വയനടാൻ വിളിച്ചപ്പോൾ - 6
=========================
ബത്തേരി ജൈനക്ഷേത്രം
ബത്തേരി ടൌണിൽ തന്നെ ആണ് ഈ ജൈനക്ഷേത്രം
. നാട്ടുകാരോട് ചോദിച്ചു സ്ഥലം കണ്ടുപിടിക്കണം. പറഞ്ഞ സ്ഥലത്ത് ക്ഷേത്രം
കാണാതെ നിന്ന് കറങ്ങിയ ഞങ്ങളെ സഹായിച്ചത് സ്കുൾ കഴിഞ്ഞു മടങ്ങുന്ന
കുട്ടികളാണ്. ഒരു കളിചിരിയുമായി അവർ പറഞ്ഞു ഈ കാണുന്ന ഗെറ്റിനു അപ്പുറമാണ് ജൈനക്ഷേത്രം. അതിൻറെ മുന്നിൽ തന്നെ നിന്ന് ചോദിച്ചാൽ അർകാ ചിരിവരതത്ത്.
ഇളം നില പെന്റ് അടിച്ച ഗെറ്റ് കടന്നു അകത്തേക്ക്. കല്ല് പാകിയ വഴിയിൽ താഴെയായി ജൈനക്ഷേത്രം നില്ക്കുന്നത് കാണാം. അവിടെ കവല്കാരോ റ്റിക്കറ്റൊ ഒനുമില്ല. ജൈനക്ഷേത്തിൻറെ അടുത്ത് ചെരുപ്പുകൾ ഉരി വെക്കണം എന്നൊരു നിർദേശം മാത്രം. ചെരുപ്പുകൾ ഉരി പുതിയ കാഴ്ചയിലേക്ക്. ചെറിയ ഒരു ക്ഷേത്രം
ആണ്. അതിന്റെ പ്രതാന്യം വിളിച്ചു പറഞ്ഞത് അവിടെ കണ്ട ഒരു ബോർഡാണ്. ഈ
പുരവ്സ്തുവിന്നു കേടുപാടുകൾ വരുത്തിയാൽ രണ്ടു വർഷം തടവോ ഒരു ലക്ഷം രൂപ
പിഴയോ ലഭിക്കാം. ഒരുപാടു ചോദ്യങ്ങൾ മനസ്സിൽ വിരിഞ്ഞത് ചോധ്യക്കാൻ ആരെയും
കണ്ടില്ല. അത് വലിയ ഒരു കുറവായി തോന്നി
ചുറ്റി
നടനു തിരിച്ചിറങ്ങിയപ്പോൾ ആണ്. ഗയിറ്റിനു അടുത്ത ആ ബോർഡു കണ്ടത്. അതിൽ
നിന്നറിഞ്ഞത്. 13 അം നുറ്റാണ്ട് മുതൽ വയനടിലും പരിസരങ്ങളില്ലും ജൈന മതം നിലനിന്നിരുന്നു. അതിന്നു തെളിവാണ് വയനാടിൽ കാണുന്ന പല ജൈനക്ഷേത്രങ്ങളും. കരിങ്കലിൽ പണിചെയ്തതും മതിൽക്കെട്ടുളളതുമായ ഒരു ക്ഷേത്രത്തിന്റെ നല്ല
മാതൃകയാണിത്. ഗർഭഗൃഹം, അന്തരാള, അടച്ചുകെട്ടിയ മഹാമണ്ഡപം, മുഖമണ്ഡപം,
കേരളശൈലിയിൽ വേറിട്ട ഒരു നമസ്ക്കാരമണ്ഡപം എന്നിവ അടങ്ങിയതാണ് ക്ഷേത്രം.
