ഇത് കാണാ ലോകം മായ താഴ്‌വര
നിനച്ചിരിക്കാതെ ആണ് പലപ്പോഴും അല്‍ഭുതങ്ങള്‍ സംഭവിക്കുക. അങ്ങനെ ആണ് ചില യാത്രകളും. ഒരുപാട് തയ്യാറേടുപ്പും അനേഷ്വണങ്ങളും നടത്തിയ യാത്ര ആയിരുന്നു കുളുക്ക് മല പക്ഷേ ചില കാരണങ്ങള്‍ ഉണ്ടയത്തിനാല്‍ യാത്ര മാറ്റി വെകേണ്ടി വന്നു. അതിനായി എടുത്ത ലീവ് എന്നെ കളിയാകി. ആ കളിയാക്കല്‍ ആണ് സിയാദ് കുറെ ദിവസങ്ങളായി പറഞ്ഞു കെണ്ടിരുന്ന മായ താഴ്വരയിലേക്ക് ചിന്തകളും ഞാങ്ങളും പോകാൻ വഴി ഒരുകിയത്.
ആ തിങ്കളാഴ്ചയില്‍ ഞാന്‍ രാവിലെ സിയദിനെ വിളിച്ചു. ഉച്ച കഴിഞ്ഞ് പോകാം എന്നല്ലതെ എന്നിട്ടും അവന്‍ സ്ഥലം പറഞ്ഞില്ല.
ഒരു മനോഹര സ്ഥലം എന്നതിന് അപുറം എല്ലാം അവന്‍ ഒളിച്ചു വെച്ചു. കഴിഞ്ഞ ദിവസം അവന്‍ അമ്മീനുമായി അവിടെ പോയിരുന്നു. അവനെയും വിളിച്ചു അവനും വരാന്‍ റെഡി ആണ്. അവനും സ്ഥലം പറയില്ല. ക്ഷമ കളയുന്ന പണിയ എന്ത് ചെയാൻ ക്ഷമിക്കുക തന്നെ.
രണ്ടു മണിക്ക് ഊണും കഴിഞ്ഞ് ഞാന്‍ വിട്ടില്‍ നിന്ന് ഇറങ്ങി. പിന്നെ സഹയാത്രികരെ വിളിയോട് വിളി. ഓരോ തിരക്കില്‍ ഓടി നടക്കുന്ന പാവങ്ങള്‍. ഞാന്‍ വിടോവോ. ചുമ്മയിരുന്ന എന്നെ വഴക്കുണ്ടകിയതല്ലേ. നാലു മണിയോടെ എല്ലാവരും റെഡി ആയി. രണ്ടു ബൈകില്‍ നാലു പേര്‍. അതിന്നിടക് മറ്റൊന്ന് കുടി സംഭവിച്ചു. റുമ്മില്‍ കിടന്നുറങ്ങാന്‍ വട്ടം കുട്ടിയ നിഷാദിന്നെയാണ് നാലമാന്നക്കിയത്.
ഈരാപേട്ടയിൽ നിന്ന് ചിര പരിചിതമായ വാഗമണ്‍ റുട്ടിൽ വാഹനം ഓടി തുടങ്ങി. ഓരോ വഴിയും മലകളും കാണുമ്പോളും മനസ്സില്‍ ഓര്‍ക്കും ഇത് വല്ലതും ആണോ. പേരാറിയാത മായ താഴ്വരാ. വലിയ മലകള്‍ കണ്ടു തുടങ്ങി പതിവിന്നു വിപരിതമായി മലകള്‍ ഹരിത വര്‍ണ്ണം വെടിഞ്ഞിരിക്കുന്നു. വെയിൽ കാരണമാവും ഈ കാഴ്ചയും സുന്ദരം തന്നെ. ഓരോ സമയവും ഓരോ തരം ഭംഗിയാണ് വാഗമണിന്.
പ്രധാന വഴിയില്‍ നിന്ന് ചെറിയ വഴിയിലേക്ക് അവിടെ നിന്ന് വീണ്ടും ചെറിയ വഴിയിലേക്ക് ടാറിഗ് മാറി കൊണ്ക്രിറ്റ് ആയി അതും മാറി മണ്‍ പാതയുമായി. മുന്നില്‍ പോകുന്ന സിയദിെന്‍റ ബൈകിനെ പിന്‍തുടരുക മാത്രമാണ് എെന്‍റ പണി. കുറെ കയറ്റിറക്കത്തിന്ന് ശേഷം അവെന്‍റ വണ്ടി നിന്നു ഒപ്പം എെന്‍റതും. മുന്നിലേക്ക് വഴിയുണ്ട് അത് ഓഫ് റോഡ് അല്ലാ ഹോററർ റോഡാണ്. ബൈക് ലോക്ക് ചെയ്തു അവിടെ വെച്ച്
അരുവിയിലെ വെള്ളവും ഞങ്ങളെ അനുഗമ്മിക്കുന്നുണ്ട്. ചെറിയ പാറകളാണ് അവിടെ മുഴുവന്‍ എന്നാല്‍ ഒരു പാറ വലിപ്പം കൊണ്ട് ഈ കുട്ടി പാറകളുടെ ഉപ്പാപ്പയാണ്. അതും ബോള്‍ പോലെ. അല്‍ഭുതകരമായ രൂപം. വലിപ്പം. പാറ കണ്ട് അന്തവും കുന്തവുംഇല്ലാതെ നിന്നാ ഞങ്ങളെ കാത്തു നില്കാതെ വെള്ളം മുന്നോട്ട് പോയി. അവിടെ നിന്ന് വിണ്ടും മുന്നോട്ട്
അരുവിയുടെ രുപം മാറി കൊണ്ടിരുന്നു. വള്ളിപടർപ്പുകൾ നിറഞ്ഞ മരങ്ങള്‍ കാന്നന പാതയിലാണ് ഞങ്ങള്‍ എന്ന് ഓര്‍മ്മപെടുത്തി. ചിലപ്പോള്‍ പാറയില്‍ ഇരുന്നു നിരങ്ങി. അല്ലെങ്കിൽ പുല്ലുകള്‍ വകഞ്ഞു മാറ്റി. ഈറ്റകള്കിടയിലുടെ. പുതിയ കാഴ്ചകൾ തേടി മനസ്സും ശരിരവും സഞ്ചരിച്ചു കെണ്ടിരുന്നു.
