വിശുദ്ധ റമളാൻ മാസം സ്വാ കുടുബത്തിൽ നിന്ന് മാറി ദൂരെ തനിച്ചു കഴിയേണ്ടി വരിക. എന്നത് ഇത്തിരി ബുദ്ധിമുട്ട് നിറഞ്ഞ അനുഭവമാണ് നൽകുക.
അസാധരണ സമയം ഉള്ള ഭക്ഷണവും മറ്റും ( ഇടെത്താഴം / അത്താഴം ) ഈ ദിനങ്ങളെ കൂടുതൽ ത്യാഗ പുർണ്ണമാക്കുന്നു .
ഈ കാര്യത്തിൽ കുടുബമായി കഴിയുന്നവർക്ക് വലി
യ നന്മ കര്യസ്‌ഥമാകാൻ കഴിയും. നമ്മുടെ നാട്ടിൽ ദൂരെ നാടുകളിൽ നിന്ന് ജോലിയും മറ്റ് ആവശ്യങ്ങളുമായി കുടുബമില്ലാതെ ഒറ്റക്ക് റൂമുകളിലും ഫ്ലാറ്റിലും താമസിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. അവരിൽ ഒരാൾക്ക് എങ്കിലും അത്താഴം എത്തിക്കാൻ കഴിഞ്ഞാൽ അത് വലിയൊരു പുണ്യ പ്രവർത്തിയാണ്.
ചെയേണ്ടത് ഇത്ര മാത്രം
വൈകുന്നേരം ഇശാ നമസ്കാരത്തിന് പോകുബോൾ അവർക്ക് കഴിക്കാൻ ഉള്ളത് എത്തിച്ചു നൽകുക.
നാലു മണി സമയം ഹോട്ടലുകൾ ഇല്ലാത്തത് കൊണ്ട്. പലരും ബ്രഡും, പഴങ്ങളും കൊണ്ടാണ് അത്താഴം കഴിക്കുന്നത്. കാശ് ഉണ്ടേലും വാങ്ങാൻ പറ്റാത്ത അവസ്ഥ. പിന്നെ ഹോട്ടൽ ഭക്ഷണങ്ങൾ ഉണ്ടാക്കുന്ന മടുപ്പ്. ഇങ്ങനെ ഉള്ളവരിലേക്ക് #സ്നേഹത്താഴം എത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു