Popular Posts

Monday, April 16, 2018

ഹലാൽ ഫുഡ് ആണോ.?


ഹലാൽ ഫുഡ് ആണോ.?


ഈ ചോദ്യത്തെ വലിയ അപരാതമായി കാണാൻ ഉണ്ടോ. ഇത് ഇസ്ലാമിക ദർശനം ഉൾക്കൊള്ളുന്ന ഒരു വിശ്യസിയുടെ ആകുലത തന്നെ ആണ്. അവന്റെ വിശ്വാസത്തിന്റെ ഭാഗമാണ് താൻ കഴിക്കുന്ന ഭക്ഷണം ഹലാൽ എന്ന് ഉറപ്പ് വരുത്തുക എന്ന്.



ഹലാൽ (അറബിക്:حلال) എന്നത് അനുവദനീയമായത് എന്ന അർത്ഥമുള്ള ഒരു അറബി വാക്ക് ആണ്‌. ഇസ്ലാമിക് നിയമപ്രകാരം അനുവദനീയമായ ഭക്ഷണം എന്ന രീതിയിലാണ് സാധാരണ ഈ വാക്ക് ഉപയോഗിക്കുന്നത്, പ്രത്യേകിച്ചും ഇംഗ്ലീഷ് ഭാഷയിൽ. എന്നാൽ അറബി ഭാഷയിൽ ഇസ്ലാമിനു കീഴെ വരുന്ന എല്ലാ അനുവദീയമായ കാര്യത്തിനും ഈ വാക്കുപയോഗിക്കുന്നു. ലോകത്താകമാനം ഏകദേശം 70% മുസ്ലിങ്ങൾ ഈ ഹലാൽ ആദർശം പിന്തുടരുന്നു. ഇതിന്റെ വിപരീതം ഹറാം ആണ്‌.



ഹലാൽ ഭക്ഷണം



ഇസ്ലാം ഭക്ഷണകാര്യത്തിൽ വളരെ വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. മാംസഭക്ഷണത്തിൽ ഇസ്‌ലാം അനുശാസിക്കുന്ന രീതിയിൽ കശാപ്പുചെയ്താൽ മാത്രമേ അത് ഹലാലാവുകയുള്ളൂ. ഹലാലായ ഭക്ഷണത്തെക്കുറിച്ച് ഖുർആൻ ഇങ്ങനെ പറയുന്നു.



ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവർക്കായി പ്രഖ്യാപിക്കപ്പെട്ടത്‌ എന്നിവ മാത്രമേ അവൻ നിങ്ങൾക്ക്‌ നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും ( നിഷിദ്ധമായത്‌ ഭക്ഷിക്കുവാൻ ) നിർബന്ധിതനായാൽ അവന്റെ മേൽ കുറ്റമില്ല. ( എന്നാൽ ) അവൻ നിയമലംഘനത്തിനു മുതിരാതിരിക്കുകയും ( അനിവാര്യതയുടെ ) പരിധി കവിയാതിരിക്കുകയും വേണം. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. | ഖുർ ആൻ: 2:173



ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത്‌, ശ്വാസം മുട്ടി ചത്തത്‌, അടിച്ചുകൊന്നത്‌, വീണുചത്തത്‌, കുത്തേറ്റ്‌ ചത്തത്‌, വന്യമൃഗം കടിച്ചുതിന്നത്‌ എന്നിവ നിങ്ങൾക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ ( ജീവനോടെ ) നിങ്ങൾ അറുത്തത്‌ ഇതിൽ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകൾക്കുമുമ്പിൽ ബലിയർപ്പിക്കപ്പെട്ടതും ( നിങ്ങൾക്ക്‌ ) നിഷിദ്ധമാകുന്നു. വല്ലവനും പട്ടിണി കാരണം ( നിഷിദ്ധമായത്‌ ) തിന്നുവാൻ നിർബന്ധിതനാകുന്ന പക്ഷം അവൻ അധർമ്മത്തിലേക്ക്‌ ചായ്‌വുള്ളവനല്ലെങ്കിൽ തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു. | ഖുർ ആൻ: 5:3



ഏത് വസ്തുവിന്റെ വലിയ അളവ് ലഹരിയുണ്ടാക്കുന്നുവോ അതിന്റെ ചെറിയ അളവുപോലും അനുവദിനീയമല്ല.| ഹദീസ്




അനുവദിനീയമായ വസ്തുക്കൾ



പാൽ
തേൻ
ലഹരിയില്ലാത്ത സസ്യങ്ങൾ
പച്ചക്കറികൾ
സംസ്കരിച്ചതോ അല്ലാത്തതോ ആയ പഴങ്ങൾ
പരിപ്പ്, പയർ വർഗ്ഗങ്ങൾ
ഇസ്‌ലാമിക നിയമപ്രകാരം കശാപ്പു ചെയ്യപ്പെട്ട മൃഗമാംസം