ശ്രീകോവിൽ ചതുരാകൃതിയാണ്, വിഗ്രഹം കാണപ്പെടുന്നില്ല, എന്നാൽ
ഗർഭഗൃഹതിന്റെ ലലാസ്ബിംബതിലും അടച്ചുകെട്ടിയ മഹാമണ്ഡപതിലും ജൈനരുടെ
ദേവപ്രതിമകളുണ്ട്. ഇവ ചതുരാകൃതിയിലുളള ചട്ടക്കൂടിനുളളിൽ പത്മാസനത്തിൽ
ധ്യാനമുദ്രയൊടെ വിരാചിക്കുന്നു. വാതിൽപ്പാളികൾ വ്യത്യസ്ത ചിത്രങ്ങൾ കൊണ്ട്
അലങ്കരിച്ചിരിക്കുന്നു. വാതിൽപ്പാളികലുടെ അടിഭാഗത്ത് പുഷ്പതോരണം കാണാം.
ശ്രീകോവിലിനു പുറത്തു തൂണുകളോട് കൂടിയ പ്രദക്ഷിണപഥവുമുണ്ട്. അടച്ചുകെട്ടിയ
മഹാമണ്ഡപത്തിൽ രണ്ട് വരികളായി നാലു തൂണുകൽ ഉണ്ട്. മഹാമണ്ഡപത്തിനു മുൻപിലാണ്
മുഖമണ്ഡപം. അതിൽ രണ്ട് വരികളായി ആറ് തൂണുകൾ ഉണ്ട്. ചതുരാകൃതിയിലുള്ള
തൂണുകളുടേ മദ്ധ്യഭാഗം പതിനാറ് തലങ്ങളായി ചെത്തിയിരിക്കുന്നു.
പുഷ്പ്പാകൃതിയിലും സർപ്പബന്ധങ്ങളും ഹാരങ്ങളും വജ്ര പ്രതീകങ്ങളും
തീർത്ഥങ്കരാകൃതികൾ കൊണ്ടും ഹംസംങ്ങൾ കൊണ്ടും അലങ്കരിച്ചിരിക്കുന്നു. പടികൾ
ചവിട്ടിയാണ് തൂണുകൾ നിറഞ്ഞ മുഖമണ്ഡപത്തിൽ കയറുന്നത്. അതിന്റെ കൈവരികൾ
വ്യാളീരൂപങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു..
ജൈന മന്ദിരത്തിനു മുൻഭാഗത്തായി ചതുരാകൃതിയിൽ ഉള്ള ഒരു കിണർ ഉണ്ട് ഈ
കിണരിലൂടെ ഉള്ള തുരങ്കം മൈസുർ വരെ ഉണ്ട് എന്ന് പറയപ്പെടുന്നു.(malayalam
wiki ബത്തേരി ജൈനക്ഷേത്രം)
ഒരു നാളിൽ ഒരു ജനതയുടെ പ്രാർത്ഥനകൾക്ക് വേദിയല്ലേ ഇവിടം. ചരിത്രം അറിഞ്ഞത് വൈകി എന്നതിൻറെ കുറ്റബോധം ഉള്ളിൽ നിറഞ്ഞു.
സുര്യൻ
പടിഞ്ഞാർ എങ്ങോ മറയാൻ ഒരുങ്ങി. രാവിലെ അഞ്ചു മണിക്ക് തുടങ്ങിയ യാത്രയാണ്.
ശരിരം മടുപ് പ്രകടിപ്പിച്ചു തുടങ്ങി. മാനന്തവാടിയിൽ ആണ് റൂം എടുക്കാൻ
പദ്ധതിയിട്ടിരിക്കുന്നത്. ഇവിടെ നിന്ന് മാനന്തവാടി വരെ 40 km ഉണ്ട്. ഇരുൾ വിണു തുടങ്ങിയ വഴിയിലുടെ ഞങ്ങൾ സഞ്ചരിച്ചു കൊണ്ടിരുന്നു.
മാനന്തവാടിയിൽ
ആദ്യം കണ്ട ഹോട്ടലിൽ തന്നെ റും എടുത്തു. ശരിരവും കാമറയും മൊബൈലും ചാർജ്
ചെയ്തു കൊണ്ടു ഉറക്കത്തിലേക്ക് വഴുതി വിണു . മാനത്ത് സുര്യൻ പോയി
ചന്ദ്രൻ വന്നിരിക്കാം



No comments:
Post a Comment