Popular Posts

Friday, October 31, 2014

ഏര്‍കാട് ( സേലം )

         പഠന്നവുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷ കാലം തമിഴ്നാടില്‍ താമസിച്ചിരുന്നു . ആ സമയങ്ങളില്‍ ഒരുപാട് സ്ഥലങ്ങള്‍ കാണാന്‍ പോവുക പതിവയിരുന്നു. അത്തരത്തിലെ ഒരു യാത്രയിലാണ് ഏര്‍കാട് കാണുന്നത് .മൂടല്‍ മഞ്ഞില്‍ പൊതിഞ്ഞ തണുപ്പും ആ കുളിര്‍ കാറ്റും ആരാ ജീവതത്തില്‍ മറക്കുക.

       ശൃിലങ്കന്‍ വംശജനായ ഒരു സുഹ്യര്‍ത്താണ് വഴികാട്ടി. സാധരണ ബസിലായിരുന്നു യാത്ര .സേലം സ്റ്റാന്‍ഡില്‍ നിന്നു ഏര്‍കാട് ബസില്‍ കയറി . ഇവിടെ നിന്നു 12 km .ഡൈ്യവറിനു പിന്നിലെ സീറ്റാണ് ഇരിക്കാന്‍ കിട്ടിയത്.വണ്ടി ഓടി തുടങ്ങി .

         നഗര ജിവിതത്തിന്‍െറ ചൂടും തിരക്കും മടുപ്പും ഒരു ക്യാന്‍വാസില്‍ എന്നാ പോലെ കണ്ണില്‍ എത്തിയിരുന്നു. ആ കാഴ്ച പൊട്ടാന്നു ഗ്യാമത്തിലെ തണുപ്പിന്നും ഉണര്‍വിന്നും വഴി മാറി . ബസ് കയറ്റം കയറി തുടങ്ങിയിരുന്നു. 20 hair pin വളവുകള്‍ ഉണ്ട് അത് വഴിയിലെ സുചന പലകക്കള്‍ പറഞ്ഞു തന്നു . വളവുകളില്‍ ഡൈൃവര്‍ വല്ലാത്ത ഒരു മെയ് വഴക്കം കാണിച്ചു. ഇത്രവലിയ വളവില്‍ വണ്ടി പാറയില്‍ ഇടിച്ചു എന്നു നാം കരുത്തുബോള്‍ ബസ് തിരിഞ്ഞു മാറിയിട്ടുണ്ടാവും. ഓരോ വളവിലും ഇപ്പോള്‍ എത്ര hair pin വളവായി എന്നത് സൂചിപ്പിച്ചിരിക്കുന്നു പിന്നെ ഉയരവും . അത് നമ്മുക്ക് ഒരാവോശമാണ് .

        തമിഴ്നാട്ടിലെ ചൂടന്‍ രിതിയില്‍ നിന്നു തികഞ്ഞ തണുപ്പന്നാണ് ഏര്‍കാട് . കയറ്റവും വള്ളവുകളും താണ്ടി ഒരു നിരപ്പായ സ്ഥലത് എത്തി .ഇതാണ് ഏര്‍കാട് ഇവിടെ വരെ ബസ് ഉള്ളു . അവിടെ നില്‍ക്കുബോള്‍ തന്നെ കാണാന്‍ കഴിയും ഏര്‍കാട് തടാകം . ഞങ്ങള്‍ ആദ്യം പാര്‍ക്ക് കാണാന്‍ തിരുമാനിച്ചു .പാര്‍ക്കിന്നു മുന്നില്‍ ഏര്‍കാടിന്‍െറ മാപ്പ് ഉണ്ട് അതില്‍ നിന്നു കാണാന്‍ ഉള്ള സ്ഥലങ്ങള്‍ മനസ്സിലാക്കം . പല രിതിയില്‍ കിടന്നും ഇരുന്നും ഫോട്ടേ എടുക്കാന്‍ പറ്റിയ സ്ഥലം . സൂര്യന്‍ തലക്കു മുകളില്‍ എത്തി . വയര്‍ വിശപ്പും അറിയിച്ചു.

       ഭക്ഷണ ശേഷം തടാകത്തിന്‍െറ ഒരു വശത്തുള്ള റൈഡുകള്‍ കാണാന്‍ പോയി .ഓരോ റൈഡിനും പല തുകക്കാണ് പാസ്.ഞങ്ങളെ കണ്ടതും അവര്‍ തുക വിളിച്ചു പറയാന്‍ തുടങ്ങി . ഞങ്ങള്‍ക് റൈഡില്‍ കയറാന്‍ ഭാവമില്ലന്നു കണ്ടപ്പോള്‍ തുകയും കുറച്ച് പറയാന്‍ തുടങ്ങി . സീസണ്‍ അല്ലാത്തതിനാല്‍ ആവാം ഇത്രയും നിര്‍ബന്ധം. അവസാനം ഞങ്ങള്‍ ഒരു റൈഡില്‍ കയറി .
പിന്നെ തടകത്തിലെക്കണ് പോയത് . അവിടെ ചവിട്ട് ബോട്ടാണ് ഉള്ളത് . 4 ഉം 2 ഉം അളുകള്‍ യാത്ര ചെയ്യാവുന്ന രണ്ടു ബോട്ടുകള്‍ വാടകക്ക് എടുത്തു. പിന്നെ കാല്‍ യന്ത്രമാക്കി ഞങ്ങള്‍ നീങ്ങി തുടങ്ങി .ആദ്യം ഭയങ്കര മായി തുഴയും പിന്നെ മടുക്കും. പിന്നെ അതില്‍ ഒരു താളമുണ്ടാവും. കാഴ്ചകള്‍ സമയതെ കാര്‍ന്നു തിന്നുന്നത് നാം അറിയില്ലാ . തീരം പിടിക്കാന്‍ സമയമായി.

       തിരിച്ച് പോകാന്‍ ഉള്ള ബസും എത്തി .ഞങ്ങള്‍ ബസിന്നു അടുത്ത് എത്തിയപ്പോള്‍ ബസ് നിറഞ്ഞിരുന്നു .ഞങ്ങളും ആ തിരക്കിലെക്ക് ഊളിയിടു. വളവും തിരിവും വേഗതയും ഇറക്കവും എല്ലാം ഒത്ത് വന്നപ്പോള്‍ ഞാന്‍ ഒരു ശര്‍ദിയുടെ വക്കിലായി . ഇറക്കം ഇറങ്ങി തഴെ എത്തി അല്പ സമയം കഴിഞ്ഞാണ് .സാധരണ അവസ്ഥയിലായത് .

ഓര്‍മ്മിയില്‍ സുക്ഷിക്കാന്‍ നല്ല ഒരു ദിനം നല്‍കി സുര്യന്‍ ഇരുട്ടിന് വഴി മാറി

ഏര്‍കാടി ( Yercaud ) ല്‍ കാണാന്‍ ഉള്ള സ്ഥലങ്ങള്‍

Yercaud lake
Killiyur falls
Servaroyan temple
Botanical garden
View points

- നസിബ് വി.പി -

No comments:

Post a Comment