നമ്മുടെ ചുറ്റും ഉണ്ടാവുന്ന കുറച്ചു ശത്രുക്കളും എന്തിനും ഏതിനും വിമർശനം മാത്രമുന്നയിക്കുന്ന ഒരു വിഭാഗവുമാണ് നമ്മുടെ വഴികളിലെ നന്മയുടെ അളവ് തീരുമാനിക്കുക.
ഇന്നി കഥ ഇത്തിരി വലുപ്പത്തിൽ പറയാം സമയം ഉണ്ടേൽ വായിച്ചു പോകാം
നമ്മുടെ പ്രവർത്തികളിൽ എല്ലാം ശാത്രത വെച്ചു പെരുമാറുന്ന ഒരു വിഭാഗം നമ്മുടെ ചുറ്റിലും ഉണ്ടാവും ഇവർ നന്മകൾ കാണില്ല. അല്ലേൽ എല്ലാ കാര്യങ്ങൾക്കും വിമർശനം കാണുന്ന കൂട്ടർ ഇവരേയും ആദ്യം പറഞ്ഞ ആളുകളും ഒരു വണ്ടിയിൽ കേറും.
പിന്നെ ശത്രുക്കൾ/അസൂയകർ ചുറ്റിലും ഇല്ലാത്ത ആളുകൾ ആരാണ് ഉള്ളത്.
മുഹമ്മദ് നബിക്ക് ( സ്വാ;അ ) എത്ര ശത്രുക്കൾ ആയിരുന്നു. കൊല്ലാൻ വരെ നോക്കി. അത് പോലെ അനുചരന്മാർക്കും ശത്രുക്കൾ കുറവല്ലായിരുന്നു.
ഏശു (ഈസാ) വിനോട് ശത്രുത കൂടി കുരിശിലേറ്റി കൊന്നു കളഞ്ഞു. അത്രക്ക് ശത്രുക്കൾ ആയിരുന്നു
പുരാണത്തിൽ മൊത്തം ശത്രുക്കൾ ആണ്, കംസൻ എല്ലാം എന്ത് വലിയ വില്ലൻ ആയിരുന്നു. മഹാ വിഷ്ണുവിനെ ചെറുപ്പത്തിൽ തന്നെ അല്ലെ കൊല്ലാൻ ആളെ വിട്ടത്.
ഇന്നി ഇന്ത്യയിൽ വരാം .. ബ്രിട്ടീഷ് ഇൻഡ്യയിൽ രാഷ്ട്രപിതാവ് അവർക്ക് വലിയ ശത്രു ആയിരുന്നു. പിന്നീട് ശത്രുത കൂടി അല്ലെ കൊന്നു കളഞ്ഞത്.
ശത്രുക്കൾ ഒരുപാട് ഉണ്ടായിരുന്നവരിൽ ഒരുപാട് അല്ലേൽ പൂർണമായും അവരുടെ പക്ഷത്താണ് ശെരി ഉണ്ടായിരുന്നത്. ആ സത്യം അവരെ ലോകത്തെ നായന്മാരിൽ എത്തിച്ചു അവരുടെ ശത്രുക്കളെ വില്ലന്മാരിലും
ഇന്നി ഒരു ചോദ്യം നിങ്ങൾ നായകനോ അതോ വില്ലനോ
No comments:
Post a Comment