
അവയുടെ സത്യാവസ്ഥ പോട്ടെ. അവ എന്താണ് എന്ന് പോലും നോക്കാറില്ല പലരും.
ചോരയിൽ കുളിച്ചു കിടക്കുന്ന അപകട ദൃശ്യങ്ങളും, പുഴു നുരയുന്ന മനുഷ്യ അവസ്ഥകളും കാണുന്ന ആരിലും ഒരേ പോലെ അറപ്പും ഭയവും തോന്നുന്ന ദൃശ്യങ്ങൾ. ഇത്തരം കാഴ്ചകൾ ജീവിതത്തിൽ 1000 ത്തിൽ ഒരാൾക്കേ നേരിട്ട് കാണാൻ ഇടവരുകയുള്ളൂ. ( ആർക്കും വരാതെ ഇരിക്കട്ടെ ) എന്നിട്ടും അവ ഗ്രുപ്പുകൾ തോറും ഓടി നടക്കുകയാണ്. എന്താണ് അവ ഷെയർ ചെയ്ത ആൾക് ഉള്ള വികാരം. ഞാൻ കണ്ടു അത് അടുത്ത ആള് കൂടി കാണട്ടെ.
ഒന്ന് ചിന്തിക്കുക
നമ്മൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാവാൻ ആഗ്രഹക്കുന്ന കാര്യങ്ങൾ മാത്രം മറ്റുള്ളവർക്ക് എത്തിക്കുക അല്ലാതെ, ആർക്കും അറപ്പും വെറുപ്പും ഉണ്ടാവുന്ന കാര്യങ്ങൾ ഷെയർ ചെയ്യാതിരിക്കുക. കണ്ണ് തുറന്നു കാണാൻ ഉള്ളത് പോലെ കണ്ണ് അടിച്ചു കാണാതെ ഇരിക്കാനും കഴിയും എന്നത് ഓർക്കുക.
ജീവിതത്തിൽ നന്മ ആഗ്രഹിക്കുക അത് നമ്മളെ തേടി വരും. തിന്മ ആഗ്രഹിച്ചാൽ അതാവും നമ്മളിൽ എത്തുക.