അനുവദിനീയമല്ലാത്ത വസ്തുക്കൾ



പന്നി, പട്ടി മുതലായവ
പല്ലും നഖവും ഉപയോഗിച്ച് ഇര പിടിക്കുന്ന മാംസഭുക്കുകളായ മൃഗങ്ങൾ (സിംഹം, കടുവ മുതലായവ)
പരുന്ത്, കഴുകൻ പോലുള്ള പക്ഷികൾ
എലി, പഴുതാര തുടങ്ങിയ ജീവികൾ
ഈച്ച, തേൻതുമ്പി, മരംകൊത്തി മുതലായവ
രക്തം
അള്ളാഹു അല്ലാത്തവയുടെ പേരിൽ അറുക്കപ്പെട്ടത്
ശവം
മൃഗങ്ങൾ വീണു ചത്തത്, അടിച്ചു കൊന്നത് മുതലായവ.
മദ്യവും മറ്റ് ലഹരിപദാർത്ഥങ്ങളും



കശാപ്പു ചെയ്യുന്നതെങ്ങനെ..?



അനുവദിനീയമായ മൃഗങ്ങളുടെ മാംസം ഹാലാലാകുവാൻ അത്തരം മൃഗങ്ങളെ കശാപ്പുചെയ്യുമ്പോൾ താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.



●കശാപ്പുകാരൻ പ്രായപൂർത്തിയായ സ്ഥിരബുദ്ധിയുള്ള മുസ്‌ലിം ആയിരിക്കണം.



●ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ മറ്റുള്ള നിബന്ധനകൾ പാലിച്ചുകൊണ്ട് ക്രിസ്ത്യൻ, യഹൂദമതക്കാർ കശാപ്പുചെയ്താലും മതിയാകും.



●കശാപ്പിനു മുമ്പ് മതിയായ തീറ്റയും വെള്ളവും കൊടുത്തിരിക്കണം



●കശാപ്പിന് ഉപയോഗിക്കുന്ന കത്തി വളരെ മൂർച്ചയുള്ളതായിരിക്കണം.



●കശാപ്പു ചെയ്യുന്ന മൃഗത്തിന്റെ മുന്നിൽ വെച്ച് കത്തി മൂർച്ചകൂട്ടാൻ പാടുള്ളതല്ല.



●ഒരു മൃഗത്തിന്റെ മുന്നിൽ വെച്ച് മറ്റ് മൃഗങ്ങളെ കശാപ്പുചെയ്യാൻ പാടില്ല.



●കശാപ്പുചെയ്യപ്പെടുന്ന മൃഗത്തിന്റെ തല കഅബയുടെ നേരേ തിരിക്കുക.



●കശാപ്പുചെയ്യുന്നതിന് തൊട്ടുമുമ്പ് വെള്ളം കുടിപ്പിച്ചിരിക്കണം.



●കശാപ്പുചെയ്യുമ്പോൾ "ബിസ്മില്ലാഹി അള്ളാഹു അക്ബർ (അള്ളാഹുവിന്റെ നാമത്തിൽ, അള്ളാഹു വലിയവനാണ്) എന്ന് പറയണം.



●കശാപ്പുചെയ്യുന്നത് ഒറ്റപ്രാവശ്യമായി കഴുത്തിലെ നാലു ഞരമ്പുകളും മുറിച്ചു കൊണ്ടായിരിക്കണം.



ഹലാൽ സാക്ഷ്യപത്രം
ഒരു ഹലാൽ സാക്ഷ്യപത്രത്തിന്റെ മാതൃക
ഒരു സ്ഥാപനം അല്ലെങ്കിൽ ഭോജനശാല ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണസാധനങ്ങൾ പരിശോധിച്ച് ഇസ്‌ലാമിക നിയമപ്രകാരം ഹലാലാണെന്ന് വ്യവസ്ഥാപിത പ്രതിനിധിസഭകൾ നൽകുന്ന സാക്ഷ്യപത്രമാണ് ഹലാൽ സാക്ഷ്യപത്രം. ഇസ്‌ലാമിക രാഷ്ട്രങ്ങളിലേക്ക് ഭക്ഷണസാധനങ്ങൾ കയറ്റി അയ്ക്കുമ്പോൽ ഹലാൽ സാക്ഷ്യപത്രം നിർബന്ധമാണ്.



