ഫേസ്ബുക്ക് എന്നത് ഫേക്ക് ബുക്ക് ആണ് എന്നത് നമ്മുക്ക് അറിയാം. ഫേക്ക് പ്രൊഫൈൽ ഉണ്ടാകാൻ പല കാരണങ്ങൾ ഉണ്ട്.
1,മുൻവിധി ഇല്ലാതെ സമൂഹവുമായി സംവദിക്കാൻ. ( നീ ഈ പാർട്ടിയുടെ ആളല്ലേ നീ ഇങ്ങനെ പറയു. എന്ന തരത്തിൽ ഉണ്ടാവാൻ സാധ്യതകൾ ഒഴിവാക്കാൻ )
2, സർക്കാർ ജോലിയിൽ ഉള്ളവർക്ക് രാഷ്ട്രീയ അഭിപ്രായങ്ങൾ പറയുന്നതിന് ഉള്ള ലിമിറ്റുകൾ മറികടക്കാൻ ഉണ്ടാക്കുന്ന പ്രൊഫൈൽ.
3, ആപ്രിയ സത്യങ്ങൾ സമൂഹത്തിൽ പറയാൻ ഉണ്ടാക്കുന്ന പ്രൊഫൈൽ - ചില പോസ്റ്റുകൾ ഉണ്ടായി കഴിഞ്ഞാൽ ഇവ പിന്നീട് ഉറക്കത്തിലാവും
മുകളിൽ പറഞ്ഞ പ്രൊഫൈലുകൾ എങ്ങനെ തിരിച്ചറിയാൻ കഴിയും . ഇത്തരം പ്രൊഫൈൽ പൊതുവെ അവരുടെ ജെന്ററിൽ തന്നെ ആവും. അതായത് പുരുഷൻ പുരുഷ പേരിലും സ്ത്രീ ആ പേരിലും നിൽക്കും. ഇത്തരം പ്രൊഫൈൽ അധികം പ്രൊഫൈൽ പിക് മാറ്റി കളിക്കുകയോ സിംപിൾ ആയ കാര്യങ്ങളിൽ സമയം കളയുകയോ ഇല്ലാ, കഴബുള്ള ചർച്ചയിൽ ആയിരിക്കും ഇവരുടെ ശ്രദ്ധ. മാന്യമായ നിലപാടുകൾ ആവും. ഇവയിൽ നിന്ന് ഫ്രണ്ട് റിക്ക്സ്റ്റോ ചാറ്റുകളോ സാധരണയായി ഉണ്ടാവാറില്ല. സ്വാന്തം പ്രൊഫൈലിൽ വലിയ ശ്രദ്ധ ഉണ്ടാവുകയും ഇല്ലാ.
4,ജെന്റർ മാറ്റിയ പ്രൊഫൈൽ - കൂടുതലും പുരുഷന്മാർ സ്ത്രീകളുടെ പേരും ചിത്രങ്ങളും ഉപയോഗിച്ചാണ് ഇത്തരം പ്രൊഫൈൽ നിർമിക്കുന്നത്. ഈ പ്രൊഫൈലുകൾ നല്ല ഉദ്ദേശങ്ങൾ ഒന്നും മുന്നിൽ കണ്ട് ഉണ്ടാക്കുന്നത് അല്ലാ. കേവല പഞ്ചാര വർത്തമാനങ്ങളും ഫ്രണ്ട്സ് കൂട്ടാൻ ഉള്ള പണികളും. തകൃതിയായി നടക്കും. പ്രൊഫൈൽ എടുത്ത് നോക്കിയാൽ പ്രൊഫൈൽ തുടങ്ങിയ അന്ന് തന്നെ അല്ലെങ്കിൽ ഒരേ ഡേറ്റിൽ തന്നെ കുറെ പോസ്റ്റുകളും ഷെയറുകളും ഉണ്ടായിട്ടുണ്ടാവും സാധാരണ ഷെയറുകൾ ആണ് കൂടുതൽ. ഇത് പ്രൊഫൈലിന് പഴക്കം തോന്നിക്കാൻ ഉള്ള നമ്പറാണ്.
