കാശ് മുടക്കില്ലാതെ കോർപറേറ്റുകൾ നമ്മളെ കൊണ്ട് അവരുടെ പരസ്യം പറയിപ്പിക്കുന്നതാണ് ഇപ്പോഴുള്ള രീതി. കഴിഞ്ഞ ദിവസങ്ങളിൽ വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഒരു വാർത്തയാണല്ലോ കൊച്ചിയിൽ നടന്ന ഒരു മൊബൈൽ ഷോപ്പിന്റെ ഉദ്ഘാടനവും അതുമായി ബന്ധപ്പെട്ട കോലാഹലങ്ങളും.
ഉദ്ഘാടനം ചെയ്യാനെത്തിയ വ്യക്തിയുടെ യോഗ്യതയും തൊഴിലും പരസ്യമായി ചർച്ച ചെയ്യപ്പെട്ടപ്പോൾ ആരുമറിയാതെ ആ സ്ഥാപനത്തിന് ലഭിച്ച പബ്ലിസിറ്റി മുന്നിൽകണ്ട് തന്നെയാവും കോടികൾ ചിലവിട്ട് ഇത്തരത്തിൽ ഒരു സെലിബ്രിറ്റിയെ കേരളത്തിലേക്ക് എത്തിക്കാൻ ആ സ്ഥാപനത്തിന്റെ അണിയറപ്രവർത്തകർ തയ്യാറായത്

നമ്മൾ പോലും അറിയാതെ നമ്മൾ പല പുതിയ ശീലങ്ങളും പഠിക്കുകയാണ് പഠിപ്പിക്കുകയാണ്. കൈയിൽ കാശ് കൊണ്ടു നടന്ന നമ്മൾ 100 രൂപക്ക് വേണ്ടി പോലും ATM തിരയുകയാണ് ഇപ്പോൾ. വില പേശിയും തൊട്ടും അറിഞ്ഞും സാധനങ്ങൾ വാങ്ങിയിരുന്ന നമ്മൾ ഫോട്ടോ മാത്രം കണ്ട് സാധങ്ങൾ വാങ്ങി തുടങ്ങി( ഓണലൈൻ മാർക്കറ്റ്) എങ്കിൽ നമ്മൾ പോലും അറിയാതെ നമ്മൾ ഒരുപാട് പുതിയ ശീലങ്ങളിലാണ്.
ഇതിലേക്കുള്ള പുതിയ ഒരു തുടക്കമാണ് നാട്ടിൽ അറിയപ്പെട്ട ( സെലിബ്രിറ്റി ) ആളുകൾ വന്ന് ഉത്കടനം നടത്തുക. മുൻപ് കേരളത്തിലെ സിനിമ താരങ്ങൾ ആയിരുന്നു എങ്കിൽ ഇന്ന് അതും വളർന്നു. ജോലി തേടി ഭായിമാർ എത്തിയത് പോലെ ഉത്കടനം ചെയ്യാനും ഇപ്പോൾ അന്യസംസ്ഥാന താരങ്ങൾ ആണ് മുന്നിൽ
താരങ്ങൾക്ക് ഉള്ള ചിലവ് മാത്രം സ്ഥാപന ഉടമകൾ വഹിച്ചാൽ മതി ബാക്കി. പബ്ലിസിറ്റി നാട്ടുകാർ ചെയ്യും.
ഈരാറ്റുപേട്ടയിൽ ഉള്ള അനേകം സ്ഥാപനങ്ങൾക്ക് ഉത്കടന വേളയിൽ ലഭിക്കാത്ത ഭാഗ്യമാണ് പുതുതായി തുടങ്ങാൻ പോകുന്ന സ്ഥാപതിന് ലഭിച്ചത്. സ്വാന്തം സ്ഥാപനം പോലെ പലരും വാട്സപ്പ് ഗ്രുപ്പികളിൽ പോസ്റ്റർ ഒട്ടിക്കുന്നത് കണ്ടപ്പോൾ തോന്നിയ കാര്യങ്ങൾ കുറിച്ചു.
ചിന്തിക്കുക യുക്തിയും ബുദ്ധിയും നമ്മുടെ കൈയിലാണ്. ആർക്കും അറിയറവ് വെക്കാതെ നമ്മുക് അത് കത്ത് വെക്കാം
No comments:
Post a Comment