Popular Posts

Wednesday, August 31, 2016

കൊച്ചിൻ ഹാർബർ (തോപ്പുംപടി )


       വർഷം ഒന്നായി കൊച്ചിയിൽ താത്കാലികവാസം തുടങ്ങിയിട്ട്. അന്ന് മുതൽ ഹാർബർ എന്ന് കേൾക്കാൻ തുടങ്ങിയതാണ്. എന്നാലും ഒന്നു കയറി കാണാൻ കഴിഞ്ഞിരുന്നില്ല. ചിലത് അങ്ങനെ ആണ് മനസ് ആഗ്രഹിച്ചാലും ശരീരം അവിടെ എത്തില്ല. ഈ ആഗ്രഹങ്ങൾക്ക് ഇന്നാണ് പര്യവസാനം കുറിച്ചത്.

രാവിലെ നമസ്‌കാരവും കഴിഞ്ഞു നേരെ ഹാർബർ ലക്ഷ്യമാക്കി വണ്ടി വിട്ടു. വലിയ ദൂരം ഒന്നും ഇല്ലാ കേട്ടോ. കൂടി വന്നാൽ ഒരു കിലോമീറ്റർ അത്രേ വരു വാസ സ്ഥലവുമായി. എവിടെ പോയാലും അവിടെ പോയവരുമായി ചുറ്റു വട്ടങ്ങൾ മനസിലാക്കുക ഒരു ശീലമാണ് അതിനാൽ തന്നെ 7 രൂപ പാസ് ഉള്ളതും വെളുപ്പിന് മുതൽ ആണ് മീൻ എത്തുന്നത് എന്നും അറിഞ്ഞു വെച്ചിരുന്നു.

പാസ് എടുക്കുന്ന സ്ഥലത്ത് ചെറിയ നിര ഉണ്ട്. ഗേറ്റിൽ സെക്യൂരിറ്റി ഉണ്ട് അവർ പാസ് വാങ്ങി അകത്തു കയറ്റി. വലിയ ഒരു ഷെഡ് ആണ് മുന്നിൽ എവിടെ തുടങ്ങണം ഒരു പിടിയും ഇല്ല. ഷെഡിലെ സിമന്റ് തറയിൽ ആണ് മീൻ ഇട്ടിരിക്കുന്നത്. കിളി മീൻ (sea bream ) ആണ് ഭൂരിപക്ഷവും ചില സ്ഥലങ്ങളിൽ ചെറിയ നല്ല കൂനകൾ. മറ്റ് ചില സ്ഥലങ്ങളിൽ ഒരുമാതിരി ടിപ്പർ ലോറിയിൽ നിന്ന് മണൽ ഇറക്കിയത് പോലെ. ഒരു കുന്നായി മീൻ. കിളി മിന്റെ നിറവും അതിനു കൂട്ടായി പൊതിഞ്ഞു കിടക്കുന്ന ഐസും ഒരു കൺ കിളിർപ്പിക്കുന്ന കാഴ്ചയാണ്. നിറങ്ങളുടെ വല്ലാത്ത ചേരുവ

      40 ദിവസം നീണ്ട ട്രോളിംഗ് നിരോധനം അവസാനിച്ചു മൽസ്യവും കൊണ്ട് ബോട്ടുകൾ എത്തി തുടങ്ങുന്നതെ ഉള്ളു. അതിനാൽ തന്നെ ചെറിയ മീനുകൾ ആണ് ഭൂരിപക്ഷവും കിളിയും ചെമ്മിനും ആണ് ഈ കൂട്ടത്തിൽ പ്രധാനം. ഒരു വശത്ത് ആണ് ചെറിയ മീനുകൾ മറുവാശത്ത് വലിയ മീനുകൾ. വലിയ മീൻ എന്ന് പറയുമ്പോൾ രണ്ടാൾ നീളത്തിൽ ഉള്ളത് വരെ കണ്ടു. അവിടെ കണ്ടതിൽ വമ്പൻ പന്നിക്കട്ട എന്ന sword fish പിന്നെ തിരണ്ടി, മാഹി മാഹി അത്യാവശ്യം വാങ്ങാൻ പറ്റിയ വലിപ്പത്തിൽ കേര, ചൂരാ എന്ന tuna അങ്ങനെ മീനുകളുടെ വലിയ നിര മുന്നിൽ.
         ഹർബറിന്റെ തീരത്ത് ബോട്ടുകളിൽ നിന്ന് മൽസ്യം ഇറക്കുന്ന തിരക്കിൽ ആണ് ആളുകൾ ഒരേ സമയം തന്നെ എല്ലാ ബോട്ടിൽ നിന്നും ഇറക്കി കരയിൽ കൊണ്ട് പോയി ഇടുന്നു. ഇതിനു ഒരു പ്രേതേകം രീതി ഉണ്ട്. 3 ആളുകൾ രണ്ടു കോട്ട നടുക്ക് നിൽക്കുന്ന ആൾ രണ്ടു കോട്ടയിലും പിടിച്ചിരിക്കും. എന്നിട്ട് ഒച്ചയും വെച്ച് മുന്നോട്ട് നടക്കുകയാണ്. വഴി മുടക്കി നിൽക്കുന്നവർ മാറാൻ ആവും ഈ ഒച്ച. ഇത് കൊണ്ട് പോയി കൂട്ടിയ ഉടന്നെ ലേലം വിളി തുടങ്ങുകയാണ്. ഓരോ കൂനാ വീതം ആണ് ലേലം വിളി. ലേലം വിളിച്ചു എടുക്കുന്നവർ അതിൽ അവരുടെ സ്ലിപ് ഇടും തിരിച്ചറിയാൻ. KMN,AB,FB അങ്ങനെ ചില ഇൻഗ്ലിഷ് അക്ഷരങ്ങൾ

