എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മ ഏറ്റെടുത്ത സഹായം പോസ്റ്റും _ നന്ദി പോസ്റ്റും
#തയ്യിബിനും_നൽകാം_മധുരം
തയ്യിബിന് മധുരങ്ങൾ അന്യമായിട്ട് ഇപ്പോൾ നാളുകളായി. വീടിനു മുന്നിലൂടെ പോകുന്ന ഐസ് വണ്ടികൾ കണ്ടു അവൻ മുൻപ് വാശി പിടിച്ചു കരഞ്ഞിരുന്നു. ഇപ്പോൾ അവനു തന്റെ രോഗവസ്ഥാ ഏകദേശം മനസിലായി തുടങ്ങി. അതിനാൽ തന്നെ അവൻ ഇപ്പോൾ മധുരമൂറും മിട്ടായികൾക്കായി വാശി പിടിക്കാറില്ല
ചെറുപ്പം മുതൽ ശരീരത്തിൽ പഞ്ചസാരയുടെ അളവ് അപകടകരമാവിധം കൂടുകയും കുറയുകയും ചെയുന്ന അസുഖമാണ് തയ്യിബിന്. ഇൻസുലിൻ ഉപയോഗിക്കുബോളും നിയന്ത്രിക്കാൻ സാധിക്കാതെ വരുന്ന പ്രമേഹം
ഈ അവസ്ഥയിൽ നിന്ന് ഒരു മോചനമവും ശരീരത്തിൽ ഇൻസുലിൻ നിയന്ത്രണ പമ്പു ഘടിപ്പിച്ചാൽ. അഞ്ച് ലക്ഷത്തി അറുപതിനായിരം രൂപ വില വരുന്ന പമ്പു. വാങ്ങാൻ കുടുംബത്തിന് സാമ്പത്തിക ശേഷിയില്ല.
ഈരാറ്റുപേട്ടയിലെ സ്കൂൾ കുട്ടികൾ 3 ലക്ഷം രൂപ സമാഹരിചിട്ടുണ്ട്. ഇന്നി രണ്ടുലക്ഷത്തിഅറുപത്തയിരം (2,65,000) രൂപ ഈ മാസം 31 തീയതിക്ക് മുൻപ് കണ്ടെത്തണം
ഇപ്പോൾ താത്കാലിക പമ്പു ഘടിപ്പിച്ചിട്ടുണ്ട്. സ്ഥിരം സംവിധാനം ഒരുക്കാൻ ഇനിയും സുമാനസുകളിൽ നിന്ന് സഹായം ലഭിക്കും എന്ന പ്രീതിക്ഷയിലാണ് തടിപണി നടത്തി ഉപജീവനം നടത്തുന്ന കബീറും കുടുംബവും
സ്ഥിര സംവിധാനം വാങ്ങി കഴിഞ്ഞും അതിൽ മാസവും മരുന്ന് ആവശ്യമാണ്. മരുന്നുകൾക്കായി 10,000 രൂപയോളവും ആവശ്യമാണ്. ഇത് 18 വയസ് വരെ നൽകാൻ ഒരു സഹോദരൻ ഏറ്റിട്ടുണ്ട്.
അത്യാവശ്യമായി ഇപ്പോൾ 3 ലക്ഷതത്തോളം രൂപ കണ്ടെത്തണം
#തയ്യിബിനും_നൽകാം_മധുരം
വി പി നാസർ, ഷൈല സലിം, ഹുസ്സൈൻ അമ്പഴത്തിനാൽ എന്നിവരുടെ പേരിൽ മീനച്ചിൽ അർബൻ കോഒപറേറ്റീവ് ബാങ്ക് ഈരാറ്റുപേട്ട ശാഖയിൽ അക്ക്വണ്ട് ഉണ്ട്
A/C NO : XXXXXXXXXXX
IFC COD - FDRL 01 MEUCB
=======================================
പ്രിയരേ..