ഇത്തരം പ്രൊഫൈൽ ആളെ പരിചയ പെടാനും വ്യക്തിപരമായ അടുപ്പം ഉണ്ടാകാനും ശ്രമിക്കും. ഇത്തരം പ്രൊഫൈലുകൾ സ്ത്രീ പ്രൊഫൈലുകളെ സ്ത്രീകൾ തന്നെ ആണ് കൂടുതൽ സൂക്ഷിക്കേണ്ടത് നിങ്ങളുടെ സ്വാകാര്യതയിലേക്ക് മറ്റൊരു സ്ത്രീ എന്ന് കരുതി നിങ്ങൾ നൽകുന്ന സ്വാതന്ത്യം ദുരുപയോഗം ചെയപ്പെടാം.
■പല പകൽ മാന്യന്മാരുടെ തനി നിറവും ഇത്തരം വ്യജ പ്രൊഫൈൽ വഴി പുറത്ത് വരും. ചാറ്റ് ബോക്സിലെ ഇക്കിളി മെസേജുകൾ. പെണ്ണ് എന്ന് കരുതി അയക്കുന്ന ഫ്രണ്ട് റിക്വറ്റ്കൾ എല്ലാം തന്നെ ഈ പ്രൊഫൈലിൽ വന്നു കൊണ്ടേ ഇരിക്കും പെണ്ണ് എന്ന് കരുതിയാണ് ഇതേകെ ഒപ്പിക്കുന്നത് എന്നത് ഇതിന്റെ രസകരമായ വശം. 😊😊
ഫേക്ക് പ്രൊഫൈലിൽ നിന്നും വ്യജൻ മരിൽ നിന്നും എങ്ങനെ മാറി നിൽക്കാം.
1, നേരിട്ട് പരിചയമുള്ള ആളുകളെ ഫ്രണ്ട്സ് ആകുക. അല്ലെങ്കിൽ അവരുടെ പോസ്റ്റുകളും കമന്റുകളും വിലയിരുത്തി സ്വാഭാവം മനസിലാക്കി പരിചയം ഉണ്ടാകുക.
2, ഒരു പരിചയവും ഇല്ലാത്ത ആൾ ചാറ്റ് ചെയ്യാൻ വന്നാൽ അവരെ അവഗണിക്കുക. ശല്യം കൂടിയാൽ ബ്ലോക്ക് ചെയുക. ഇത്തരം ചാറ്റിംഗ് അനുഭവം സ്ത്രീകൾക്ക് ആണ് കൂടുതൽ ഉണ്ടാവുന്നത്
3,ഫേസ്ബുക്ക് വഴി പരിചയമില്ലാത്ത ആളുകൾ വ്യക്തിപരമായ വിവരങ്ങൾ ചോദിച്ചാൽ നൽകാതിരിക്കുക. പ്രൊഫൈലിൽ കുറെ വിവരങ്ങൾ ഉണ്ട് അതല്ലാതെ മൈബൈൽ നമ്പർ , ആഡ്ഡ്രസ് നമ്മുടെ സ്വാകാര്യതയിൽ പ്രശ്നം ഉണ്ടാകാൻ കഴിയുന്ന വിവരങ്ങൾ പ്രൊഫൈലിൽ നല്കാതിരിക്കുക.
4,ഒരു ഫ്രണ്ട് റീക്യുസ്റ് വന്നാൽ മ്യൂച്വൽ ഫ്രണ്ട് നോക്കി ആളെ ഫ്രണ്ട്സ് ആക്കരുത്. ചിലപ്പോൾ നമ്മുടെ പരിചയകാരുടെ കൈ അബദ്ധമായിരിക്കും അവർ അവരുടെ ഫ്രണ്ട് ആയത്
5,മോശം പോസ്റ്റുകളും, കമന്റും, ചാറ്റിനും ശ്രമിക്കുന്ന ഒരു പ്രൊഫൈൽ നമ്മുടെ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടെങ്കിൽ അവരെ ആൻഫ്രണ്ട് ചെയുക. അല്ലെങ്കിൽ ഇത്തരം പ്രൊഫൈൽ വഴി അവർക്ക് നമ്മുടെ വാളിൽ ഷെയർ, അവരുടെ പോക്രിതരത്തിന്ന് നമ്മളും അറിയാതെ പ്രീതിയാവും