യാത്രയുടെ ലക്‌ഷ്യം ശരിക്കു പറഞ്ഞാൽ ബ്രോഡ്‌വെ ആണ് . അവിടെ നടക്കുന്ന പുസ്തക മേള ഒന്നു കാണുയാണ് ലക്‌ഷ്യം. വഴിയിൽ വെച്ച് വില്ലിങ്ടൻ ഐലൻഡ് ബോർഡ് കണ്ടു. പുറത്തെ റോഡ് വഴി എത്ര തവണ ഐലൻഡ് സ്പർശിച്ചു യാത്ര ചെയ്തു എന്നത് കണ്ണക്കുകൾക്ക് അപ്പുറം.
മനുഷ്യ നിർമിത ഇന്ധ്യയിലെ ഏറ്റവും വലിയ ഐലൻഡ് ഉള്ളറകളിൽ കടന്നു കാണുക എന്നത് ഇത് വരെ സാധിച്ചില്ല. പ്രധാന പാതക്ക് സമീപം ഉള്ള CIFT (Central Institute of Fisheries Technology) പഠന അവശ്യർത്ഥം പല തവണ വന്നിട്ടുണ്ട് അവിടെ നിന്നു കൂടുതൽ ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നില്ല എന്നതാണു സത്യം.



വളവു തിരിഞ്ഞു വീണ്ടും തീരത്തേക്ക് അവിടെ ആണ് ലക്ഷദ്ധീപിലേക്ക് പോകുന്ന യാത്ര കപ്പലുകൾ അടുപ്പിക്കുക അവിടെ നിന്നാണ് ആളുകൾ കയറുകയും ഇറങ്ങുകയും ചെയുക. വേലി കെട്ടുകൾക്ക് അപ്പുറം കപ്പൽ ഉണ്ട്. സാധരണ മൂന്നു കപ്പൽ കാണം ഇന്ന് ഒന്നേ ഉള്ളു ( ഈ പോര്ടിനു എതിർ വശത്ത് ആണ് ഞാൻ താമസിക്കുന്നത് ) പിന്നെ വേറെ ഒരു വലിയ കപ്പലും ഉണ്ട്. അതിനു എതിർ വശത്തായി നേവൽ മ്യൂസിയം ഉണ്ട് അത് പ്രവർത്തനം തുടങ്ങിയതായി തോന്നിയില്ല.
പിന്നെയും മുന്നോട്ട് അവിടെ ചെറിയ ഒരു ബോട്ട് ജെട്ടി ഉണ്ട്. അവിടെ കുറച്ചു ആളുകൾ ബോട്ട് കാത്ത് ഇരിക്കുണ്ട്. അടുത്ത ബോട്ട് ഉടനെ ഉണ്ട് എന്ന് അറിയാൻ കഴിഞ്ഞു. ബ്രോഡ്‌വെയിൽ നിന്ന് ആരഭിക്കുന്ന ഫോർട്ട് കൊച്ചി സർവിസിന്ന് ഇടക്കുള്ള സ്റ്റോപ്പ് ആണ് ഈ ജെട്ടി.
അവിടെ നിന്ന് പഴയ വഴിയിൽ എത്തി. മടങ്ങാൻ വണ്ടി തിരിച്ചു അപ്പോൾ സ്വാർണ്ണ വർണ്ണ പ്രഭ ചൊരിഞ്ഞു കിഴക്കിൽ എങ്ങോ സൂര്യൻ മറഞ്ഞു തുടങ്ങിയിരുന്നു. വേണ്ടുരുത്തി പാലവും കടന്ന് എം ഡി, ഓ എൻ വി, അഷിത, മീര എന്നാ സ്വദേഷ്യരും പൗലോ, അഗത എന്ന് നീളുന്ന വിദേശിയാരും ഒരുക്കിയ മായിക ലോകം തേടി യാത്ര തുടരുന്നു
ഇന്നി അല്പം വസ്തുതകൾ
Lord Willingdon എന്നാ ബ്രിട്ടീഷ് സായിപ്പ് ആണ് ഐലൻഡ് നിർമിച്ചത്.അതാണ് ഈ പേര് കിട്ടിയത്. കൊച്ചി കായലിൽ നിന്ന് ഡ്രജിങ് നടത്തിയ മണ്ണ് ഇട്ടാണ് ഈ മനോഹര ദ്വിപ് നിർമിച്ചത്. കൊച്ചി നേവൽ ബസ് ആസ്ഥാനം, Central Institute of Fisheries Technology. അങ്ങനെ കുറെ സ്ഥാപനങ്ങളും ഉണ്ടിവിടെ.
No comments:
Post a Comment