കോട്ടയം ജില്ലയുടെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് മീനച്ചിലാർ. 78 കിലോമീറ്റർ നീളമുള്ള നദി ഇടുക്കി ജില്ലയിലെ വഗമണ്ണിലെ പുല്മേടുകളിൽ നിന്നുൽഭവിച്ചു ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം എന്നീ പ്രധാന പട്ടണങ്ങളിൽ കൂടി ഒഴുകി വേമ്പനാട് കായലിൽ ചെന്നു ചേരുന്നു.
മഴക്കാലത്ത് സജിവമായി ഒഴുക്കുന്ന പുഴ വേനൽ കാലത്ത് ശോഷിക്കുന്നു. മീനച്ചിലാർ അതിന്റെ ആരംഭം മുതൽ ഏകദേശം ഈരാറ്റുപേട്ട കഴിയുന്നത് വരെ വളരെ മനോഹരമായ ദൃശ്യ വിരുന്നൊരുക്കുന്നു. പാറകുട്ടങ്ങൾക്ക് ഇടയിയുടെ വെള്ളത്തിന്റെ യാത്ര ചെറിയ വെള്ള ചട്ടങ്ങളെ അനുസ്മരിക്കും. ആഴം കുറഞ്ഞ ഒരുപാട് കുളികടവുകൾ ഈ മേഖലയിൽ ഉണ്ട്. നാട്ടുകാരുടെ നിർദ്ദേശം ചോദിച്ചു മാത്രം കുളിക്കാൻ ഇറങ്ങുക. ചില സ്ഥലങ്ങളിൽ വലിയ കയങ്ങളും ഉണ്ട് എന്നത് മറക്കണ്ട.
കുറിപ്പും ചിത്രങ്ങളും - നസിബ് വട്ടക്കയം
No comments:
Post a Comment