St George's college, അരുവിത്തുറ എന്നത് എന്റെ കോളേജ് ആണ്. ഞാൻ അവിടെ നിന്നാണ് എന്റെ ജീവിതത്തിലെ പ്രധാനമായ പഠനം പൂർത്തിയാക്കിത്. കോളേജിലെ ഓരോ പുൽനാബുകളും ഗൃഹാതുരത്വം ഉണർത്തുന്ന ഒട്ടേറെ മധുര ഓർമകൾ ആണ് ഞങ്ങൾക്ക് നൽകുക.
വെറുതെ പുസ്തകങ്ങളെ മാത്രം സ്നേഹിച്ചു പഠനം പൂർത്തിയാക്കി അവിടെ നിന്ന് ഇറങ്ങിയതല്ലാത്തത് കൊണ്ട്. കോളേജ് ആഘോഷങ്ങൾ ഉള്ളിൽ ഒരുപാട് ഓർമകളാണ് നിറക്കുന്നതാണ്. ഇത് പോലെ ആ വലിയ കലാലയത്തിൽ പഠിച്ചിറങ്ങിയ എല്ലാവർക്കും ഇങ്ങനെ തന്നെ ആവും.
ഒരുപാട് മഹത്തായ അദ്ധ്യാപകർ സേവനം നടത്തിയ കലാലയത്തിൽ ഒന്ന് രണ്ട് കാശമലന്മാർ അദ്ധ്യാപകർ ഉണ്ടായാൽ ആ സ്ഥാപനത്തിന്റെ പേരിന് അതൊരു കളങ്കമാണ് എന്നത് സംശയമില്ല.
ഇന്നലെ ആ മോശം വാർത്ത ചാനലുകളിൽ വന്നപ്പോൾ മുതൽ ഒപ്പം പഠിച്ച ഇപ്പോൾ വർഷങ്ങളായിട്ട് വലിയ contact ഇല്ലാത്ത ഒരുപാട് സുഹൃത്തുക്കൾ വിളിച്ചു. ആ വാർത്ത അടിസ്ഥാന രഹിതമല്ലേ എന്ന ചോദ്യവുമായി. അവിടെ പഠിച്ചിറങ്ങിയ ഓരോ വിദ്യാർത്ഥിക്കും അത് ഒരു നോവാണ്. തന്റെ കോളേജിനെ പറ്റി ഒരു മോശം വാർത്ത കേൾക്കുക എന്നത്.
തന്റെ കോളേജിലെ നല്ല വാർത്തകൾ ആഘോഷമായി പറയുന്നവരാണ് ഓരോ പൂർവ്വ വിദ്യാർത്ഥിയും. മോശം വാർത്ത അവരെ മൗനിയാക്കും എന്നതും സത്യം. ഇത്തരം കരടുകൾ കോളേജിന് ചീത്ത പേരാണ് അത് ഇന്നിയും ഉണ്ടാവാതെ നോക്കുക എന്നത് അവിടെത്തെ മാനേജ്‌മെന്റ് ബാധ്യതയാണ്. കുറ്റക്കാരെ പുറത്താക്കി. ഇത്തരം അപവാദങ്ങൻ ആവർത്തിക്കാതെ നോക്കുക
No comments:
Post a Comment