ഈദ് മീറ്റ് - 2 കരുണ അഭയ കേന്ദ്രത്തിൽ
***********************************
എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മ സഘടിപ്പിച്ച രണ്ടാമത് ഈദ് മീറ്റും ആറാം വാർഷികവും കരുണ അഭയ കേന്ദ്രത്തിൽ 26.06.2017 ഈദുൽ ഫിത്തർ ദിനത്തിൽ 4:30pm ന് ആരംഭിച്ചു. എന്റെ ഈരാറ്റുപേട്ട ഗ്രുപ്പിലെ 125-ൽ പരം അംഗങ്ങളും കരുണ അഭയ കേന്ദ്രത്തിലെ 30 താമസക്കാരും പങ്കെടുത്തു.
25.06.2017 തിയതി ഈരാറ്റുപേട്ടയിലെ നല്ലവരായ ആളുകളിൽ നിന്ന് കളക്ട് ചെയ്ത 25 നൈറ്റി, 16 ലുങ്കികൾ എന്നിവ കരുണ അഭയ കേന്ദ്രത്തിലെ അംഗങ്ങൾക്ക് നൽകി. വർണ്ണ കടലാസും തോരണങ്ങളും കൊണ്ടു അഭയ കേന്ദ്രം അലങ്കരിച്ചിരുന്നു. പെരുന്നാൾ സന്തോഷം അവരിലേക്ക് എത്തിക്കാൻ അത് കൂടുതൽ സഹായമായി.
പ്രോഗ്രാം ആരംഭിക്കാൻ കരുതിയ സമയം 3 പി എം ആയിരുന്നു. ശബ്ദം എത്തിക്കാം എന്ന് ഏറ്റ സഹോദരൻ പെട്ടന്ന് പനി കൂടി ആശുപത്രി കിടക്കയിൽ ആയത് കൊണ്ടു. സൗണ്ട് സിസ്റ്റം എത്തിക്കാൻ മറ്റൊരു മാർഗ്ഗം അവസാന നിമിഷം തേടേണ്ടി വന്നു. സംഘാടകർ ഇല്ലാത്ത പരിപടിയിൽ സ്വയം സംഘാടകരായി സക്കീർ കറുകഞ്ചേരി, സമീർ എന്നിവർ സ്വന്തം ഉത്തരവാദിത്വമായി RHM- ൽ നിന്ന് ജീപ്പ് ഉൾപ്പെടെ മൈക്ക് സിസ്റ്റം എത്തിച്ചു. വിഷമ ഘട്ടത്തിൽ സഹായിക്കാൻ എത്തിയ RHM സൗണ്ട്സിന്ന് നന്ദി അറിയിക്കുന്നു.
4:30 ന് പ്രോഗ്രാം ആരംഭിച്ചു. ചുരുങ്ങിയ വാക്കുകളിൽ നസിബ് വട്ടക്കയം ആമുഖം പറഞ്ഞു. ശേഷം ഉത്ഘാടനം ഇല്ലാതെ ഈദ് മീറ്റ് ആരംഭിച്ചു. മുനവ്വർ മുന്ന ഗസലുകൾ കൊണ്ടു മധുരിതമാക്കിയ സായാഹ്നത്തിൽ നിയാസ്,നസിബ് വി എം, അൻസാർ, ഫസിൽ തുടങ്ങിയവർ ഗാനങ്ങളുമായി ഒപ്പം ചേർന്നു.
ആശംസകളുമായി മുൻസിപ്പൽ അംഗങ്ങളായ TM റാഷിദ് (മുൻസിപ്പൽ ചേർമാൻ) , വി എം സിറാജ് ( പ്രതിപക്ഷ നേതാവ് ) , സി പി ബാസിത് തുടങ്ങി ഒട്ടേറെ പേർ ആശംസ നേർന്നു സംസാരിച്ചു.
വ്യത്യസ്ത രുചികളിൽ കുലുക്കി സർബത്ത് ലൈവായി ഒരുക്കിയാ മോനാസ് ജിഞ്ചർ വേറിട്ട അനുഭവമായി. അവിടെ കളക്ഷൻ ബോക്സ് സ്ഥാപിച് അതിൽ വന്ന തുക കരുണക്ക് സംഭാവന ആയി നൽകാനും കഴിഞ്ഞു.
വരവ്
=====
നൈറ്റി - 25
ലുങ്കി - 16
(വസ്ത്രം ഒന്നിന് വില കണക്കാകിയത് 200 രൂപ ആണ് അപ്പോൾ ആകെ 8400 രൂപ )
പ്രവാസി സുഹൃത്തുകൾ 1500+500 = 2000
ചിലവ്
======
ലഡു 150×4 = 600
കേക്ക് 350×2kg = 700
ഗ്ലാസ് =50
ഫ്ലക്സ് = 250
ആകെ - 1600
ബാക്കി - 400
6:30 pm ന് പ്രോഗ്രം അവസാനിച്ചു.
--------------------------------------------------
പലരും കണ്ണു നിറഞ്ഞും ഇനിയും വരാം എന്ന് അവർക്ക് വാക്കു നൽകിയും ആണ് അവിടം വിട്ടത്. ആരാലും കടന്നു വരാൻ ഇല്ലാത്ത പോകാൻ ഒരു സ്ഥലം ഇല്ലാത്ത ഒരു വിഭാഗത്തിന്റെ സ്വാപനങ്ങൾക്ക് ഇത്തിരി വെളിച്ചമാവുകയായിരുന്നു ആ പെരുനാൾ ദിനം.
വാക്കുകളിൽ നന്ദി പറഞ്ഞ് ആലങ്കാരികത വരുത്തുന്നില്ല. ഇനിയും വരുന്ന ഈദ് ദിനങ്ങൾ കുടുതൽ ഉത്തരവാദിത്വമാവുകയാണ് എന്ന് ഓർമപ്പെടുത്തുന്നു.