Popular Posts

Wednesday, May 17, 2017

അഭിനന്ദനങ്ങൾ

SSLC , THSLC , +2, VHSC തുടങ്ങിയ അവസാന പരീക്ഷ എഴുതിയ കുട്ടികൾക്ക് എന്റെ അഭിനന്ദനങ്ങൾ - 2017

നിങ്ങൾക്ക് മാർക്ക് കുറവാണോ..?

ഉപരിപാഠനതിന്ന് യോഗ്യതനേടാൻ കഴിഞ്ഞില്ലേ..?

50 % ശതമാനത്തിൽ കൂടുതൽ മാർക്ക് ഉണ്ടോ..?

എല്ലാ വിഷയങ്ങൾക്കും ഫുൾ A+ ഉണ്ടല്ലേ..?

മുകളിലെ എന്റെ ചോദ്യത്തിൽ ഏതെങ്കിലും ഒന്നിന് എല്ലാ കുട്ടികൾക്കും "അതെ" എന്നാവും ഉത്തരം.

ഉത്തരം ഒന്നായത് കൊണ്ട് നിങ്ങൾക്ക് എന്റെ മറുപടിയും ഒന്നാണ്. ഇവിടെ നിങ്ങളുടെ വിജയ പരാജയങ്ങൾ നിങ്ങൾ നാളെ ആരാവണം എന്നതിന് ബാധകമല്ല കാരണം മുന്നോട്ട് നിങ്ങൾ എങ്ങനെ യാത്ര ചെയുന്നു എന്നതാണ് ജീവിത വിജയം നേടാൻ വഴി വെളിച്ചമാവു.

മാർക്ക് കുറവാണ്, ജസ്റ്റ് പാസ് എന്നത് കൊണ്ട് തുടർ വിദ്യാഭാസ അവസരങ്ങൾ നഷ്ടപ്പെട്ടോ ഒരിക്കലുമില്ല. ഉപരിപഠനത്തിനു യോഗ്യത നേടാൻ കഴിഞ്ഞില്ല എന്നതും ഒരു പ്രേശ്നമല്ല 10 ക്ലസിൽ കാലിടറിയവർക്ക് ജോലി നല്കാൻ കാത്ത് കേരള വൈദുതി ബോർഡ് നിൽക്കുന്നു. സെ പരീക്ഷ പോലെ ഉടൻ തന്നെ പരീക്ഷ എഴുതി വീണ്ടും പഠനം തുടരാനും അവസരമുണ്ട്. ഫുൾ മാർക്ക് വാങ്ങിയ കുട്ടികൾക്കും വെല്ലുവിളികൾ ഉണ്ട് ഇന്നിയും ഇതേ നില പഠനത്തിൽ തുടരുക എന്നത്.

നിങ്ങളുടെ മനസ്സിൽ ഒരു ഉത്തരമുണ്ട് നിങ്ങൾ ജീവിതത്തിൽ ആരായി തീരണം എന്നതിനെ കുറിച്ച്. അത് കേൾക്കുക. ഇങ്ങനെ ഒരു ഉത്തരം കണ്ടെത്താൻ കഴിയുന്നില്ല എങ്കിൽ വിദ്യാഭാസ താൽപര്യമുള്ള ആരെയും സമീപിക്കാം  അവർ നിങ്ങൾക്ക് ഒരു വഴി കാട്ടി തരും, എല്ലാ വിഷയങ്ങൾക്കും ഫുൾ മാർക് വാങ്ങിയ കുട്ടി നാളെ ഡോക്ടർ ആവണം എന്ന് മാതാപിതാകളും വാശിപിടിക്കണ്ട കാരണം അവരുടെ ഇഷ്ടങ്ങളാണ് അവർ സ്വാപനം കണ്ടത് അല്ലാതെ നിങ്ങളുടെ താല്പര്യങ്ങൾ അവരിൽ അടിച്ചേല്പിക്കാരുത്. അത് വിരിഞ്ഞ പുവ് വാടാൻ മാത്രേ കാരണമാവു.

രാമേശ്വരത്തെ കടൽ തീരത്ത് നിന്ന് വിമാനം പറക്കുന്നത് കണ്ട് അതിൽ കയറാൻ വഴികൾ തേടിയ ബാലൻ എയ്‌റോനോട്ടിക്ക് എൻജിനിയർ ആയി ഇന്ധ്യയുടെ മിസൈൽ മാൻ ആയി, ഇന്ത്യയിലെ മികച്ച രാഷ്ട്രപതിയായി അദ്ദേഹത്തെ മുന്നോട്ട് നയിച്ച സ്വാപനം പോലെ ഓരോ കുട്ടിക്കും ഉയരങ്ങൾ കിഴടക്കാൻ കഴിയുന്ന സ്വാപനങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.