Popular Posts

Wednesday, July 26, 2017

കരുണ അന്തേവാസികളോടൊപ്പം 'എന്റെ ഈരാറ്റുപേട്ട'യുടെ ഈദാഘോഷം. .


        ഈരാറ്റുപേട്ട: 'എന്റെ ഈരാറ്റുപേട്ട' ഫേസ്ബുക്ക് കൂട്ടായ്മയുടെ ഈദാഘോഷം ഈ വർഷവും  കരുണ അഭയകേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം ആഘോഷിച്ചു.

പുത്തനുടുപ്പും പെരുന്നാൾ മധുരവുമായി കൂട്ടായ്മയിലെ അംഗങ്ങൾ പെരുന്നാൾ ദിനത്തിൽ ഉച്ച കഴിഞ്ഞ് കരുണയിലെത്തി. ബന്ധങ്ങളും ഹൃദയങ്ങളും മുറിപ്പെട്ടവരോടൊപ്പം അവരുടെ ആവലാതികൾ കേട്ടും പാട്ടും കലാപരിപാടികളുമായി അവരെ സന്തോഷിപ്പിച്ചും വൈകുന്നേരം വരെ കരുണയെ സജീവമാക്കി. അവസാനം കണ്ണു നിറയിക്കുന്ന യാത്രപറച്ചിലിൽ ഇനിയും വരാമെന്ന ഉറപ്പോടെ പരിപാടികൾ അവസാനിച്ചു.

വിവിധ ഓൺലൈൻ ഓഫ്‌ലൈൻ പ്രവർത്തനങ്ങളിൽ സജീവമാണ് പ്രവാസികളും നാട്ടുകാരുമായ  ഈരാറ്റുപേട്ടക്കാരുടെ  കൂട്ടായ്മയായ 'എന്റെ ഈരാറ്റുപേട്ട' ഫേസ്ബുക് കൂട്ടായ്മ.  കൂട്ടായ്മയുടെ ആറാം വാർഷികാഘോഷവും ഇതോടൊപ്പം നടന്നു. ആഘോഷത്തിന്റെ ഭാഗമായി കരുണ അന്തേവാസികൾ ചേർന്ന് കേക്ക് മുറിച്ചു.

മുനിസിപ്പൽ ചെയർമാൻ ടി.എം. റഷീദ്, പ്രതിപക്ഷ നേതാവ് വി.എം സിറാജ്, കൗൺസിലർ സി.പി. ബാസിത്, കരുണ ചെയർമാൻ കെ.കെ. അലിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

നസീബ് വട്ടക്കയം, മുഹമ്മദ് ശിബിലി, റയീസ് പടിപ്പുരക്കൽ, അനീസ് കെ.പി, ഷെബീബ് ഖാൻ, സിയാദ്, അമീൻ ഇ.എം തുടങ്ങിയവർ നേതൃത്വം നൽകി.

No comments:

Post a Comment