വയനടാൻ കാറ്റു വന്നു വിളിച്ചപ്പോൾ - 7
===================================
തോൽപെട്ടി
--------------------
സുര്യൻ കൃത്യസമയം തന്നെ പാലിചിരിക്കും. ഞങ്ങൾ ഉറങ്ങി പോയി അലാറം അടിക്കുനത് കേട്ടാണ് ഉണർന്നത്. മനസും ശരിരവും രണ്ടാം ദിവസ യാത്രക്ക് തയാറായി. ഇന്ന് ആദ്യം കുരുവ ദിപിൽ പോകാനായിരുന്നു പ്ലാൻ എന്നാൽ വഴിയിൽ വെച്ച് തോൽപെട്ടിയുടെ ബോർഡും കുറഞ്ഞ ദുരവും വണ്ടി അങ്ങോട്ട് തിരിഞ്ഞു. നല്ല മനോഹരമായ കാനന വഴി. അതിൻറെ വഷ്യതയുമയി വളഞ്ഞു പുളഞ്ഞു പോകുന്നു. കൊച്ചു കയറ്റവും ഇറക്കവും താളവും ലയവുമയി ഒപ്പം ഉണ്ട്. നല്ല തെളിഞ്ഞ കാലാവസ്ഥയിൽ കാഴ്ചകൾ കുടുതൽ മനോഹരമായി.
തോൽപെട്ടി ചെക്ക് പോസ്റ്റിൽ നിന്ന് വന സവാരിക്ക് അവസരം ഉണ്ട്. കുറുവ ദ്വീപ് ഒരു ആണല്ലോ ഞങ്ങളുടെ ലക്ഷ്യം അതിനാൽ അവിടെ അതികം നിന്നില്ല. വണ്ടി തിരിച്ചു. വഴിയിൽ കുറെ കുരങ്ങന്മാർ നിൽക്കുനത് കണ്ടു വണ്ടി സ്ലോ ആകിയപ്പോൾ അതിനപ്പുറം രണ്ടു കണ്ണുകൾ ഞങ്ങളെ തുറിച്ചു നോക്കുനതായി തോന്നി ഞാൻ ബൈക്ക് നിർത്താൻ പറഞ്ഞു. റോഡിനു വശങ്ങളിലായി നിൽക്കുന്ന കടുകൾക്കപുറത്ത്. ഒരു കുട്ടി മാൻ ഒന്നല്ല ഒരുപാടുണ്ട്. കാമറയിക്ക് പിടിതരാതെ എങ്ങോ ഓടി മറഞ്ഞു. അവിടെ ഇറങ്ങുന്നത് നിയമ വിരുദ്ധമാണ് അത് ചിന്തകളിൽ ഉണ്ടായത് കൊണ്ട് കുടുതൽ നിൽകാതെ വണ്ടി എടുത്ത്. വന്ന വഴിയിൽ തിരിച്ച്. കുറുവ ദ്വീപ് ലക്ഷ്യമാകി.
No comments:
Post a Comment