Popular Posts

Saturday, May 20, 2017

ഓർമ്മകൾ പോലെ

വീടിന്റെ മുന്നിൽ കുറച്ചു മരങ്ങൾ ഉണ്ടായിരുന്നു അത് വളന്നു, ഓർമ്മകൾ പോലെ

        അത് വെട്ടികളയാൻ അടുത്തുള്ള വീട്ടുകാർ. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കാറ്റ് ആണ് ഭയം കൂട്ടിയത്. വെട്ടാൻ തന്നെ തിരുമാനിച്ചു

എന്നാലും ചുമ്മാ ചില ചിന്തകൾ.

നമ്മൾ മരങ്ങൾ വെട്ടുന്നതല്ലാതെ വെക്കാൻ തയ്യാറാവുന്നില്ല. വേനൽ ചിന്തകൾക്ക് മറവി ഉണ്ടായിട്ടില്ല എന്ന് കരുതാം, ഈ അടുത്ത ദിവസങ്ങളിൽ കിട്ടിയ വേനൽ മഴയാണ്. ചൂട് ഒന്ന് ശമിപ്പിച്ചു. വെള്ളം നൽകിയത്. ഒന്ന് സ്ക്രോൾ ചെയ്താൽ ( ഫേസ്ബുക്ക് ലോകത്ത് അങ്ങനെ ആണല്ലോ ) കാണാം വേനൽ ചിത്രങ്ങളും വേദനകളും. ഇന്ന് മഴ പെയ്ത് തുടങ്ങിയപ്പോൾ ഇന്നലെ എന്നത് പൂർണ്ണമായും വിസ്‌മൃതിയിൽ തള്ളി.

ചൂട് ശക്തമായപ്പോൾ നമ്മൾ മരങ്ങൾ വെട്ടുന്നതിനെ പറ്റി വാ തോരാതെ സംസാരിച്ചു. ആ ദിവസങ്ങളിൽ മരം എന്നത് വരം ആയിരുന്നു. മഴ പെയ്ത് തുടങ്ങി  നമ്മൾ മറന്നു കഴിഞ്ഞു നമ്മൾ കടന്നു വന്ന ദിനങ്ങൾ,

ഇപ്പോൾ പെയ്യുന്ന മഴയിൽ അടിച്ചു വീശുന്ന കാറ്റിൽ മരങ്ങൾ വീണ് അപകടം ഉണ്ടാവാം ശരി തന്നെ അതിന്ന് പരിഹാരം മരങ്ങൾ വെട്ടുകയന്നോ..?  ഒരു മഴക്കാലത്ത് വെട്ടി അടുത്ത വേനൽകാലത്ത് വെക്കാൻ കഴിയുന്ന ഒരു സാധനമാണോ മരം ആവൊ....എനിക്കറിയില്ല ഉത്തരങ്ങൾ ഇല്ലാത്ത ചില സമസ്യകൾ

ആകാശം മേഘവൃതമാണ്. ഇപ്പോൾ ആകാശ കാഴ്ചയെ മറച്ച ഇല നാളെ അവിടെ കാണുമോ................കുഞ്ഞികിളിക്ക് തീറ്റ തേടി പോയ അമ്മകിളിക്ക് അതിന്റെ കുഞ്ഞുങ്ങളെ ഇന്നി കാണാൻ കഴിയുമോ.........ബാലമാർന്ന തന്റെ ശരീരത്തേക്ക് അതിലും ബലമുള്ള ഇരുമ്പുവാൾ ആഴ്നിറങ്ങുബോൾ പോലും ആ മരത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി കാണും. സ്വാ ജീവൻ നൽകിയും രക്ഷാനല്കുന്ന അമ്മ സ്നേഹം