Popular Posts

Saturday, January 23, 2016

സൂചിപ്പാറ വെള്ളച്ചാട്ടം

വയനടാൻ കാറ്റു വന്നു വിളിച്ചപ്പോൾ - 9  
===================================
സൂചിപ്പാറ വെള്ളച്ചാട്ടം
----------------------------------------
പനമരം - കല്പറ്റ - മേപ്പടി - സൂചിപ്പാറ വഴിയാണ് യാത്ര. ഏകദേശം 50 km റിൽ കുടുതൽ ദുരമുണ്ട്. വയനാട്ടിലെ ഏതൊരു വഴി പോലെ കാഴ്ചയുടെ പോടിപുരം തന്നെ. വഴികിരുവശവും വളർന്നു നിൽക്കുന്ന ഒരു പക്ഷെ സായിപ്പാന്മാർ വെച്ച എന്നെകളും ഒരു പാട് മുതിർന്ന ആ തേയില ചെടികൾ ഒരുക്കുന്ന മനോഹര കാഴ്ച വകുകൾക്കും വരകൾക്കും അപ്പുറമാണ്. ഇരുൾ മുടിയ ആകശം ഇടക്ക് ഒന്ന് പെയ്തു തുടങ്ങി. ചെറുതായി വന്നും പോയിരുന്നു. മഴകലമല്ലേ പെയട്ടെ. ഞങ്ങൾ മഴ വസ്ത്രങ്ങളുമായി യാത്ര തുടർന്ന് കൊണ്ടിരുന്നു.

നിണ്ടാ യാത്രക്കൊടുവിൽ സൂചിപ്പാറ വെള്ളച്ചാട്ടത്തിൻറെ മുകളിൽ എത്തി. പാസ്സുമായി വെള്ള ചാട്ടം ലക്ഷ്യമാക്കി നടന്നു തുടങ്ങി. ടിക്കറ്റ് ചെക്ക് ചെയുന്ന സ്ഥലത്ത് വലിയ ചെകിംഗ് തന്നെ ആണ്. ബാഗ്‌ മൊത്തം തുറന്നു പരിശോധിച്ച്. കൈയിൽ ഉണ്ടായിരുന്ന ഭക്ഷണം എല്ലാം വാങ്ങി അവിടെ വെച്ചു. പ്ലസ്റ്റിക്ക് കുപ്പിയിൽ ലേബൽ ഒട്ടിച്ചു തന്നു. തിരിച്ചു വരുമ്പോൾ കുപ്പി ഇല്ലേൽ ഫൈൽ അടക്കണം.കല്ല്‌ പാകിയ വഴിയിലുടെ താഴേക്ക്. വഴിയുടെ രിതി കണ്ടാൽ അറിയാം  ഇറക്കമാണ് കുതന്നെ ഉള്ള ഇറക്കം.

ഒരു കിലോമിറ്റർ ദുരം കഴിഞ്ഞു ഒരു വച്ച് പോയിന്റ് ഉണ്ട് അവിടെ നിന്നാൽ താഴെ കാണുന്ന കാഴ്ച വളരെ മനോഹരമാണ്. പേരറിയാത്ത മല മുത്തച്ഛൻ ഒന്നവിടെ തലയുയർത്തി നിൽക്കുന്നു. കുറച്ചു ഫോടോ എടുപ്പുകൾക്ക് ശേഷം നടപ്പ് തുടർന്നു. അവിടെ നിന്നങ്ങോട്ട് കൽപടവുകൾ ആണ്. ചിലപ്പോൾ വളരെ കുത്തന്നെ ആകും. കുറച്ചകലെയായി വെള്ളത്തിന്റെ ഇരമ്പൽ കാതുകളിൽ വന്നടിക്കുന്നു. ആ ശബ്ദം അറിയാതെ കാലുകളെ വേഗത്തിൽ ആകിയോ.
ദുരെ നിന്നെ വെള്ളച്ചാട്ടം കാണാൻ കഴിയും. മുകളിൽ നിന്ന് വെളളം താഴേക്ക് എടുത്ത് ചാടുന്നു.ചാട്ടത്തിന്റെ ശക്തിയിൽ വെള്ളം ചിനിചിതറുന്നു. അവിടെ നിറയുന്ന ജല ബഷ്പ്പം മഴ തുടങ്ങിയോ എന്ന് പല വട്ടം ഞങ്ങൾക്ക് സംശയതിന്നു ഇട വരുത്തി. താഴെ കുറെ ആളുകൾ കുളിക്കുനുണ്ട്. മുകളിൽ ഇപ്പോൾ കാണുനത് ഒരു വശത് മാത്രമാണ് വെള്ളം ചാടുന്നത് അത് മഴ കാലത്ത് പുർണമായി കവിഞ്ഞു ഒഴുകും അപ്പോൾ ഇവിടെ വരെ ഇറക്കില്ല. മുകളിൽ നിർത്തി കാണിക്കുകയെ ഉള്ളു. കാലവർഷം ശക്തി കുടി വരുന്നതിനാൽ അതികം കഴിയും മുൻപ് അടക്കും എന്ന് . കാവൽക്കാരൻ ചേട്ടൻ പറഞ്ഞു. സമയം നാലു കഴിഞ്ഞു. തിരിച്ചു പോകാൻ പടവുകൾ കയറി തുടങ്ങി. ഇറങ്ങുന്ന പോലെ സുഖമുള്ള പണി അല്ലാലോ കയറുക്ക.

മുകളിൽ എത്തിയപ്പോൾ മഴ ശക്തി പ്രാപിച്ചു. മഴയുടെ മട്ടും ഭാവവും കണ്ടിട്ട് കുറയുന്ന ലക്ഷണവുമില്ല. ഏതായാലും പുറപെടുക തന്നെ. മഴ കോട്ടും അണിഞ്ഞു. മഴയുടെ ഏഴു വർണങ്ങളും രുചിച്ചു. കോഴികൊടിന്റെ തിരക്ക് ലക്ഷ്യം വെച്ച് ഞങ്ങൾ യാത്ര തുടങ്ങി. അതികം തണുപ്പികാതെ മഴ മാറി. മാരിവില്ലിന്റെ കുട നിവര്തിയാണ് ചുരം ഞങ്ങളെ സ്വികരിച്ചത്. കാഴ്ചകൾ കണിലും മനസിലും നിറച്ചു. ഇന്നിയും കാണാൻ പലതും വയനാടിൽ ബാകി വെച്ച്. ഇരുൾ മുടിയ ചുര വഴികളിൽ വാഹന നിരയുടെ ഒപ്പം ഞങ്ങളും കു‌ടി. 500 കുടുതൽ കിലോമിറ്റർ സഞ്ചരിച്ച എൻറെ ആദ്യ വലിയ ബൈക്ക് യാത്രക്ക് ഇവിടെ തിരശില വിന്നു.
അവസാനിച്ചു



സൂചിപ്പാറ വെള്ളച്ചാട്ടം - 

Soochipara Falls - soochipara waterfalls

No comments:

Post a Comment