Popular Posts

Thursday, August 11, 2016

കുറുക്കനും കാക്കയും



ഈ കാട്ടിൽ എന്നെ ആർക്കും ഇഷ്ടമില്ല ഞാൻ ഈ കാടു വിടുകയ എന്ന് പറഞ്ഞു കുറുക്കൻ കരയുകയാണ് 

ഇത് കേട്ട് അത് വഴി വന്ന കാക്ക പെണ്ണ്. നീ പുതിയ കാട്ടിലേക്ക് പോവുക ആണോ ..? അതെ . കാക്ക ചിരിച്ചു കൊണ്ട് ചോദിച്ചു അല്ലാ നീ പോകുബോൾ നിന്റെ ഒപ്പം നിന്റെ പല്ലും നഖവും . നിന്റെ കൗശലവും കൊണ്ട് പോവുക ആണോ 

കുറുക്കന്റെ മറുപടി അതെ എന്നായിരുന്നു . ഇത് കേട്ട കാക്ക ചിരിച്ചു കൊണ്ട് പറഞ്ഞു അപ്പോൾ ആ കാട്ടിലും ആരും നിന്നെ സ്നേഹിക്കില്ല .

ഇത് പോലെ ആണ് നമ്മൾ പല കാര്യങ്ങളിലും. മാറ്റം നമ്മളിൽ ആണ് തുടങ്ങാൻ ഉള്ളത് എന്ന് നാം തിരിച്ചറിയുന്നില്ല. ചുറ്റു പാടുകളെ പഴി ചാരുന്നു 

No comments:

Post a Comment