#നോമ്പ്_ഓർമ്മകൾ

ആ നാളിലെ മറ്റൊരു സുദിനം ആയിരുന്നു അവധി ദിവസങ്ങൾ. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങും നോമ്പ് ആയത് കൊണ്ട് ഭക്ഷണം കഴിക്കണ്ടല്ലോ. നോമ്പ് തുറക്കുന്നതിന്ന് മുൻപ് വീട്ടിൽ എത്തിയാൽ മതി. മലയും കുന്നും കേറി ഇറങ്ങി ഒരു അലച്ചിലാണ്.....ഇപ്പോൾ ഉള്ള പോലെ സ്മാർട് ഫോൺ ഇല്ലാത്തത് ആവും ഈ നടത്തങ്ങൾക് കാരണം ആ കൊച്ചു യാത്രകളിലെ ഒരു പ്രധാന ആകര്ഷങ്ങളിൽ ഒന്നായിരുന്നു. ഞണ്ട് കൽ പാറമട അടുത്തുള്ള വെള്ള ചാട്ടം രണ്ടറ്റു മുക്ക് വഴി നടന്നു നടന്നു അങ്ങ് ചെന്നാൽ അവിടെ ആണ് ആ വെള്ളച്ചാട്ടം...ആ പാറമടയുടെ വശത്ത് ചെറിയ ഒരു വഴിയുണ്ട് അത് വഴി മുകളിൽ ചെല്ലണം. വീട്ടിൽ നിന്ന് നടന്നു അവിടെ എത്തി മണിക്കൂറോളം കുളിക്കുക എന്നത് ഒരു ഹരമായിരുന്നു. നോമ്പ് കാലത്ത് ഇങ്ങനെ കുളിക്കാമോ എന്നൊനും ആ കാലത്ത് ഒരു പ്രശ്നമേ (അറിവ്) അല്ലായിരുന്നു. ഈ കുളിക്കാൻ വേണ്ടി വെള്ളച്ചാട്ടം തേടി പോകുന്ന കുട്ടി കൂട്ടം മീനച്ചിലാറിനെ കണ്ടും അറിഞ്ഞും പുണർന്നും ജീവിച്ചു തുടങ്ങിയവരാണ് എന്നതാണ് ഇതിലെ ഹൈലൈറ്റ്. അതായത് പരിശുദ്ധമായ വെള്ളം എന്നത് കണ്ണിന് മുന്നിൽ ഉണ്ടായിട്ടും മിനച്ചിലർ അതിന്റെ കൈവഴിയിൽ ഒളിപ്പിച്ച അത്ഭുതങ്ങൾ തേടി പോവുക എന്നത് ഒരു വല്ലാത്ത അനുഭവം തന്നെ ആയിരുന്നു.
ബാല്യകാല സ്മരണകളിൽ ഒരിക്കലും പറഞ്ഞു പോകാതെ മാറ്റി നികത്താൻ കഴിയില്ല ഇത്തരത്തിൽ ആഘോഷമാക്കിയ റമളാൻ മാസാ കാലം, റമളാൻ മാസം കുട്ടികളിൽ നിലനിൽക്കുന്ന മത്സരമാണ്. നോമ്പ് എത്ര പിടിച്ചു എന്നത് അതും ഇത്തരത്തിൽ മുഖം കഴുകി കഴുകി നോമ്പ് പിടിച്ചു എണ്ണം കൂട്ടാൻ കാരണമായിരിക്കാം. വീട്ടിൽ നിന്ന് നോമ്പ് പിടിക്കണ്ട എന്ന് പറഞ്ഞാൽ പോലും നോമ്പ് വിടില്ല അത്രക്ക് വാശി ആയിരുന്നു.
No comments:
Post a Comment