5:30 am പിരാന്ത് പിടിച്ചു. ബൈക്കുമായി നേരെ ഇല്ലിക്കൻ മലക്ക് വെച്ചു പിടിച്ചു. വഴിയില്‍ നിന്ന ചങ്ങായി ഷിബിയെ പിടിച്ചു പുറകില്‍ കയറ്റി.
5:45 am എണ്ണ തീര്‍ന്നു വണ്ടി വഴിയില്‍ (പ്ളിഗ്) ഫോൺ വഴി പിരാന്ത് പകുത്ത് നല്‍കിയിരുന്നു ഫൈസല്‍ ഇകാക്. ആള് ഒറ്റക്ക് പുറപ്പെട്ടു. ഞങ്ങ പുറപ്പെട്ട സ്ഥലത്ത് നിന്ന്. വഴില് ആ ബൈകിലെ എണ്ണ ഒഴിച്ച്. നമ്മ ബൈക്ക് ഉസാര്‍ ;-)

6:00 am മലയുടെ മുകളിലും ചുറ്റിലും മുട്ടന്‍ കാറ്റും മുട്ടന്‍ തണുപ്പും. സൂര്യന് വരുന്ന സകല വഴിയും മേഘങ്ങള്‍ ഉപരോധം തീര്‍ത്തിരിക്കുന്നു ആകശത്ത്. തണുപ്പ് കാരണം കൈകള്‍ കൂട്ടി തിരുമി അങ്ങ് ഇരുന്നു
6:00 am ആകാശത്ത് ആരും വന്നില്ല. മഞ്ഞ് മലയുമായി ഒളിച്ചു കളിക്കുന്നു. സൂര്യന് വന്നില്ല
6:15 am പടം പിടുത്തം ഉസാറായി നടന്നു. സൂര്യനെ കണ്ടില്ല
6:30 am സൂര്യന് മേഘങ്ങളെ തള്ളിമാറ്റി പുറത്ത് വന്നു. നല്ല ഒരു പടം പിടിക്കുന്നതിന്ന് മുന്‍പ് മേഘങ്ങള്‍ സൂര്യനെ വീണ്ടും മറച്ചു കളഞ്ഞു.
6:45 am തണുപ്പ് കൂടി കൂടി വന്നു ഒപ്പം കാറ്റും,
7:15 am എണ്ണ കുറവാണ് അതിനാല്‍ ന്യൂട്രലിൽ മലയിറകം. ഈരാറ്റുപേട്ടയില്‍ ആണ് പെട്രോൾ പബ് ഉള്ളത്. തീക്കോയില്‍ ബ്ലാക്കിൽ കിട്ടും. എന്നാലും ഇറക്കം ആയതിന്നാല്‍ പേട്ട വരെ എത്തിക്കാം എന്ന് കുട്ടുകാരന്.( അല്ലേൽ ഇന്നിയും ഊറ്റിയെടുക്കം )
7:22 am വഴി തടഞ്ഞ് മുന്നില്‍ ഒരു സുന്ദരന്‍ എട്ട് കാലി.
7:36 am അടുത്ത വഴിതടഞ്ഞ ആള് റോഡിനു കുറുകെ നെഞ്ചും വിരിച്ച് നിന്നാണ് തടഞ്ഞത്. വണ്ടി എന്നെ തട്ടിയാല്‍ മറിയും എന്ന ഭാവം. പച്ച ഓന്ത്. പടം പിടിക്കാന്‍ തുടങ്ങിയപ്പോൾ ആള്‍ക്ക് നാണം വന്നു ഓടി കളഞ്ഞു.
8:00 am വീട്ടില്‍ എത്തി.
ഉദയം ഇന്നിയും ഒരു ആഗ്രഹമായി ബാകി
Illikkal Kallu (Kottayam) - illikkal kallu ഇല്ലിക്കല്‍ കല്ല് - Illikkal kallu ഇല്ലിക്കൽnear VAGAMON n AYYAMBARA - erattupetta ( ഈരാറ്റുപേട്ട )
നസീബെ, പെരുവഴിയിൽ പെട്രോൾ തീർന്ന് ശശിയായി നിന്ന നിൻ്റെ ബൈകിൽ യാതൊരു വൈക്ലപ്യവും കൂടാതെ എൻ്റെ സ്വന്തം വണ്ടിയിൽ നിന്നും പെട്രോൾ ഒഴിച്ചു തന്നു ഞാൻ, ഞാൻ വഴിയിൽ കാണിച്ചു തന്ന ചിലന്തി, യുടെ ഫോട്ടോയും ഇട്ടു. എന്നിട്ടും നീ എൻ്റെ ഫോട്ടോ മാത്രം ഒഴിവാക്കി. ( ഫൈസൽ അല്ല ഫസിൽ) പടച്ചവൻ നിന്നോട് ചോദിച്ചോളും
ReplyDelete
ReplyDelete5:45 am എണ്ണ തീര്‍ന്നു വണ്ടി വഴിയില്‍ (പ്ളിഗ്) ഫോൺ വഴി പിരാന്ത് പകുത്ത് നല്‍കിയിരുന്നു ഫൈസല്‍ ഇകാക്. ആള് ഒറ്റക്ക് പുറപ്പെട്ടു. ഞങ്ങ പുറപ്പെട്ട സ്ഥലത്ത് നിന്ന്. വഴില് ആ ബൈകിലെ എണ്ണ ഒഴിച്ച്. നമ്മ ബൈക്ക് ഉസാര്‍ ;-)
e varikal vayichille.....photo ath :-) ,,,,, ;-)