ഒരു പത്ര വാര്‍ത്തയില്‍ കണ്ടപ്പോള്‍
ഒന്ന് കാണാന്‍ തോന്നി .എന്നാല്‍ പിന്നെ കണ്ടിട്ട് തന്നെ കാര്യം.
വാര്‍ത്തയില്‍ നിന്നു പള്ളിക്കത്തോട് ആണ് സ്ഥലം എന്നു മനസ്സിലായി. അവിടെ
പാര്‍ക്ക് പോലെയുള്ള ഒരു റബ്ബര്‍ നഴ്സറി ഉള്ളതും അറിഞ്ഞിരുന്നുഎന്നാല്‍
പിന്നെ അതും കാണ്ണാം.
പൂവത്തിളപ്പ് എന്നാ സ്ഥലത്താണ് ഈ മനോഹര
റബ്ബര്‍ നഴ്സറി . 2003 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇപ്പോള്‍ റബ്ബര്‍
ഒഴിച്ച് ബാക്കി പരിസരം പരിപാലന കുറവ് കാണാന്‍ കഴിയും. എന്നാലും ഇത്
വഴിയുള്ള യാത്രയില്‍ കാണുന്നതില്‍ നഷ്ടമില്ലാ.
അടുത്ത ജഗ്ഷന്‍ പള്ളിക്കത്തോടാണ് .എന്നും കാറ്റില്‍ റബ്ബര്‍ പാലിന്‍െറ
ഗന്ധം ഒളിപ്പിച്ച കെച്ചു ടൗണ്‍ .അവിടെ നിന്നു ചന്ത വഴിയുള്ള റോഡില്‍
തിരിയണം . ഇടക്ക് അരുവികുഴി വെള്ളച്ചാട്ടം ഒന്നു ചോദിക്കുന്നതിലും
തെറ്റില്ലാ. ടൗണില്‍ നിന്നു ഒരു 2 km അതില്‍ കൂടില്ല . അപ്പോള്‍ ചെറിയ ഒരു
ടൗണില്‍ എത്തും .അവിടെ നിന്നാല്‍ കാണം അരുവികുഴി വെള്ളച്ചാട്ടം .
പള്ളിക്കതോട് കഴിഞ്ഞു അല്പം യാത്ര ചെയ്തു കഴിയുബോള്‍ തന്നെ റോഡിനു
സമാന്തരമായി ഒരു കെച്ചു പുഴയും കണ്ടു തുടങ്ങിയിരുന്നു. ആ പുഴയാണ്
വെള്ളച്ചാട്ടമായി തിരുന്നത്.
പുഴയുടെ വലിപ്പം കാണുബോള്‍ വെള്ളച്ചാട്ടംചെറുതാവും എന്നു നാം കരുതും . വെള്ളച്ചാട്ടം കാണുബോള്‍ ആ ധാരണ തെറ്റായിരുന്നു എന്ന് മനസ്സിലാവും.
വഴി : ഈരാറ്റുപേട്ട - ഭരണങ്ങാനം - പൈകാ - പള്ളിക്കത്തോട് (26 KM )
- നസിബ് വി.പി -

പുഴയുടെ വലിപ്പം കാണുബോള്‍ വെള്ളച്ചാട്ടംചെറുതാവും എന്നു നാം കരുതും . വെള്ളച്ചാട്ടം കാണുബോള്‍ ആ ധാരണ തെറ്റായിരുന്നു എന്ന് മനസ്സിലാവും.
വഴി : ഈരാറ്റുപേട്ട - ഭരണങ്ങാനം - പൈകാ - പള്ളിക്കത്തോട് (26 KM )
- നസിബ് വി.പി -