ചുറ്റിലെ  കാഴ്ചയെ മറച്ചു കൊണ്ട്  വിൻഡോ ഷട്ടറുകൾ വീണു. പുറത്തെ മഴയുടെ ഇരബലും ഉള്ളിലെ തിക്കും തിരക്കും. കുറെ ഓടിയപ്പോൾ ആരോ സൗത്ത് സൗത്ത് എന്ന് പറഞ്ഞു. തിക്കി തിരക്കി പുറത്തേക്ക്. ബസിൽ നിന്ന് തന്നെ വെയിറ്റിംഗ് ഷെഡിലേക്ക്. അവിടെയും തിരക്ക് തന്നെ അതിലേക്ക് ഞാനും.

കുട ഇല്ലേ മോനെ എന്ന് ചോദിച്ചു കൊണ്ട് അടുത്ത് നിന്ന ചേട്ടൻ സംസാരിച്ചു തുടങ്ങി. ബാഗിൽ കുട ഉണ്ട് എന്ന് പറഞ്ഞു ഞാൻ ചിരിച്ചു. ഞാൻ കോട്ടയം ജില്ലയിൽ നിന്ന് രാവിലെ കുറ്റിയും പറിചിറങ്ങി ഇവിടെ വരെ എത്തിയതാണ് എന്നറിഞ്ഞപ്പോൾ ചേട്ടന്റെ കണ്ണിൽ അത്ഭുതം. ഇന്ന് ലീവ് എടുത്തുടയിരുന്നോ എന്ന് ചോദ്യച്ചപ്പോൾ ഇതെക്കെ അല്ലെ ചേട്ടാ ഒരു രസം എന്ന് ചോദ്യക്കാൻ തോന്നിയാലും പുറത്ത് വന്നത് ഇത്രക്ക് ബസ് ഉണ്ടാവില്ല എന്ന് കരുതിയില്ല എന്നാണ്. തോപ്പുംപടി വരെ ബസ് ഉണ്ടാവും എന്ന് ചേട്ടൻ.

മഴയത് അടച്ചുമൂടി പോകുന്ന ബസിനെ എന്നിക്ക് വല്യ താല്പര്യം തോന്നിയില്ല. ഒരു ഓട്ടോ പിടിക്കാൻ തന്നെ തിരുമാനിച്ചു. ഓട്ടോ പിടിച്ചു അകത്തു കയറിപ്പോൾ ഓട്ടോക്കാരൻ ഇക്കാ എങ്ങോട്ടാ എന്ന് ഫോർട്ട്കൊച്ചി എന്ന് പറഞ്ഞപ്പോൾ ഒന്ന് മടിച്ചു.. തടച്ചിൽ ഉണ്ടാവും ഇപ്പോൾ തമ്മാനത് വെച്ച് തടഞ്ഞു സമരക്കാർ എന്ന്...പോകുന്ന അവിടം വരെ പോയി നോക്കാം എന്ന് ഞാൻ..ഏതായാലും എന്റെ വാചകത്തിൽ ഇക്കാ ഫ്ലാറ്റ്

പെരുമഴയത്ത് പുഴയായി മാറിയ എറണാകുളം വീഥിയിൽ  കൂടി കൊച്ചിയിലേക്ക് എന്റെ മുച്ചക്ര യാത്ര. കോട്ടയം കാരനായ എന്നിക്ക് വെള്ള കെട്ടുകൾ വെള്ളവും ശുദ്ധമാണ്. കൊച്ചിയിൽ അത് നാറിയ സത്യമാണ്. വെള്ളത്തെ വകഞ്ഞു മാറ്റി ഓട്ടോ പോകുബോൾ വെസ്റ്റ് വണ്ടി പോകുന്ന മണമാണ്.

9:18 am ലക്ഷ്യത്തിൽ വണ്ടി നിന്ന്. സാധരണ 30 രൂപയ്ക്ക് എത്തുന്ന വഴി ഇന്ന് 230  രൂപ ആയി എന്നതാണ് കാര്യം. വേറെ ഒരുവിധ ബുദ്ധിമുട്ടും ഇല്ലാ.

പല നാട്ടിലെ ഹർത്താൽ ദിവസം കറങ്ങാൻ ഇറങ്ങിട്ടുണ്ടെലും. പൊതു വാഹനം മാത്രം മുന്നിൽ കണ്ട് ഒരു സാഹസം ഇത് ആദ്യം.

