Popular Posts

Wednesday, March 8, 2017

പൂജ്യം എങ്ങനെ എഴുതും

          ക്ലോക്ക് വൈസിലും ആന്റി ക്ലോക്ക് വൈസിലും എഴുതാം കൂടുതലാളുകൾ എഴുതുക ചിത്രം ബി പോലെ ആന്റി ക്ലോക്ക് വൈസിലാവും

        എങ്ങനെ എഴുതിയാലും പൂജ്യം പൂജ്യമായി തോന്നിയാൽ മതി എന്നത് എന്റെ പക്ഷം

ഇന്നിയോരു കഥ

         പയ്യൻ നാലാം ക്ലസിൽ പഠിക്കുന്നു. കണക്കിലെ ഒരു ചോദ്യം, അതിന്റെ ഉത്തരം ബ്ലാക്ക് ബോർഡിൽ ചെയ്ത് കാട്ടാൻ ടിച്ചർ പറയുന്നു. അവൻ നെഞ്ചു വിരിച്ചു നടന്നടുക്കുന്നു. ക്ലാസിലെ 39 കുട്ടികളും ടിച്ചറും അവൻ കറുത്ത ബോർഡിൽ വെളുത്ത ചോക്ക് കൊണ്ട് കുറിക്കുന്ന അക്കങ്ങളിൽ കാണും നാട്ടിരിക്കുന്നു.

            ഉത്തരം എഴുതി കഴിഞ്ഞതും ടിച്ചർ, ഫൗൾ കണ്ടു വിസിൽ മുഴക്കിയ റഫറിയെ പോലെ ടിച്ചറുടെ ശബ്ദം മുഴങ്ങി "ആ പൂജ്യം മായിച്ചു ഒന്നുടെ എഴുതാൻ " കണക്ക് ശെരിയായിട്ടും പെട്ടന്നുള്ള ഈ ഫൗൾ വിസിൽ അവന്റെ ആത്മധൈര്യം ഉലച്ചു. അവൻ ഉത്തരം മായിച്ചു വീണ്ടും അതിലെ പൂജ്യം എഴുതി.

        നല്ല പോലെ പൂജ്യം എഴുതാൻ ടിച്ചർ, ഒരു എത്തും പിടിയും കിട്ടാതെ അവൻ വീണ്ടും കഴിയുന്ന തരത്തിൽ ഭംഗിയായി എഴുതി. മാറ്റം ഒന്നുമില്ല എന്ന് കണ്ടു ടിച്ചർ മറ്റൊരാളെ വിളിച്ചു പൂജ്യം എഴുതി കാണിക്കാൻ പറഞ്ഞു. അവൻ എഴുതി അത് പോലെ ഒന്നുടെ എഴുതാൻ വീണ്ടും ആവശ്യം. വീണ്ടും അവൻ എഴുതി സഹികെട്ട ടിച്ചർ തന്നെ പൂജ്യം എഴുതേണ്ടത് ഇങ്ങനെ ആണ് എന്നും പറഞ്ഞു എഴുതി കാട്ടി ആന്റി ക്ലോക്ക് വൈസിൽ ആണ് പൂജ്യം എഴുതേണ്ടത് എന്ന അറിവ്.

കൂട്ടുകാരുടെ ചിരിക്കൾകിടയിൽ അവൻ തിരിച്ചുനടന്നപ്പോൾ അവന്റെ മനസ്സിൽ ഇന്നും ഉത്തരം കിട്ടാത്ത ആ ചോദ്യം ഉയരുകയായിരുന്നു " പൂജ്യം എഴുതാൻ ഒരു രീതിയുണ്ടോ