ഇപ്പോൾ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ഏറ്റവും കൂടുതൽ ലഭിക്കുന്ന ടെക്സ്റ്റ് മെസേജ് ആണ് "ഞാൻ നിങ്ങളോട് ഒരുപാട് തെറ്റുകൾ ചെയ്തു വിശുദ്ധ മാസത്തെ മുൻ നിർത്തി മാപ്പ് നൽകണം എന്ന് അപേക്ഷിക്കുന്നു " ഇതാവും ഉള്ളടക്കം
കഴിഞ്ഞ ദിവസം നേരിട്ട് കണ്ടാൽ പോലും അറിയാത്ത ഒരു ഫേസ്ബുക്ക് ഫ്രണ്ട് ഇത് അയച്ചു തന്നപ്പോൾ പകച്ചു പോയി. ഇവൻ എന്നോട് എന്ത് ചെയ്തു എന്ന പറയുന്നത് എന്നോർത്തു. പാവം അയച്ചത് അല്ലെ എന്നോർത്തു ഞാൻ മുട്ടൻ മാപ്പ് കൊടുത്തു - സന്തോഷം
ഇങ്ങനെ ഒരു ടെക്സ്റ്റ് വന്നാൽ വലിയ തെറ്റ് കാട്ടിയ ഒരാൾക്ക് ആരേലും ക്ഷമിച്ചു കൊടുക്കുവോ അല്ലേൽ വേണ്ട ചെറിയ ഒരു തെറ്റ് ക്ഷമിക്കുവോ ... ?
ഈ വരുന്ന വരികളിൽ വല്ലോ ആത്മർഥയും ഉണ്ടോ. ഒരിക്കലുമില്ലാ
ആദ്യം ക്ഷമ ചോദിച്ചു തുടങ്ങേണ്ടത് മനസിൽ നിന്നാണ്. അവനോട് / അവളോട് താൻ ചെയ്തത് തെറ്റ് . അപരാതമായി എന്ന് മനസ്സിനെ പറഞ്ഞു ബോധ്യപ്പിക്കുക. മനസിൽ നിന്ന് അപ്പോൾ കണ്ണീർ പൊഴിയും അതോടെ മനസ് അഴുക്കിൽ നിന്ന് മുക്തമാവും.
പിന്നെ അവനെ കാണുബോൾ ഉള്ളു നിറഞ്ഞു ചിരിക്കാനും സംസാരിക്കാനും കഴിയും.
No comments:
Post a Comment