എന്തായാലും സംഭവം കിടു. പരിപ്പ് വടയും സുലൈമാനിയും പോലെ നല്ല ഒരു കോമ്പിനേഷൻ തന്നെ ഹർത്താൽ ആൻഡ് ആന വണ്ടി

നോമ്പിൽ മുഖം കഴുകിയ ചില ഓർമ്മകൾ😉

#നോമ്പ്_ഓർമ്മകൾ

വർഷങ്ങൾക്ക് പിന്നിൽ st മേരീസ് lp സ്കൂൾ ആണ് വേദി. നാലാം ക്ലസ് വരെയുള്ള ആ LP സ്കോളിൽ അവരാണ് ഏറ്റവും വലിയ കുട്ടികൾ. അതിന്റെ തന്തേടവും അഹങ്കാരവും ആവോളം ഉണ്ടായിരുന്നു ആ സ്കോളിലെ ഓരോ 8 വയസുകാരനും. അതിലെ നാല് പ്രമുഖവ്യക്തികളാണ് ആ സ്കോൾ വാഷിംഗ് ഏരിയായിൽ. വർഷങ്ങൾക്ക് മുൻപ് ആ റമളാൻ മാസം അവർ നോമ്പ് ഷീണമകറ്റാൻ മുഖം കഴുകാൻ ഒത്ത് കൂടുന്നതാണ്.   നോമ്പില്ലാത്ത സഹപാഠികളും ചെറിയ ക്ലസിൽ പഠിക്കുന്ന അനിയന്മാരും അനിയതിമാരും ഉച്ച ഭക്ഷണം കഴിഞ്ഞു പത്രങ്ങൾ കഴുകി പോയതിന് ശേഷമാണു ഈ രംഗപ്രേവേശനം. അനേകം ടാപ്പുകൾ നിറഞ്ഞ ആ സ്ഥലം പിന്നെ അവരുടെ ലോകമാണ് ആരും നോമ്പ് വിടുന്നു എന്നൊന്നും പറഞ്ഞു വെള്ളം കുടിക്കറില്ല. എന്നാലും മണിക്കൂറുകൾ നീളുന്ന ആ മുഖം കഴുക്കിൽ എന്തോ ദാഹം അങ്ങ് പോയിരുന്നു. ഒപ്പം ആ കുട്ടി നോമ്പും. നാലാം ക്ലസിൽ വെച്ച് സ്കൂൾ ഉള്ള ദിവസങ്ങളിൽ നോമ്പ് പിടിച്ചു പോകുക ഞങ്ങൾ നാലുപേർക്കും വല്ലാത്ത ആവേശമായിരുന്നു.

ആ നാളിലെ മറ്റൊരു സുദിനം ആയിരുന്നു അവധി ദിവസങ്ങൾ. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങും നോമ്പ് ആയത് കൊണ്ട് ഭക്ഷണം കഴിക്കണ്ടല്ലോ. നോമ്പ് തുറക്കുന്നതിന്ന് മുൻപ് വീട്ടിൽ എത്തിയാൽ മതി. മലയും കുന്നും കേറി ഇറങ്ങി ഒരു അലച്ചിലാണ്.....ഇപ്പോൾ ഉള്ള പോലെ സ്മാർട് ഫോൺ ഇല്ലാത്തത് ആവും ഈ നടത്തങ്ങൾക് കാരണം ആ കൊച്ചു യാത്രകളിലെ ഒരു പ്രധാന ആകര്ഷങ്ങളിൽ ഒന്നായിരുന്നു. ഞണ്ട് കൽ  പാറമട അടുത്തുള്ള വെള്ള ചാട്ടം രണ്ടറ്റു മുക്ക് വഴി നടന്നു നടന്നു അങ്ങ് ചെന്നാൽ അവിടെ ആണ് ആ വെള്ളച്ചാട്ടം...ആ പാറമടയുടെ വശത്ത് ചെറിയ ഒരു വഴിയുണ്ട് അത് വഴി മുകളിൽ ചെല്ലണം. വീട്ടിൽ നിന്ന് നടന്നു അവിടെ എത്തി മണിക്കൂറോളം കുളിക്കുക എന്നത് ഒരു ഹരമായിരുന്നു. നോമ്പ് കാലത്ത് ഇങ്ങനെ കുളിക്കാമോ എന്നൊനും ആ കാലത്ത് ഒരു പ്രശ്നമേ (അറിവ്) അല്ലായിരുന്നു. ഈ കുളിക്കാൻ വേണ്ടി വെള്ളച്ചാട്ടം തേടി പോകുന്ന കുട്ടി കൂട്ടം മീനച്ചിലാറിനെ കണ്ടും അറിഞ്ഞും പുണർന്നും ജീവിച്ചു തുടങ്ങിയവരാണ് എന്നതാണ് ഇതിലെ ഹൈലൈറ്റ്. അതായത് പരിശുദ്ധമായ വെള്ളം എന്നത് കണ്ണിന് മുന്നിൽ ഉണ്ടായിട്ടും മിനച്ചിലർ അതിന്റെ കൈവഴിയിൽ ഒളിപ്പിച്ച അത്ഭുതങ്ങൾ തേടി പോവുക എന്നത് ഒരു വല്ലാത്ത അനുഭവം തന്നെ ആയിരുന്നു.