ത്വയ്യിബ് ചികിത്സാ സഹായം
ഏറ്റവും നല്ല രീതിയിൽ അവസാനിപ്പിക്കാൻ നമുക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയ വഴി നന്മകളും ചെയാൻ കഴിയും എന്നത് ഒരിക്കൽ കൂടി അടിവരയിട്ട് ഉറപ്പിച്ചു നമ്മൾ #തയ്യിബിനും_നൽകാം_മധുരം എന്നാ ചികിത്സാസഹായ കാമ്പയിൻ വഴി.
ഇതുമായി ബന്ധപ്പെട്ട് ആദ്യം ഹുസൈൻ അമ്പഴത്തിനാൽ ഞങ്ങളെ വിളിക്കുമ്പോൾ ഇത് എന്റെ ഈരാറ്റുപേട്ട അവതരിപ്പിക്കാമെന്നും കഴിവിന്റെ പരമാവധി ഗ്രൂപ്പ് വഴി ചെയ്യാമെന്നും ഉറപ്പു നൽകി. ഇത് പോലെ ഒരു മേഖലയിൽ ഒരു മുൻപരിചയവും ഇല്ലാത്ത ഒരു പറ്റം മനുഷ്യരുടെ ഈ ചെറു കൂട്ടായ്മക്ക് മുന്നിലുണ്ടായിരുന്ന ആവശ്യം ലക്ഷങ്ങളായിരുന്നു. നവ മാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സ് ആപ്പ് വഴിയുള്ള പ്രചാരണം മാത്രമായിരുന്നു മാർഗമായി സ്വീകരിച്ചത്. അലഹംദു ലില്ലാഹ്, നമ്മൾ ലക്ഷ്യം കണ്ടു.
ഈരാറ്റുപേട്ടയുടെ പ്രവാസി സംഘടനകളും നാട്ടിലുള്ളവരും സ്വന്തം അനുജന്റെ ബുദ്ധിമുട്ട് പോലെ കണ്ട് സഹായിച്ചപ്പോൾ ഈരാട്ടുപെട്ടയുടെ ചരിത്രത്തിലാദ്യമായി വലിയൊരു സംഖ്യ സോഷ്യൽ മീഡിയ വഴി സമാഹരിക്കാൻ നമുക്ക് കഴിഞ്ഞു. കുവൈറ്റ് ഈരാറ്റുപേട്ട അസോസിയേഷൻ ത്വയ്യിബിന്റെ വീട്ടിലെത്തിച്ചു നൽകിയ 15000 രൂപ അടക്കം 301500 രൂപയാണ് നമ്മൾ നൽകിയത്. ഇതിനു വേണ്ടി സഹകരിച്ചവർക്ക് ഒരായിരം നന്ദി അറിയിക്കുന്നു.
എല്ലാവർക്കും നന്ദി പറയുമ്പോൾ ചിലരെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്. ഈരാറ്റുപേട്ടയുടെ പ്രവാസി കൂട്ടായ്മകൾക്ക്. പനസമാഹാരണത്തിന് നേതൃത്വം നൽകിയവർക്ക്, സഹായം നൽകിയവർക്ക്. നമുക്ക് കിട്ടിയ സംഭാവനകളുടെ വലിയൊരു ഭാഗവും അവരുടേതാണ്.
നമ്മൾ ഇതിനു വേണ്ടി മുന്നിട്ടിറങ്ങുമ്പോൾ ഉണ്ടാക്കിയ കമ്മിറ്റി, അതിനെ കോർഡിനേറ്റ് ചെയ്ത നൗഷാദ് സാർ അടക്കമുള്ളവർ ശരിയായ ഫോളോഅപ്പ് നടത്തിയപ്പോൾ നല്ലൊരു റിസൾട്ട് ആണ് ഉണ്ടായത്. ആദ്യാവസാനം ആത്മാർത്ഥമായി കൂടെനിന്ന് പ്രവർത്തിച്ച സഹപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി...
Collection
========
Total - 3,01,500 ( മൂന്നു ലക്ഷത്തി ആയിരത്തി അഞ്ഞൂറ് )
ഇതുമായി സഹകരിച്ച എല്ലാവർക്കും പടച്ച തമ്പുരാൻ അർഹമായ പ്രതിഫലം നൽകട്ടെ
No comments:
Post a Comment