ഹലാൽ സാക്ഷ്യപത്രം നൽകുന്ന നിരവധി അംഗീകൃത പ്രതിനിധിസഭകൾ ഇന്ത്യയിലും പ്രവർത്തിക്കുന്നു. അവയിൽ ചിലത് താഴെപ്പറയുന്നവയാണ്.



ജാമിഅത്ത് ഉലമ ഇ ഹിന്ദ് ഹലാൽ ട്രസ്റ്റ്
ഹലാൽ ഇന്ത്യ
ഹലാൽ സർട്ടിഫിക്കേഷൻ സർവീസസ്



കടപ്പാട്

ഈരാറ്റുപേട്ടയിലെ സിവിൽ എഞ്ചിനീയർമാർക്ക് ഒരു കത്ത്

ഏത് വലിപ്പത്തിലും ആവശ്യകാരന്റെ സ്വാപന നിർമ്മിതികൾ മനോഹരമായി വരച്ചു കാട്ടാനും നിർമിച്ചു നൽകാനും കഴിയുന്നവരാണ് നിങ്ങൾ.

എന്നാൽ നിങ്ങളുടെ നിർമിതികളിൽ ഇന്ന് വരെ ( waste കത്തിക്കുന്ന ബിന്നുകൾ കണ്ടിട്ടുണ്ട് ) waste മാനേജ്‌മെന്റ് ചെയ്യാൻ കഴിയുന്ന തരത്തിൽ സൗകര്യങ്ങൾ ഒരുക്കിയ ഒരു വീടോ കെട്ടിടങ്ങളോ കണ്ടിട്ടില്ല

നമ്മുടെ നാട്ടിൽ കുറച്ചു സ്ഥലങ്ങളിൽ ഒരുക്കുന്ന വീടുകളിൽ waste കത്തിക്കാനോ. അവ കുഴിച്ചു മൂടനോ സ്ഥലമില്ല എന്നത് എടുത്ത് പറയണ്ടല്ലോ.

നീരൊഴുക്ക് ( അങ്ങനെ ഒന്ന് ഇല്ലായിരുന്നു ) തടസമായി മാറിയ തരത്തിൽ ആയിരുന്നു നമ്മുടെ നാട്ടിലെ തോടുകൾ. മാലിന്യങ്ങൾ മാറ്റാൻ മുൻസിപ്പൽ ചേർമാൻ തന്നെ നേരിട്ട് ഇറങ്ങിയത് പോയ വാരം നമ്മൾ കണ്ടതാണ്. ഈ മാലിന്യങ്ങൾ ഇവിടെ സമീപ വീടുകളിൽ നിന്ന് കൊണ്ട് വന്ന് ഇട്ടതാണ്. സ്വാ വസതിയിൽ അത് നിർമജനം ചെയ്യാൻ സൗകര്യമില്ലാത്ത ആളുകളുടെ നിവർത്തി കേടും ഇതിൽ ഉണ്ട്.

ഇത്തരത്തിൽ waste വലിച്ചെറിഞ്ഞു കളയുന്നതിൽ നിന്ന് എങ്ങനെ അവ സ്വാന്തമായി നശിപ്പിച്ചു കളയാം. സ്ഥിര സംവിധാനങ്ങൾ വീട്ടിൽ ഒരുക്കി നൽകാൻ നിങ്ങളുടെ വരകളിൽ ചേർക്കാൻ കഴിയില്ലേ.


waste management ചെയ്യാൻ ഒരു ശാശ്വത പരിഹാരം കാണാൻ നിങ്ങൾക്ക് കഴിയും. അത്തരത്തിൽ മാറ്റങ്ങൾ ഉൾകൊണ്ടവട്ടെ ഈരാറ്റുപേട്ടയിലെ നിർമ്മിതികൾ.

ചില കാര്യങ്ങൾ

• waste വെള്ളം ഒരു തുള്ളി പുറത്ത് വരാത്ത രീതിയിൽ manag ചെയ്യുന്നുണ്ട് നമ്മൾ.
•  വീട്ടിൽ വേസ്റ്റ് കത്തിക്കുന്നതിലും എളുപ്പമാണ് പ്ലാസ്റ്റിക്ക് ബാഗിലാക്കി വലിച്ചെറിയുന്നത് - മനസും മാറണം
•  ‎‎5 സെന്റ് സ്ഥലത്ത് മൊത്തം വീട് വേണം എന്ന് പറയുന്ന ആൾക്ക് മുന്നിൽ നിങ്ങൾക്കും പരിമിതികൾ ഉണ്ട്
•  ‎waste management എന്നത് ഒരു തരത്തിലും പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയിൽ waste നശിപ്പിക്കാൻ കഴിയുക ആണല്ലോ