ബാല്യകാല സ്മരണകളിൽ ഒരിക്കലും പറഞ്ഞു പോകാതെ മാറ്റി നികത്താൻ കഴിയില്ല ഇത്തരത്തിൽ ആഘോഷമാക്കിയ റമളാൻ മാസാ കാലം, റമളാൻ മാസം കുട്ടികളിൽ നിലനിൽക്കുന്ന മത്സരമാണ്. നോമ്പ് എത്ര പിടിച്ചു എന്നത് അതും ഇത്തരത്തിൽ മുഖം കഴുകി കഴുകി നോമ്പ് പിടിച്ചു എണ്ണം കൂട്ടാൻ കാരണമായിരിക്കാം. വീട്ടിൽ നിന്ന് നോമ്പ് പിടിക്കണ്ട എന്ന് പറഞ്ഞാൽ പോലും നോമ്പ് വിടില്ല അത്രക്ക് വാശി ആയിരുന്നു. 

കള്ളപ്പണകാരൻ എന്ന് പറഞ്ഞ്

    കള്ളപ്പണകാരൻ എന്ന് പറഞ്ഞ് നാളെ മുതൽ കുടുങ്ങാൻ പോകുന്നത് സാധാരണ അപ്പാവി മക്കളാണ്. ഒരു കിടപ്പാടം വാങ്ങാൻ, മകളെ കെട്ടിക്കാൻ, ഇത്തിരി പോന്നു വാങ്ങാൻ അങ്ങനെ നൂറു സ്വാപ്നങ്ങൾ യാഥാർഥ്യമായി കാണാൻ ഉറുമ്പ് കൂട്ടും പോലെ കൂട്ടി വെച്ച ചെറിയ തുകകൾ ലക്ഷങ്ങൾ കടന്നിരിക്കാം. അത് ഏതായാലും ചില്ലറ തുട്ടുകളവില്ല. 500,1000  നോട്ടുകൾ ഉണ്ടാവും അതിൽ ഒരുപാടു. ഇത് എല്ലാം മാറാൻ നാളെ ബാങ്കിൽ എത്തുന്ന ഈ ആളെ അധികാരികൾ എങ്ങനെ കാണും..?

ഇന്നി ചെറിയ തുക വീതം പല ബാങ്കുകൾ വഴി മറാം എന്ന് വെച്ചാൽ അവിടെയും ആധാർ എന്ന കുടുക്കുണ്ട്. ഒരു ആധാർ കാട്ടി എത്ര പണം മാറ്റം നടക്കുന്നു എന്നത് കൃത്യമായി അറിയാൻ കഴിയും.

അത് കഴിഞ്ഞു. ഇത്രയും തുക നമ്മുടെ കൈയിൽ എങ്ങനെ വന്നു..? അത് ടാക്സ് അടച്ചതാണോ..? എന്താണ് സോഴ്സ്..? ഇങ്ങനെ നൂറു ചോദ്യങ്ങൾ പുറകെ സ്വാന്തം പേരിൽ വീട്ടിൽ എത്തും.

