ഈ ഒരു ഉൽബോധനം നെഞ്ചിലേറ്റിയ ഒരു സമുഹമല്ലേ ഒരു നാളിൽ ഭരിക്കാൻ പോലും ഒരു നേതാവ് തയ്യാറാവാതിരുന്ന അറേബ്യാൻ ജനതാ. ഒരു നേതാവ് പോലും ഏറ്റെടുക്കാൻ മടിച്ച ഇരുണ്ട സമൂഹത്തെ അത്ഭുത പരമായ രീതിയിൽ പരിവർത്തനം നടത്തി സൽഗുണരാക്കൻ മുഹമ്മദ് നബിക്ക് ( സ്വാ : അ ) കഴിഞ്ഞു.
വായിക്കുക എന്ന വിശുദ്ധ ഖുർആനിലെ ആദ്യ കല്പന അറേബ്യാൻ ജനതയിൽ ഉണ്ടാക്കിയ പരിവർത്തനം ലോകത്തെ ഏറ്റവും മികച്ച ജനതയിൽ അവരെ എത്തിച്ചു. എന്നതിന് ലോകം സാക്ഷി. കച്ചവട ആവശ്യമായി ലോകം സഞ്ചരിച്ച അറബികൾ ലോകം മുഴുവൻ തേടിയത് അറിവുകൾ ആയിരുന്നു. കച്ചവടത്തിനായി എത്തിയ നാട്ടിലെ എല്ലാ അറിവുകളും പഠിക്കുക എന്നത് അവരുടെ രീതി ആയിരുന്നു. ഓരോ നാട്ടിലെയും ഗ്രന്ഥങ്ങൾ അവർ അവരുടെ നാട്ടിലേക്ക് എത്തിച്ചു. ഇന്ത്യായിലെ അക രീതി ലോകത്ത് ഏറ്റവും മികച്ച രീതിയാണ് എന്നത് ലോകം അറിഞ്ഞത് അതിന്റെ ഭലമല്ലേ.
വായിക്കുക എന്നത് നമ്മുക്കും ജീവിതത്തിൽ ഭാഗമാക്കാൻ ശ്രമിക്കാം.