Popular Posts

Friday, October 31, 2014

കട്ടിക്കയം വെള്ളച്ചാട്ടം (പഴുക്കകാനം)

ഈരാറ്റുപേട്ടയുടെ സമീപ സ്ഥലങ്ങളില്‍ ഉള്ള അനേകം വെള്ളച്ചാട്ടങ്ങളില്‍ ഒന്ന് . ഒട്ടും അറിയപ്പെടുന്നില്ലാ എന്നാലും വളരെ മനോഹരമാണ് .ഒരിക്കല്‍ കണ്ടാല്‍ വീണ്ടും കാണാന്‍ ‍ ആഗ്രഹിക്കും .

റോഡ് ഇപ്പോള്‍ കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിലാണ്. അല്പം സാഹസം ആവിശ്യമാണ് യാത്രക്ക് . ഇപ്പോള്‍ കൊണ്ട് പിടിച്ചാ റോഡ് പണി നടക്കുന്നതിനാല്‍ അതികം താമസം വിനാ പുതിയ റോഡുണ്ടാവും.‍ ചെറിയ അരുവിയില്‍ ബൈക് ചാടിച്ച് വേണം അരുവി കടക്കാന്‍ . അപ്പോള്‍ പുറകില്‍ ഇരിക്കുന്ന സഹ ബൈകനെ ഇറകി വിടുന്നതാണുത്തമം.

വെള്ളച്ചാട്ടത്തിനു അടുത്ത് വരെ ബൈക് എത്തില്ലാ. കുറച്ച് നടക്കണം.
വെള്ളച്ചാട്ടത്തിനു മുകള്‍ ഭാഗത്താണ് നാം എത്തുനത്. അവിടെ നിന്നു പടവുകള്‍ ഇറങ്ങി തഴെ എത്താം.കൈ വരി തീര്‍ത്ത് കബികള്‍ മുന്പ് അവിടെ ഉണ്ടയിരുന്നു . ഇപ്പോള്‍ അതില്ല . ആവിശ്യകാര്‍ വിറ്റ് കശാക്കി കാണും.കൈവരിയുടെ ബാക്കിയായി സിമന്‍റ്റ് തുണുകള്‍ ഉണ്ട് .

ഒരുവശത്ത് വെള്ളം അതിന്‍െറ പകുതി ദുരം കഴിഞ്ഞു . വെള്ളത്തുള്ളികള്‍ വിണില്‍ നിറച്ച് ശാന്തമാവുന്നു. ഇതാണ് കട്ടിക്കയത്തിലെ ഉയരകാരന്‍ വെള്ളച്ചാട്ടം . ഇവിടെ നീന്തല്‍ വശമുള്ളവര്‍ക് ഒരു കുളിയാവം. തണുപ്പ് കാരണം നമ്മള്‍ അതികസമയം ചാടില്ലാ. സുക്ഷിക്കണം പാറയില്‍ നല്ല വഴുക്കലുണ്ടവും .വീണാല്‍ പല്ലു കുറയും എല്ലു കൂടും .

ഈ ഇട താവളത്തില്‍ നിന്നു താഴെക്കിറങ്ങിയാല്‍ അടുത്ത രണ്ടു വെള്ളച്ചാട്ടം കൂടി കാണ്ണാം .അന്തരീക്ഷത്തില്‍ ഈര്‍പ്പം കുടുതല്‍ നില്ലനില്‍കുന്നതിനാല്‍ ഇഴ ജന്തുകള്‍ കാണാന്നുള്ള സാധ്യത തള്ളണ്ടാ. ഓരോ ചുവടുകളും കരുതിയിരിക്കുക.

ഏറ്റവും തഴെ നിന്നു നേക്കിയാല്‍ . മൂന്നു വലിയ തട്ടുകളില്‍ ചാടി വെള്ളം ചിന്നിച്ചിതറുന്ന അപൂര്‍വ്വ കാഴ്ച കണ്ണില്‍ നിറയും .ഇന്നിയും പാറയെ പ്രണയിച്ച് വെള്ളം അതിന്‍െറ സഞ്ചാരം തുടരുന്നു.

ഇപ്പോള്‍ പലവട്ടം കട്ടിക്കയം വെള്ളച്ചാട്ടം ഞങ്ങള്‍ കണ്ടു. ഇന്നിയും കാലം അനുവതിച്ചാല്‍ നമ്മള്‍ കാണും എന്ന വാക്കു മനസ്സില്‍ നിറഞ്ഞു . മടക്കത്തിനായി പടവുകള്‍ കയറി തുടങ്ങി .

വഴി : ഈരാറ്റുപേട്ട - മങ്കൊബ് - പഴുക്കകാനം, കുറച്ച് വീടുകള്‍ മാത്രം ഉള്ള സ്ഥലമാണ് . വഴിയില്‍ ആളുകള്‍ കുറവണ്.അതിനാല്‍ വീട്ടില്‍ കയറി തന്നെ വെള്ളച്ചാട്ടം കാണാന്‍ ഏത് വഴിയില്‍ പോകണം എന്ന് മനസ്സിലാകണം.

-നസിബ് വി.പി -

No comments:

Post a Comment