        ഈ പറയുന്ന ശാന്തത ഒന്നും അവിടെ ഇല്ലാ കേട്ടോ. ഒരു ബഹളം. മീൻ പിടിച്ചവരും , മൊത്ത കച്ചവടക്കാരും , ചെറിയ കച്ചവടക്കാരും, ചമട്ടു ക്കാരും, വീട്ടിലേക്ക് വാങ്ങാൻ വന്നവരും കാണാൻ വന്നവരും അങ്ങനെ പല ലക്ഷ്യങ്ങളുമായി ഒരു കൂട്ടം ജനമുണ്ട് അവിടെ . ചുപാടും ശബ്ദ മുഖരിതമാണ് . ഇവരുടെ ശബ്ദ കൊലഹവും മത്സ്യവും കണ്ടു കണ്ണു മഞ്ഞളിച്ചു ഞാനും

         ഇത്രയും മീൻ കണ്ടപ്പോൾ കുറച്ചു വാങ്ങി വീട്ടിൽ കൊണ്ടുപോയല്ലോ എന്നൊരു ആലോചന. വലിയ ഒരു മീൻ കൂനയുടെ അടുത്ത് പോയി ഇതിൽ നിന്ന് കുറച്ചു കിട്ടുവോ എന്ന് ആലോചിച്ചു നിന്നപ്പോൾ അത് മനസിലാക്കി എന്നോണം അവിടെ നിന്ന ഒരു ഇക്കാ ചോദിച്ചു. മീൻ വേണോ..? വേണം എന്ന് അറിയിച്ചപ്പോൾ അവിടെ ചില്ലറ വിൽപ്പനക്കാർ ഉണ്ട് അവിടെ പോയി വാങ്ങു എന്ന് പറഞ്ഞു ഒപ്പം " ബ്‌ളൗഡ് വില പറയും വില പേശിയെ വാങ്ങാവു" എന്ന ഉപദേശവും. ഇവിടെ ആരും ഇല്ല അല്ലേൽ ഞാൻ വാങ്ങി തന്നെനെ.

ഞങ്ങൾ മുന്നോട്ട് നടന്നു ഒരു ചെമ്മീൻ കച്ചവടക്കരനുമായി വില ചോദിച്ചു നിന്നപ്പോൾ ആ ഇക്കാ പിന്നിൽ എത്തി. 200 പറഞ്ഞു നിന്നതിനു 100 കൊടുക്കാൻ പറഞ്ഞു അയാൾ എന്തൊക്കെയോ മുറുമുറുത്ത് എന്നാലും സാധനം തന്നു. ഞങ്ങൾ നന്ദി പറഞ്ഞു. ഇങ്ങനെ വേണം വാങ്ങാൻ എന്ന ഉപദേശവും തന്നു ഇക്കാ തിരക്കിലേക്ക് തിരിഞ്ഞു.

    ചെറിയ കാച്ചവടകർ ഉണ്ട്. അവർ ഒരുമാതിരി വല്ലാത്ത വില പറയും. തൂക്കം ഒന്നും അല്ലാ വലിപ്പം നോക്കി വില പേശി വാങ്ങി എടുക്കണം. ചില കച്ചവടക്കാരുടെ മറ്റും മാതിരിയും കണ്ടാൽ പേടിയാകും " ഇത് വേണോ അത് വേണോ" എന്നാകെ ചോദിച്ചു നമ്മളെ വട്ടം കറക്കും. ബോട്ടിൽ നിന്ന് ഇറക്കിയ അത്ര ഫാസ്റ്റ് ക്വാളിറ്റി ഒന്നും അല്ലാ നമ്മുക്ക് വാങ്ങാൻ കിട്ടുക. വില പേശി 2.500 kg ചൂരാ വാങ്ങി 180 രൂപ നല്ല ലാഭം തന്നെ. ആദ്യം 300 രൂപാ പറഞ്ഞതിൽ നിന്നാണ് 180 ആക്കിയത്. ആഹ്ഹാ ഇത് കൊള്ളാം

കൈയിൽ നിറയെ മീനും പിടിച്ചു തിരിച്ചു റൂമിലേക്ക്. മീൻ വെള്ളം വസ്ത്രത്തിൽ എല്ലാം തെറിചിരുന്നു ഒപ്പം അവിടെ നിന്ന് കിട്ടിയ മണവും. ഈ വിഷമം എല്ലാം തീർന്നോളും മീൻ ഫ്രൈ കഴിക്കുമ്പോൾ. 

No comments:

Post a Comment