കടുവ കൂട്ടില്‍ ഒരു രാത്രി
തേക്കടി യാത്രയുടെ ഭംഗി പുര്‍ണ്ണമായി നുകരാന്‍ ബസില്‍ തന്നെ യാത്ര ചെയണ്ണം. ചെറിയ വാഹനങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ ഒരിക്കലും പുര്‍ണ്ണ രൂപം കിട്ടില്ല. മുണ്ടക്കയം കഴിഞ്ഞത് മുതല്‍ കയറ്റം തുടങ്ങി. ഒരു വശം വലിയ കൊക്കയും അതിനു അപ്പുറം ചെറുതും വലുതുമായ ഒരുപാട് മലകളും അങ്ങനെ പോകുന്നു വഴി

ചിര പരിചിത വഴി എങ്കിലും ഓരോ യാത്രയിലും റിദുകള്‍ പുതിയ കാഴ്ചകള്‍ നിറച്ചിരിക്കും ചിലപ്പോള്‍ മഞ്ഞായും മഴയായും കാറ്റായും വെയിലായും അങ്ങനെ അങ്ങനെ ഓരോ കാലത്തും വര്‍ണ്ണങ്ങള്‍ പലതായിരിക്കും. മാര്‍ച്ച് മാസ ചുടില്‍ മലകള്‍ വെട്ടി തിളങ്ങി.

പലപ്പോഴും കോടമഞ്ഞില്‍ മറഞ്ഞു നില്‍ക്കുന്ന മലകളെ പുർണ്ണ രൂപത്തിൽ കാണാന്‍ കഴിയുന്നത് ഈ സമയത്താണ്. മലകളുടെ വലിപ്പവും ഗമയും വര്‍ണ്ണനകള്‍കപ്പുറമാണ്. ഇടക്ക് കൈയില്‍ ഇരുന്നു ക്യാമറ ചിത്രങ്ങള്‍ പകര്‍ത്തി കെണ്ടിരുന്നു. പതിവിന്നു വിപരിതമായി ഇത്തവണ ഏലക്കയുടെ നറുമണത്തിനും മുന്‍പ് മൂക്കില്‍ എത്തിയത്. കാപ്പി പുവിെന്‍റ സുഗന്തമായിരുന്നു. ഈ തേയില കുന്നില്‍ ഇത്രയും കാപ്പി ചെടികള്‍ ഉള്ളത് പുതിയ അറിവായിരുന്നു. ഒരേ വലിപ്പത്തില്‍ നില്‍ക്കുന്ന കാപ്പി ചെടികളും അതില്‍ വെള്ള പല്ലുകാട്ടി ചിരിച് നറുമണം പൊഴിക്കുന്ന കാപ്പി പൂകളും. കാഴ്ചയില്‍ കൗതുകം നിറച്ച പുതിയ ഒന്നായിരുന്നു.

കുമളിലേക്ക് അടുകും തോറും പതിവ് പോലെ കാപ്പി പൂ മണം മാറി ഏലക്ക മണമായി. 5 മന്നിക്ക് കുമളി പട്ടണത്തില്‍ നമ്മുടെ ആന വണ്ടി ലാന്‍ഡ് ചെയ്തു. തണുപ്പുമില്ല ചൂടുമില്ല ഒരു എ സി ഫീല്‍. 1;30 ഈരാറ്റുപേട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് എന്നെ വിളിച്ച ഗുപ്തനെ ഞാന്‍ വിളിച്ചു അപ്പോൾ ഓനും സംഘവും കുമളി സ്റ്റാന്‍ഡില്‍ നിന്ന് ക്യാബ് സൈറ്റിലേക്ക് പുറ പെട്ടാതെ ഉള്ളു. ഇത് എന്ത് പുകില്‍ ഈരാറ്റുപേട്ടയില്‍ നിന്നു ഒന്നരക്ക് പുറപ്പെട്ട അവനും സംഘവും രണ്ടരക്ക് പുറപ്പെട്ട ഞാനും അഞ്ചു മിനിറ്റ് വിത്യസത്തില്‍ കുമളിയില്‍ ലാന്‍ഡ് ചെയ്യ്തു. ഏതായാലും ക്യാബ് സൈറ്റ് കിട്ടി വനശ്രി ഓടിറ്റൊരിയം ആണ്.

