ഉറ്റവരും ഉടയവരുമില്ലാതെ ചില കാരുണ്യ ഹൃദയങ്ങളുടെ സംരക്ഷണയിൽ കരുണ അഭയ കേന്ദ്രത്തിൽ കഴിയുന്നവരുടെ ഒപ്പം ഈ പെരുനാൾ ദിനവും കൂടാൻ കഴിഞ്ഞു.

എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മ സങ്കടിപ്പിച്ച രണ്ടാമത് ഈദ് മീറ്റും ഗ്രുപ്പ് ആറാം വാർഷികവും കരുണ അഭയ കേന്ദ്രത്തിൽ 26.06.2017 ഈദുൽ ഫിത്തർ ദിനത്തിൽ 4:30 പി എം മുതൽ നടന്നു. എന്റെ ഈരാറ്റുപേട്ട ഗ്രുപ്പിലെ 125-ൽ പരം അംഗങ്ങളും കരുണ അഭയ കേന്ദ്രത്തിലെ 30 താമസക്കാരും പങ്കെടുത്തു.
25.06.2017 തിയതി ഈരാറ്റുപേട്ടയിലെ നല്ലവരായ ആളുകളിൽ നിന്ന് കളക്ടറ് ചെയ്ത 25 നൈറ്റി- 16 ലുങ്കികൾ എന്നിവ കരുണ അഭയ കേന്ദ്രത്തിലെ അംഗങ്ങൾക്ക് പെരുന്നാൾ കോടിയായി നൽകി. വർണ്ണ കടലാസും തോരണങ്ങളും കൊണ്ട് അഭയ കേന്ദ്ര അലങ്കരിക്കാനും കഴിഞ്ഞു. പെരുന്നാൾ സന്തോഷം അവരിലേക്ക് എത്തിക്കാൻ അത് കൂടുതൽ സഹായമായി.

4:30 ന് ഉത്ഘാടനം ഇല്ലാത്ത ഈദ് മീറ്റ് ആരംഭിച്ചു. മുന്നവർ മുന്ന ഗാസലുകൾ കൊണ്ടു മധുരിതമാക്കിയ സായന്യത്തിൽ നിയാസ്,നസിബ് വി എം, അൻസാർ, ഫസിൽ തുടങ്ങിയവർ ഗാനങ്ങളുമായി ഒപ്പം ചേർന്നു.
ആശംസകളുമായി മുൻസിപ്പൽ അംഗങ്ങളായ TM റാഷിദ് (മുൻസിപ്പൽ ചേർമാൻ) , വി എം സിറാജ് ( പ്രതിപക്ഷ നേതാവ് ) , സി പി ബാസിത് തുടങ്ങി ഒട്ടേറെ പേർ ആശംസ നേർന്നു സംസാരിച്ചു.
വ്യത്യസ്ത രുചികളിൽ കുലുക്കി സർബത്ത് ലൈവായി ഒരുക്കിയാ മോനാസ് ജിഞ്ചർ വേറിട്ട അനുഭവമായി. പലരും കണ്ണു നിറഞ്ഞും ഇന്നിയും വരാം എന്ന് അവർക്ക് വാക്കു നൽകിയും ആണ് അവിടം വിട്ടത്. ആരാലും കടന്നു വരാൻ ഇല്ലാത്ത പോകാൻ ഒരു സ്ഥലം ഇല്ലാത്ത ഒരു വിഭാഗത്തിന്റെ സ്വാപനങ്ങൾക്ക് ഇത്തിരി വെളിച്ചമാവുകയായിരുന്നു ആ പെരുനാൾ ദിനം.
ഇന്നിയും വരുന്ന ഈദ് ദിനങ്ങൾ എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മക്ക് കുടുതൽ ഉത്തരവാദ്യതമാവുകയാണ് എന്ന് ഓർമപ്പെടുത്തുന്നു.
കുറിപ്പ് : ഇത് ഒരിക്കലും വാളിൽ പോസ്റ്റ് ചെയണം എന്ന് കരുതിയിരുന്നില്ല. കഴിഞ്ഞ വർഷം നടത്തിയ ഈദ് മിറ്റ് ഇന്നലെ ഫേസ്ബുക്ക് ബുക്ക് ഓര്മപ്പെടുത്തിയപ്പോൾ അത് പലർക്കും പ്രജോധനമായി എന്ന് അറിയാൻ കഴിഞ്ഞു. അത് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ കൂടുതൽ ആളുകൾ അറിയണം എന്ന് തോന്നി. എന്റെ ഈരാറ്റുപേട്ട എന്ന കൊച്ചു ഗ്രുപ്പിലെ ചുരുങ്ങിയ ആളുകൾക്ക് അപ്പുറം ഇത്തരം കാര്യങ്ങൾ അറിയുന്നത് വഴി കൂടുതൽ സ്നേഹ സംഗമങ്ങളും കാരുണ്യത്തിന്റെ ഹൃദ്ധ്യയ സ്പർശവും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
No comments:
Post a Comment