വയനടാൻ കാറ്റു വന്നു വിളിച്ചപ്പോൾ - 2
===============================
പൂക്കോട്ട് തടാകം
-----------------------------
ലക്കിടി വ്യുപോയിന്റ്റിൽ
നിന്ന് വിണ്ടും ബൈക്ക് . മുന്നോട്ട് ചലിച്ചു .സമയം ഏഴു മണി അകുന്നതെ ഉള്ളു
. അല്പം കഴിയും മുൻപ് ബൈക്ക് വയനാട് തൊട്ടു . റോഡിനു കുറുക്കെ
നിർമിച്ചിരിക്കുന്ന ആ കമാനം പറഞ്ഞു നിങ്ങൾ പച്ചപ്പിൻറെ മടിത്തട്ടിലാണ് .
അതാവാം ആ കമാനത്തിന്നു പച്ച നിറം നൽകിയിരിക്കുന്നത് . 9:30 am ആണ്
പൂക്കോട്ട് തടാകം തുറക്കു അത് വരെ സമയം ഉണ്ട് . വഴിക്കിരുവശത്തും ഒരുപാടു
ചെറിയ തട്ടുകടക്കൾ ഉണ്ട് . എന്തോ തട്ടുക്കടയിൽ കയറാൻ തോന്നിയില്ല . കുറെ
ദുരം അങ്ങനെ ഓടി കൊണ്ടിരുന്നു അതിനിടക്ക് പൂക്കോട്ട് തടാകം എന്നെഴുതിയ
ബോർഡുകൾ വഴി പറഞ്ഞു കൊണ്ടിരുന്നു ഒപ്പം ലക്ഷ്യത്തിലേക്ക് ഉള്ള ദുരവും .
തരകേടില്ലാത്ത ഒരു ഹോട്ടല്ലിൽ നിന്ന് രാവിലെ ഭക്ഷണവും കഴിഞ്ഞു അതിനിടക്ക്
കഴിഞ്ഞു . ചെറിയ ഒരു നാൽകവലയിൽ നിന്ന് നമ്മൾ ഹൈവേ വിട്ട് ചെറിയ റോഡിലേക്ക്
തിരിയണം . ഇതിന്നിടക്ക് രണ്ടു മുന്നു പേരോട് വഴി ചോദിക്കുകയും ചെയ്തു .
ചോദിച്ചു
ചോദിച്ചു പൂക്കോട്ട് തടാകം എത്തി . കുറെ സഞ്ചാരികൾ ഉണ്ട് അവിടെ . 9 മണി
ആയതേ ഉള്ളു .റോഡിൽ നിന്നാൽ തന്നെ തടാകവും അതിലെ ബോട്ടുകളും കാണാൻ കഴിയും .
ചുമ്മാ ഇവിടെ നിൽകുന്നതിൽ അർഥമില്ല . ചെറുതായി ഒന്ന് കറങ്ങി നോക്കി
അറിയാത്ത പറയാത്ത കാഴ്ച്ചകൾ വല്ലതും കിട്ടിയല്ലോ . ആ വഴി ഹൈവേയിൽ പോയി
ചേരുന്നു . ഹൈവേ വരെ പോയി ഞങ്ങൾ മടങ്ങി വന്നു . അപ്പോൾ ടിക്കറ്റ് നൽകി
തുടങ്ങിയിരുന്നു . ടിക്കറ്റ് ഒന്നിന് 20 രൂപ കാമറക്കും പാസ് ഉണ്ട് അതും 20
രൂപ . ആദ്യം നമ്മള്‍ കടന്നു ചെല്ലുന്നത് കിഡ്സ് പര്കിലാണ് . അവിടെ നിന്ന്
തടാക കരയില്‍ എത്തും അവിടെ ബോടിംഗ് ഉണ്ട് . സുയം ചവിട്ടി നീകുന്ന കൊച്ചു
ബോട്ടുകള്‍ ആണ് . ഒരു വശത്ത് കുടി തടാകം വലം വെക്കുന്ന ഒരു വഴി ഉണ്ട് . അത്
വഴി ഞങ്ങള്‍ നടന്നു . അല്പം നടന്നത് മുതല്‍ ഒരു കൊച്ചു വനത്തിന്റെ മട്ടും
ഭാവവും കാട്ടി തുടങ്ങി . വഴി തിരെ മോശമാണ് . പരിചരണം ലഭിച്ചു നാളുകള്‍
കഴിഞ്ഞ രിതി .