അപ്പോൾ പള്ളിയില്‍ നിന്ന് അസര്‍ ബാങ്ക് കേട്ടു. ഏതായലും നമസ്കാരം കഴിഞ്ഞു വനശ്രി തപ്പാം. പള്ളിയില്‍ വെച്ചു ഒരു ഇക്കായോട് വനശ്രിയെ പറ്റി ചോദിച്ചു. പുള്ളി വാക്കുകള്‍ കെണ്ട് എന്നെ അവിടെ എത്തിച്ചു. പള്ളിയില്‍ നിന്ന് ഇറങ്ങിയപ്പോൾ ചായ മോഹമായി ഉള്ളില്‍. മുന്നില്‍ കണ്ട ചെറിയ കടയില്‍ കയറി. ചായക്ക് കടി എന്ത് വേണ്ണം എന്ന് കടകാരന്‍.ചില്ലു അലമാരിയില്‍ പലരും ചിരിക്കുന്നു. കടക്കാരന്‍ ഒരിക്കല്‍ കുടി '' പാല്‍ ബണ്‍ '' എടുക്കട്ടെ..... ആദ്യമായി കാണുന്ന സാധനം ഏതായാലും കൊള്ളം. ചെറിയ മധുരം , നല്ല സോഫ്റ്റ്, എണ്ണയുടെ അതി പ്രസരവുമില്ല. ഏതായാലും ഒരു തേക്കടി വിഭവം എന്ന് പറയാം. സാധനം നല്ല ഡിമാന്‍ഡ് ആണ് പലരും പാല്‍ബണ്‍ ഓഡര്‍ നകുന്നുണ്ട്.
നടക്കാന്‍ ഉള്ള ദുരം മാത്രമാണ് വനശ്രിക്ക്. സുര്യന്‍ അസ്തമിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു. വിദേഷിയരും സൊദേഷിയരും ആയ സഞ്ചാരികളില്‍ ഒരാളയി ഞാനും നടന്നു തുടങ്ങി. റോഡിലേക്ക് ഇറങ്ങി വന്ന ഒരു സംഘം വാനര പടയാണ് ആദ്യം മുന്നില്‍ എത്തിയത്. അതിനു അപുറം പച്ചപട്ടു വിരിച്ച കുന്നില്‍ അസ്ഥമയ സുര്യെന്‍റ താഴെ നാട്ടുകാരയ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്.
ദുരെ നിന്ന് ഗുപ്തന്‍ കൈവീശി കാട്ടി. ചെറിയ ഒരു മതില്‍ അപ്പുറം 7 അടി ഉരത്തിൽ അതികായനായ ഒരു മനഷ്യനും കുറച്ച് നമ്മുടെ കോട്ടയം സഞ്ചാരികളും. ഗുപ്തനും ഞാനും അവരിലേക്ക് നടന്നു അടുത്തു. ആദ്യ മായി കണുന്നതാണ് സിബി മുന്നാര്‍ എന്ന സിബി ചേട്ടനെ. മുൻപ് ചാറ്റ് ചെയ്ത പരിചയം ഉണ്ട്. അപ്പോൾ ചായയും ആയി അവിടതെ ചേച്ചി എത്തി. ചായ കുടി കഴിഞ്ഞ് ഈറ്റ കാട് വഴി അല്പം നടക്കാം എന്നും പറഞ്ഞു സിബി ചേട്ടൻ ഇറങ്ങി. ആകാശത്ത് സുര്യന്‍ മറഞ്ഞു ഇരുട്ട് പരന്നു തുടങ്ങി.

വിദുര കാഴ്ച അല്പം നടക്കുബോൾ തന്നെ മുന്നിലും പിന്നിലും ഈറ്റാകള്‍ മറച്ചിരിക്കും. കുട്ടാമായി നില്‍ക്കുന്ന ഈറ്റകള്‍ നടക്കുമ്പോൾ സുക്ഷിക്കണം എന്ന് സിബി ചേട്ടൻ മുന്നറിപ്പ് തന്നു. ശ്രദ്ധിചില്ലേൽ ഈറ്റ മുള്ള് കാലില്‍ തറക്കും. രാജ വേന്പാല കുടുതലും ഇത്തരം ഈറ്റാ കാടുകളില്‍ ആണ് വസിക്കുന്നത്. എന്ന പുതിയ അറിവും സിബി ചേട്ടനിൽ നിന്ന് ലഭിച്ചു.

ഞങ്ങളുടെ യാത്ര തടഞ്ഞു കൊണ്ട് മുന്നില്‍ ഒരു അരുവി ( 50 വര്‍ഷം മുന്‍പ് വിളിച്ചിരുന്ന പേര് ഇപ്പോൾ ഓട എന്ന് പറയാം )ഈ അരുവി എത്തുന്നത് തമിഴ് മക്കള്‍ കുടിക്കാന്‍ വെളളം കൊണ്ട് പോകുന്ന കനാലില്‍ ആണ്. ദാഹ നീരില്‍ വിഷം നിറക്കുന്നു. പുകൾ പെറ്റ കേരളനാട്. ഇവിടെ ശുദ്ധി വരുത്താന്‍ ഒരു എളിയ ശ്രമം. അതാണ് നാളെ ഞങ്ങള്‍ ചെയാൻ പോകുന്ന കര്‍മ പദ്ധതി. ഇരുട്ട് കുടുതല്‍ പരന്നു തുടങ്ങി

ഡോർമേട്രറിയിൽ എത്തി ബാഗ് വെച്ചു. അപ്പോൾ രാഹുല്‍ എത്തിയിരുന്നു. സിബി ചേട്ടൻ കണ്ണന്‍ ചേട്ടനുമായി റുമിലെക്ക് കടന്നു വന്നു. തേക്കടി കാടിെന്‍റ നാലു അതിരുകളും അറിയുന്ന ജിവിചിരിക്കുന്ന ഏക വെക്തി അതാണ് നമ്മുടെ കണ്ണന്‍ ചേട്ടന്‍.
7;30 എര്‍ത്ത് അവറിെന്‍റ ഭാഗമായി പെരിയാർ ടൈഗര്‍ റിസര്‍വിലെ സ്റ്റാഫുകളും സഞ്ചാരി കോട്ടയം യുണിറ്റ് അംഗങ്ങളും സംയുക്തമായി നടത്തിയ റാലി നടന്നു.
പിന്നെ ഭക്ഷണം. ചര്‍ച്ചകള്‍. വനത്തെ പറ്റിയും അതിെന്‍റ രീതികളെ പറ്റിയും കാട് അറിഞ്ഞ ആ വലിയ മനുഷ്യരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ചൂട് തണുപ്പിന്ന് വഴി മാറിയിരുന്നു. കണ്ണുകളെ ഉറക്കം തഴുകി ഉറകി.
No comments:
Post a Comment