Popular Posts

Friday, October 31, 2014

വാഗമണ്‍ - 2

സാധരണ കാണുന്ന വാഗമണിലെ തികച്ചും വെറിട്ട അനുഭവങ്ങളില്‍ ഒന്ന്
കുറച്ച് അതികം വനങ്ങള്‍ കേരളത്തിലും പുറത്തും ഞാന്‍ കണ്ടിട്ടുണ്ട് എന്നാല്‍ അതില്‍ നിന്നു തികച്ചും വെറിട്ട അനുഭവം ആയിരിന്നു വാഗമണിലെ ഉളുപ്പുണി.
നമ്മള്‍ സാധരണ കണ്ണാന്‍ പോവുന്ന ഗവി , തേക്കടി ,നിലംബുര്‍ , ആതിരപള്ളി , മുന്നാര്‍ , മൈസുര്‍, ഏര്‍കാട് തുടങ്ങിയ വനങ്ങളില്‍ ഒരിക്കലും ആ വന ഭീകരത അനുഭവിക്കാന്‍ കഴിയില്ലാ.

വനത്തിലെ താമസക്കാരുടെ ഒരു കെച്ചു ഗ്രാമം ഉളുപ്പുണിയില്‍ ഉണ്ട്. അതായിരുന്നു യാത്ര ലക്ഷ്യം . എന്നാല്‍ ഞങ്ങളുടെ വഴി തെറ്റി.

പണ്ട് ഉരുള്‍ വഴി മുടക്കിയ റോഡിലാണ്.ഞങ്ങളുടെ ബൈക്ക് യാത്ര അവസാനിച്ചത്.അടുത്തു കാണുന്ന ആറ്റില്‍ കുടി അല്പം നടക്കാന്‍ തിരുമാനിച്ചു.വേനല്‍ കാരണം ഒഴുക്ക് കുറഞ്ഞ ആറ്റിലെ വെള്ളം ഒരാപുര്‍വ്വ അനുഭവം തന്നെ നല്‍ക്കും . ശാന്തവും നയന മനോഹരവുമായ അ കാട്ടരുവി യെ നാം ഒരിക്കലും മറക്കില്ലാ .

നടത്തം പുരോഗമിക്കുന്നതനുസരിച്ച് . കാടിന്‍െറ വന്യത കുടുതല്‍ വെളിവായി . അരുവിക്കിരുവശവും തിങ്ങി നിറഞ്ഞ് മരങ്ങളും വള്ളികളുമാണ് . അതിനാല്‍ അടുത്ത് കാട്ടാന നിന്നാലും നമ്മള്‍ അറിയണം എന്നില്ല .ആന നടന്നു വന്ന രിതിയില്‍ ഉള്ള രണ്ടു മൂന്നു വഴിയും പിന്നെ അനോകം കാല്പാടുകളും.

അതിലും കുടുതല്‍ ഭയന്നത് . ആന അടുത് വരുബോള്‍ ഉണ്ടാകുന്ന മണം , ''ച്ചൂര്'' അനുഭവിക്കുബോളാണ്. ഏത് വഴിയില്‍ കുടിയാണ് ആനയെ മറ്റു വല്ല മൃഗങ്ങളും കടന്നു വരിക എന്ന ചിന്ത ഞങ്ങളെ കുടുതല്‍ തളര്‍തി . കൂട്ടത്തില്‍ ഒരാളുടെ മുഖം ഭയത്താല്‍ വിളറി വെളുത്തു. അവന്‍ തിരിച്ചു പോകാന്‍ തിരക്ക് കുട്ടി.ഞങ്ങളും ഭയന്നിരുനു എങ്കിലും അവനെ കാരണം പറഞ്ഞു ഞങ്ങള്‍ തിരിച്ചു നടന്നു .

അവിടെ കണ്ട നാട്ടുകാരില്‍ നിന്നാണ് .ഇപ്പോള്‍ ഞങ്ങള്‍ നടന്ന വഴിയില്‍ ഇന്നലെ ''ഒരാന'' കുടുംബം ഉണ്ടയിരുന്ന വിവരം അറിഞ്ഞത് .ആനയെ കാണാതിരുന്നത് ഞങ്ങളുടെ ഭാഗ്യം എന്നാണ് അവര്‍ പറഞ്ഞത്.

അങ്ങനെ ആവോളം ഭയവും ഭാഗ്യവും നിറഞ്ഞതായി ആ വാഗമണ്‍ യാത്ര .

വഴി : വാഗമണ്‍ ടൗണില്‍ നിന്നു പീരുമേട് റുട്ടില്‍ 3 km നും 4 km നും ഇടക്ക് വെച്ച് വലതുവശത്ത് കാണുന്ന റോഡിലേക്ക് തിരിയുക . തുടക്കത്തില്‍ ടാറിട്ട റോഡണ് പിന്നിട് മണ്‍ പാതയാണ് . ഇടക്ക് വഴി ചോദിക്കുന്നത് നന്നാകും

Vagamon (Malayalam: വാഗമൺ) or Wagamon
-നസിബ് വി.പി -

No comments:

Post a Comment