വിട പറഞ്ഞപ്പോൾ
3 വർഷം എല്ലാമെല്ലാമായിരുന്നു ആ മതിൽ കെട്ടുകൾ. പെട്ടന്നുള്ള ഒരു യാത്ര മൊഴിയല്ല മറിച്ചു വലത് കാൽ വെച്ച് ഈ കലാലയത്തിൽ കടന്നപ്പോൾ അറിയുമായിരുന്നു ഇങ്ങനെ ഒരു ദിനം എന്നാൽ അത് ഇത്ര പെട്ടെന്ന് കടന്നു വരും എന്നും. തന്നെ അത് ഇത്രയും വേദനിപ്പിക്കും എന്നും ഒരിക്കലും കരുതിയില്ല.
പഠനം എന്ന സുന്ദരമായ നാളുകൾ നമ്മിൽ നിന്ന് വിടപറഞ്ഞു പോകുന്ന വേദനയാണോ അതോ ഇന്നലെ വരെ സ്വാന്തമെന്നു കരുതിയ ക്ളാസ് മുറിയും അങ്ങനെ ഓരോ മുക്കും മൂലയും നമുക്ക് നഷ്ടമാവുന്നു എന്ന തിരിച്ചറിവോ....
അവസാന പരീക്ഷകളുടെ തിയതി വന്നത് മുതൽ നമ്മൾ നമ്മുടെ കോളേജിൽ അന്യരായി തുടങ്ങുന്നത് നമ്മുക്ക് മനസിലാവും. എല്ലാ കൂട്ടുകാരെയും ഒരുമിച്ച് കിട്ടാതെയാവും, ഭാവിയെക്കുറിച്ചുള്ള ആശങ്ക, ചിലർക്ക് പരീക്ഷയെ പറ്റിയ വിചാരം, അങ്ങനെ അങ്ങനെ നൂറു നൂറു കാര്യങ്ങളാവും ഓരോരുത്തരിലും നിറഞ്ഞു നിൽക്കുക.
ആകെ ഉള്ളിൽ നിറഞ്ഞു കൂടുന്ന വികാര വിചാരങ്ങൾ നിർവജനങ്ങൾക്കും വിവരണങ്ങൾക്കും അപ്പുറം അനുഭവിച്ചവന് മാത്രം മനസ്സിലാവുന്ന എന്നാൽ പറയാൻ കഴിയാത്ത ഏതോ ഒരു നോവ്.
Nബി : ഓർമ്മകൾക്ക് മരണമില്ല അത് തലമുറകൾക്ക് കൈമാറുന്നു. കഴിഞ്ഞ ദിവസം ചിലരുടെ കോളേജ് അവസാനിക്കുന്നതിന്റെ നൊമ്പര പോസ്റ്റുകൾ ഫേസ്ബുക്കിൽ കണ്ടപ്പോൾ ഞാനും അറിയുകയായിരുന്നു ഞാൻ അന്ന് അനുഭവിച്ച അനുഭവങ്ങൾ ഇന്നും അതേ രൂപത്തിൽ അവരിലും നിറഞ്ഞു നിൽക്കുന്നു
St George's college erattupetta | st George's college aruvithura | കോട്ടയം | കോളേജ് |
.