സബ്‌ദ്യ ശീലമുള്ള കൂലി പണികരൻ വരെ ടാക്സ് അടക്കേണ്ടി വരുന്ന അപൂർവം സുന്ദരമായ ദിവസങ്ങൾ ആവും ഇന്നി നമ്മൾ കാണാൻ പോകുന്നത്. സാധരണകർ ഗ്യാസ് സബ്‌സിഡി കിട്ടാൻ മാത്രമാണ് ബാങ്ക് അക്വണ്ട് ഉപയോഗിക്കുന്നത്... അല്ലാതെ ദിവസം കിട്ടുന്ന 1000 താഴെ വരുന്ന കൂലി അവൻ ബാങ്കിൽ കൊണ്ട് പോയി സൂക്ഷിക്കറില്ല

അതായത് ഈ പരിപാടി വഴി ഏതായാലും നമ്മുടെ ഖജനവ് നിറയും. പക്ഷെ അത് അഴുമതികരന്റെ ആവില്ല ഇല്ലായിമകാരന്റെ ആവും.

അവസാനമായി

"അവസാനമായി
അവൾ പോയി മറഞ്ഞപ്പോൾ അവൾക്ക് മടക്കി നല്കാൻ കഴിയാതെ പോയ ₹500 ന്റെ ആ ഒറ്റ നോട്ട്. ഇന്നും ഡയറിയിൽ അവൾ തന്ന മയിൽ പീലിക്കൊപ്പം  ആരും കാണാതെ ഞാൻ കാത്ത് വെച്ച എന്റെ പ്രണയ സ്മാരകം"

ഈ മയിൽപീലി ഓകെ ഇരിക്കട്ടെ, ₹500 രൂപ അങ്ങനെ ആണോ..?

ഒന്നായി തീരതെ പോയ രണ്ടു പുഴയുടെ പാവന സ്മാരനായല്ലേ ആ ₹500 രൂപ.

പാവം കൂട്ടുകാരൻ, ഡിസംബർ കഴിയുന്നതിനു മുൻപ് ₹500  മാറിയാൽ ഓർമ്മ എടുത്ത് സാധനം വാങ്ങാം അല്ലേൽ അത് നിത്യ സ്മാരകമായി മാറും ഒരിക്കലും മാറാൻ കഴിയാത്ത നിത്യ സ്മാരകം ലൈക് താജ് ☺

ത്വയ്യിബ് ചികിത്സാ സഹായം

എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മ ഏറ്റെടുത്ത സഹായം  പോസ്റ്റും _ നന്ദി പോസ്റ്റും

#തയ്യിബിനും_നൽകാം_മധുരം

തയ്യിബിന് മധുരങ്ങൾ അന്യമായിട്ട് ഇപ്പോൾ നാളുകളായി. വീടിനു മുന്നിലൂടെ പോകുന്ന ഐസ് വണ്ടികൾ കണ്ടു അവൻ മുൻപ് വാശി പിടിച്ചു കരഞ്ഞിരുന്നു. ഇപ്പോൾ അവനു തന്റെ രോഗവസ്ഥാ ഏകദേശം മനസിലായി തുടങ്ങി. അതിനാൽ തന്നെ അവൻ ഇപ്പോൾ മധുരമൂറും മിട്ടായികൾക്കായി വാശി പിടിക്കാറില്ല

ചെറുപ്പം മുതൽ ശരീരത്തിൽ പഞ്ചസാരയുടെ അളവ് അപകടകരമാവിധം കൂടുകയും കുറയുകയും ചെയുന്ന അസുഖമാണ് തയ്യിബിന്. ഇൻസുലിൻ ഉപയോഗിക്കുബോളും നിയന്ത്രിക്കാൻ സാധിക്കാതെ വരുന്ന പ്രമേഹം

ഈ അവസ്ഥയിൽ നിന്ന് ഒരു മോചനമവും ശരീരത്തിൽ ഇൻസുലിൻ നിയന്ത്രണ പമ്പു ഘടിപ്പിച്ചാൽ. അഞ്ച് ലക്ഷത്തി അറുപതിനായിരം രൂപ വില വരുന്ന പമ്പു. വാങ്ങാൻ കുടുംബത്തിന് സാമ്പത്തിക ശേഷിയില്ല.