തടാകം കാഴ്ചയില്‍ നിന്ന് മറഞ്ഞു . ആ വശത്ത് ഒരു മുള
കാട് ആയി . ഒരു കൌതുകത്തില്‍ ആ കാട്ടിലേക്ക് ഒന്നിറങ്ങി ഒന്നു രണ്ടു ഫോട്ടോ
എടുത്തു . ചുറ്റും ഒരു ചതുപ്പ് നിലം പോലെ തോന്നി . ആകെ അന്തരിക്ഷത്തില്‍
ഇന്നലെ എങ്ങോ പെയ്ത മഴയുടെ ഇര്‍പ്പം തങ്ങി നില്‍ക്കുന്നു . ഇലക്കളിലെ വെള്ള
തുള്ളികള്‍ ഇന്നിയും വിട്ടു മാറിയിട്ടില്ല . കുറച്ചു ഫോട്ടോ പോസിനു ശേഷം
അവിടെ നിന്ന് മുകളിൽ കയറി . പഴയ വഴിയിൽ മുന്നോട്ട് നടന്നപ്പോൾ ആണ് കാലിൽ
എന്തോ കുത്തുന്നത് പോലെ ഒരു തോന്നൽ . പാന്റ് മാറ്റി നോകുമ്പോൾ ഉണ്ട് അവിടെ ,
ചോരകുടിയാൻ കുടുംബത്തിൽ പെട്ട ഒരു കുഞ്ഞൻ പുഴു (അട്ട , എൻറെ നാട്ടിൽ തോട്ട
പ്പുഴു ) . പല പേരിൽ അറിയപ്പെട്ടാലും ലക്‌ഷ്യം ഒന്ന് തന്നെ ചോര കുടി .
ഏതായാലും ചോര ഉറ്റുന്നതിനു മുന്പ് കണ്ടത് എൻറെ ഭാഗ്യം . ചോര നഷ്ട്ടം
ഒഴിവാക്കി . പിന്നെ അട്ടയുടെ ചിന്ത നമ്മളെ അല്ലട്ടും കൊതുക് കടി പോലും
അട്ടയാണോ എന്ന് സംശയിക്കും
തടാകത്തിലെ കാഴ്ചകൾ തല്കാലം
അട്ടയെ മറപ്പിച്ചു . വിരിഞ്ഞു നിന്ന ആമ്പൽ പുകളും . അതിനു പശ്തല തിരത്ത്
കാഴ്ചകൾ കണ്ടിരിക്കാൻ നിർമ്മിച്ച ഇരിപ്പിടങ്ങളും മനോഹരം തന്നെ .
സായാന്നത്തിൽ സൊറ പറഞ്ഞിരിക്കാൻ പറ്റിയ അന്തരിക്ഷം . ചവിട്ട് ബോട്ടുമായി
ഒരു കൂട്ടം ചെറുപ്പക്കാർ അപ്പോൾ തടാക മദ്ധ്യത്തിൽ ഉണ്ട് അപ്പോൾ .
കാഴ്ചയുടെ
പച്ചപ്പിലേക്ക് മിഴികൾ തുറന്ന് ഞങ്ങൾ നടന്നു കൊണ്ടിരുന്നു . എത്ര കി മി
ഉണ്ട് എന്നറിയില്ല ആ തടാക കരാ . ഏതായാലും ആ തണുപ്പാൻ പ്രേഭാധതിലും വിയർത്തു
. അല്പ സമയം പാർക്കിൽ വിശ്രമിച്ചു . വിണ്ടും ബൈകിലെക്ക് . അടുത്ത ലക്‌ഷ്യം
മനസ്സിൽ നിറഞ്ഞു ബാണാസുര സാഗർ ഡാം
തുടരും ..................