പെട്ടന്ന് അരുവി വലിയ കുഴിയായി രുപം മാറി. മുന്നോട്ട് പോവകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. ഒരു കയര്‍ ഉണ്ടായിരുന്നെങ്കിൽ തുങ്ങി ഇറങ്ങമായിരുന്നു. ആരെങ്കിലും ഒരാൾ ഇറങ്ങിയാൽ മാത്രെമേ ബാകി ഉള്ളവരെ സഹയിക്കാന്‍ കഴിയു. വളരെ ബുദ്ധി മുട്ടി കാല്‍ താഴത്തെ പാറയില്‍ തൊടാൻ. ഒരോരുതരായി ഇറങ്ങി. ഇന്നി മുന്നില്‍ ആഴമറിയാ കയമാണ്. അത് വഴി പോവുക സാധ്യമല്ലാ. മുന്‍പരിചയകാര്‍ അവിടെ വഴി കണ്ടുപിടിച്ചിരുന്നത് തുണയായി. സിയാദ് മുന്നില്‍ വഴികാട്ടിയായി. പുല്ലില്‍ പിടിച്ച് ഇരുന്നു വേണ്ണം നീങ്ങാന്‍. 30 അടിയില്‍ കുടുതല്‍ താഴെ ആണ് നിരപ്പായ തറ. ആ കാര്യം ചിന്തയില്‍ വന്നത് മുറിച്ചു കടന്നാത്തിന്ന് ശേഷമായത് ഭാഗ്യം.ഇത് ഇവിടെ നടന്നപ്പോൾ തന്നെ മറു കരയില്‍ പുതിയ വഴി തേടി പോയ നിഷാദ് ഒരു മരം വഴി ഇറങ്ങി താഴെ എത്തിയിരുന്നു. ഒരു പരിഹാസ ചിരിയുമായി അവന്‍ നിന്നു.
സുര്യന്‍ എങ്ങോ ഒളിച്ചിരിന്നു. ഇത് വരെ നടന്നു കെണ്ടിരുന്ന അരുവിയെ തനിച്ചകി ഞങ്ങള്‍ മുകളിലേക്ക് കയറി. ഇവിടെ കുട്ടുകന്‍റെ വെനല്‍ കാല വസതിയുണ്ട്. അവിടെ എത്തണം ഇരുട്ട് പരക്കുന്നതിന്ന് മുന്‍പ്. അല്പം സമയതെ മലകയറ്റം കെണ്ട് അവിടെ എത്തി. അപ്പോൾ വിശപ്പും ദാഹവും ശരിക്കു തള്ളര്‍ത്തിയിരുന്നു. ഇത് മുന്‍കുട്ടി കണ്ടിടാണ് അമ്മീന്‍ രണ്ടു പൊതി കപ്പ ബിരിയാനി വാങ്ങി ബാഗില്‍ വെച്ചിരുന്നത്. വിശപ്പ് കാരണം ആവും കപ്പ ബിരിയാനിക്ക് വല്ലാത്ത രുചി.
വണ്ടി വെച്ചിരിക്കുന്ന സ്ഥലം അര കിലോ മിറ്റർ നടപ്പ് ദുരത്താണ്. മൊബൈൽ വെട്ടമാണ് ഏകാ ആശ്രയം. നടക്കുന്ന സമയം ചുറ്റിലും വനമാണ് എന്ന് ആരോ ഓര്‍മ്മ പെടുത്തി. അത് ഒരുതരം ഭയം നമ്മളില്‍ നിറക്കും. ഏതായാലും ഭാഗ്യം വണ്ടി സുരക്ഷിതമാണ്.
വന്ന വഴിയില്‍ ബൈക് തിരിച്ച് ഓടി തുടങ്ങി. ആകാശത്ത് നിലാവ് ഉദിച്ചിരുന്നു അപ്പോള്‍....
No comments:
Post a Comment