ഈരാറ്റുപേട്ടയിലെ സ്കൂൾ കുട്ടികൾ 3 ലക്ഷം രൂപ സമാഹരിചിട്ടുണ്ട്. ഇന്നി  രണ്ടുലക്ഷത്തിഅറുപത്തയിരം (2,65,000) രൂപ ഈ മാസം 31 തീയതിക്ക് മുൻപ് കണ്ടെത്തണം

ഇപ്പോൾ താത്കാലിക പമ്പു ഘടിപ്പിച്ചിട്ടുണ്ട്. സ്ഥിരം സംവിധാനം ഒരുക്കാൻ ഇനിയും സുമാനസുകളിൽ നിന്ന് സഹായം ലഭിക്കും എന്ന പ്രീതിക്ഷയിലാണ് തടിപണി നടത്തി ഉപജീവനം നടത്തുന്ന കബീറും കുടുംബവും

സ്ഥിര സംവിധാനം വാങ്ങി കഴിഞ്ഞും അതിൽ മാസവും മരുന്ന് ആവശ്യമാണ്. മരുന്നുകൾക്കായി 10,000 രൂപയോളവും ആവശ്യമാണ്. ഇത് 18 വയസ് വരെ നൽകാൻ ഒരു സഹോദരൻ ഏറ്റിട്ടുണ്ട്.

അത്യാവശ്യമായി ഇപ്പോൾ 3 ലക്ഷതത്തോളം രൂപ കണ്ടെത്തണം

#തയ്യിബിനും_നൽകാം_മധുരം

വി പി നാസർ, ഷൈല സലിം, ഹുസ്സൈൻ അമ്പഴത്തിനാൽ എന്നിവരുടെ പേരിൽ മീനച്ചിൽ അർബൻ കോഒപറേറ്റീവ് ബാങ്ക്  ഈരാറ്റുപേട്ട ശാഖയിൽ അക്ക്വണ്ട് ഉണ്ട്

A/C NO : XXXXXXXXXXX
IFC COD - FDRL 01 MEUCB

=======================================

പ്രിയരേ..

ത്വയ്യിബ് ചികിത്സാ സഹായം
ഏറ്റവും നല്ല രീതിയിൽ അവസാനിപ്പിക്കാൻ നമുക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയ വഴി നന്മകളും ചെയാൻ കഴിയും എന്നത് ഒരിക്കൽ കൂടി അടിവരയിട്ട് ഉറപ്പിച്ചു നമ്മൾ #തയ്യിബിനും_നൽകാം_മധുരം എന്നാ ചികിത്സാസഹായ കാമ്പയിൻ വഴി.

ഇതുമായി ബന്ധപ്പെട്ട് ആദ്യം ഹുസൈൻ അമ്പഴത്തിനാൽ ഞങ്ങളെ വിളിക്കുമ്പോൾ ഇത് എന്റെ ഈരാറ്റുപേട്ട അവതരിപ്പിക്കാമെന്നും കഴിവിന്റെ പരമാവധി ഗ്രൂപ്പ് വഴി ചെയ്യാമെന്നും ഉറപ്പു നൽകി. ഇത് പോലെ ഒരു മേഖലയിൽ ഒരു മുൻപരിചയവും ഇല്ലാത്ത ഒരു പറ്റം മനുഷ്യരുടെ ഈ ചെറു കൂട്ടായ്മക്ക് മുന്നിലുണ്ടായിരുന്ന ആവശ്യം ലക്ഷങ്ങളായിരുന്നു. നവ മാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സ് ആപ്പ് വഴിയുള്ള പ്രചാരണം മാത്രമായിരുന്നു മാർഗമായി സ്വീകരിച്ചത്. അലഹംദു ലില്ലാഹ്, നമ്മൾ ലക്ഷ്യം കണ്ടു.

ഈരാറ്റുപേട്ടയുടെ പ്രവാസി സംഘടനകളും നാട്ടിലുള്ളവരും സ്വന്തം അനുജന്റെ ബുദ്ധിമുട്ട് പോലെ കണ്ട് സഹായിച്ചപ്പോൾ ഈരാട്ടുപെട്ടയുടെ ചരിത്രത്തിലാദ്യമായി വലിയൊരു സംഖ്യ സോഷ്യൽ മീഡിയ വഴി  സമാഹരിക്കാൻ നമുക്ക് കഴിഞ്ഞു.    കുവൈറ്റ് ഈരാറ്റുപേട്ട അസോസിയേഷൻ ത്വയ്യിബിന്റെ വീട്ടിലെത്തിച്ചു നൽകിയ 15000 രൂപ അടക്കം 301500 രൂപയാണ് നമ്മൾ നൽകിയത്. ഇതിനു വേണ്ടി സഹകരിച്ചവർക്ക് ഒരായിരം നന്ദി അറിയിക്കുന്നു.  

എല്ലാവർക്കും നന്ദി പറയുമ്പോൾ ചിലരെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്. ഈരാറ്റുപേട്ടയുടെ പ്രവാസി കൂട്ടായ്മകൾക്ക്. പനസമാഹാരണത്തിന് നേതൃത്വം നൽകിയവർക്ക്, സഹായം നൽകിയവർക്ക്. നമുക്ക് കിട്ടിയ സംഭാവനകളുടെ വലിയൊരു ഭാഗവും അവരുടേതാണ്.

 നമ്മൾ ഇതിനു വേണ്ടി മുന്നിട്ടിറങ്ങുമ്പോൾ ഉണ്ടാക്കിയ കമ്മിറ്റി, അതിനെ കോർഡിനേറ്റ് ചെയ്ത നൗഷാദ് സാർ അടക്കമുള്ളവർ ശരിയായ ഫോളോഅപ്പ് നടത്തിയപ്പോൾ നല്ലൊരു റിസൾട്ട് ആണ് ഉണ്ടായത്. ആദ്യാവസാനം ആത്മാർത്ഥമായി കൂടെനിന്ന് പ്രവർത്തിച്ച സഹപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി...

Collection
========
Total - 3,01,500 ( മൂന്നു ലക്ഷത്തി ആയിരത്തി അഞ്ഞൂറ് )

ഇതുമായി സഹകരിച്ച എല്ലാവർക്കും പടച്ച തമ്പുരാൻ അർഹമായ പ്രതിഫലം നൽകട്ടെ

കൊച്ചിയിലെ രുചികൾ



മുൻപ് ഒരു തവണ കായിക്കയുടെ ബിരിയാണി ആണേൽ ഇന്ന് പോയി കയറിയത് ശാന്തിലാൽ സ് മിട്ടായിവാലയിൽ ആണ്. സ്വാതന്ത്ര്യം കിട്ടി വെറും 6 വർഷം കഴിഞ്ഞു 1953 മിട്ടായി കട തുടങ്ങിയതാണ്  ശാന്തി ചേട്ടൻ. ഗുജറാത്തി സ്കൂളിന് എതിർവശതാണ് ഈ സ്ഥാപനം.

ചായ, കാപ്പി ഒപ്പം കടി, മധുരമുള്ള വിഭവങ്ങൾ ഒരുപാടുണ്ട്. മധുരമുള്ള ചായക്ക് ഒപ്പം അല്പം എരിവ് ആവട്ടെ എന്ന് കരുതി. ചായ വിത്ത് ബജി പറഞ്ഞു. ഒരു സെറ്റ് ആണ് ബജി അതിന്റെ  കൂടെ മാങ്ങാ അച്ചാർ. പറഞ്ഞു വർണ്ണിക്കാൻ കഴിയാത്ത ചായ. എല്ലാം കിടു
അതിലും കിടു ആണ് അവിടത്തെ ലഡു, ജിലേബി, പാൽ പെഡാ , കാട്ടിയ അങ്ങനെ നീളുന്നു.

ചുമ്മാ അങ്ങ് പോയി കഴിക്കാം എന്ന് കരുതണ്ട, തിരക്ക് എന്ന് പറഞ്ഞാൽ തിരക്കോട് തിരക്ക് ഇരിക്കാനും സ്ഥലമില്ല നിൽക്കാനും സ്ഥലമില്ല. വെറുതെ കൊടുക്കുന്നപോലെ തിരക്ക് കണ്ടാൽ.

nb : വില  ചായ - 10, ബജി -20 ചുമ്മാ ഇരിക്കട്ടെ

Friday, June 2, 2017

ഫിദൽ കാസ്ട്രോ

ചെഗുവേരയുടെ ഡയറി കുറിപ്പുകളിൽ നിന്നാണ് ആ പേര് ആദ്യം കേട്ടത്. അദ്ദേഹത്തിന്റെ സുഹൃത്തും സന്തത സഹചാരിയുമായ ആ പോരാളിയെ അറിയാൻ ആവേശമായിരുന്നു.

സ്വന്ത നാടിന്റെ സ്വതന്ത്രത്തിനായി പോരാടി അവിടെ സുസ്ഥിര ഭരണത്തിനായി ജീവിതമുഴിഞ്ഞു വെച്ച ആ പോരാളി യാത്രയായി

ഫിദൽ കാസ്ട്രോ

ഇന്ന്

ഇന്ന് ഈ നിമിഷത്തിന്റെ മാത്രം സ്വാന്തകാരൻ നമ്മൾ

കൊഴിഞ്ഞു പോയ ഇന്നലകളോ പെയ്യാൻ പോകുന്ന നാളെയോ എന്താണന്ന് അറിയാത്ത വെറും വെറും മനുഷ്യർ

" ഏകാന്തതൻ രാവിൽ ഞാൻ തനിച്ചാണ്
  ഇരുൾ മൂടിയ രാവിൽ നിലാവും തനിച്ചാണ്

  പെയ്യാൻ മടിച്ച മേഘങ്ങളും തനിച്ചാണ്
  വീശാൻ കൊതിച്ച കാറ്റും തനിച്ചാണ് "

എല്ലാവരും ഇവിടെ തനിച്ചാണ്. പ്രതിക്ഷകൾ വിരിയട്ടെ അതാണ് നാളെ എന്നാ സ്വാപ്നം

ചിത്രം അങ്ങ് വരച്ചു.

മോണിറ്റർ കേടായി ഇന്നി ഒരിക്കലും അതിൽ ചിത്രങ്ങൾ വിരിയില്ല.

ഒരിക്കലും മായാത്ത ഒരു ചിത്രം അങ്ങ് വരച്ചു.

Thursday, June 1, 2017

മരിയ സദനം അന്തേവാസികള്‍ക്ക് സാന്തനത്തിന്റെ മാധുര്യമേകി എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മ

മരിയ സദനം അന്തേവാസികള്‍ക്ക് സാന്തനത്തിന്റെ മാധുര്യമേകി എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മ
.....................................................
ഈരാറ്റുപേട്ട: മനസില്‍ സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മാധുര്യവുമായി എന്റെ ഇരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മ പാലാ മരിയ സദനം അന്തേവാസികള്‍ക്കൊപ്പം ഒത്തു ചേര്‍ന്നു. പാട്ടും മധുരവിതരണവുമായി അരങ്ങേറിയ കലാസന്ധ്യ മാനസിക വെല്ലുവിളി നേരിടുന്നവരും ഭി്ന്നശേഷിക്കാരുമായ മൂന്നൂറോളം പേര്‍ക്ക് ആശ്വാസത്തിന്റെയും സന്തോഷത്തിന്റയും അപൂര്‍വ നിമിഷങ്ങളാണ് സമ്മാനിച്ചത്.
ഗ്രൂപ്പ് നടത്തിവരുന്ന  സേവന സന്നദ്ധസാന്ത്വന പ്രവര്ത്തനങ്ങളുടെ ഭാഗമായായിരുന്നു മരിയ സദനത്തില്‍ സംഘടിപ്പിച്ച കലാസന്ധ്യ. മീഡിയ വണ്‍ പതിനാലാം രാവിലെ താരങ്ങളായ സല്‍മാന്‍, ഷഹബാസ്, മുര്‍ഷിദ്, അബ്ദുല്‍ ഹക്കിം എന്നിവര്‍ നയിച്ച ഗാനമേള അന്തേവാസികളെ ആഘോഷത്തിലാഴ്ത്തി.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ 'മുഹബ്ബത്തിന്‍ മധുരവുമായി ഹൃദയപൂര്‍വം എന്റെ ഈരാറ്റുപേട്ട' എന്ന പേരില്‍ നടന്ന കലാസന്ധ്യ പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് അംഗം റഹീസ് പടിപ്പുരക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ ടി എം റഷീദ് മുഖ്യ പ്രഭാഷണം നടത്തി. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് വി എം സിറാജ് കലാസന്ധ്യയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍  പതിനാലാം രാവ് താരങ്ങളെ മൊമന്റോ നല്‍കി ആദരിച്ചു. കൂട്ടായ്മ അംഗം ഹുസൈന്‍ അമ്പഴത്തിനാല്‍ സ്വാഗതം ആശംസിച്ചു. ഗ്രുപ്പ് അഗം അജ്മല്‍ഖാന്‍ 'എന്റെ ഈരാറ്റുപേട്ട'യെ പരിചയപ്പെടുത്തി.  മരിയ സദനം ഡയറക്ടര്‍ സന്തോഷ് ആശംസയും ഗ്രൂപ്പംഗം ഫസില്‍ പരീത് നന്ദിയും അര്‍പ്പിച്ചു