============================== =====
മുത്തങ്ങ
---------------
എടക്കൽ ഗുഹാ കാണാന്‍ കഴിയാത്ത നിരാശ. അത് ബൈകിന്റെ വേഗം കുട്ടിയോ. 5
മണിക്ക് മുത്തങ്ങ വഴിയുള്ള ഗതാഗതം അവസാനിപ്പിക്കും എന്ന് ആരോ പറഞ്ഞത്
ഓർക്കുന്നു. അത് കൊണ്ട് അഞ്ചു മണിക്ക് മുൻപ് മുത്തങ്ങ പിടിക്കണം.എടക്കൽ
ഗുഹയിൽ നിന്ന് സുൽത്താൻ ബത്തേരിയിലെക്കുള്ള വഴി ഒരു നാട്ടിൻ പുറ റോഡാണ്.
അപ്പോളും ഒരു സൈഡിൽ ഞങ്ങളെ മോഹിപ്പിച്ചു മടകിയച്ച എടക്കൽ ഗുഹ ഉള്ള മല .
സുൽത്താൻ
ബത്തേരിയിലെ ട്രഫികിന്റെ കിതപ്പും മടുപ്പുമായപ്പോൾ മുത്തങ്ങ ഒരു പാട്
ദുരങ്ങൾക്ക് അപ്പുറം എന്ന് തോന്നി. നഗരത്തിൻറെ ചുട് മാറിയപ്പോൾ വല്ലാത്ത
ഒരു നിർവൃതി അനുഭവമായി.എടക്കൽ ഗുഹയിൽ നിന്ന് 27 km ഉണ്ട് മുത്തങ്ങ വരെ.
വനത്തിന്റെ കുളിർ തെന്നൽ തഴുകി തലോടി എങ്ങോ കടന്നു പോയി. അവിടെ നിന്ന്
ജിപ്പിൽ വനത്തിലേക്ക് കൊണ്ട് പോകും. ഒരു ജിപ്പിൽ രണ്ടു പേരു പോയാൽ 1100
രൂപയാണ്. അത് അൽപം കട്ടിയായി തോന്നി. ഷെയർ ചെയാൻ ആരെയും കിട്ടിയതുമില്ല.
അപ്പോൾ ആണ് മനസിൽ മറ്റൊരു ലടു പൊട്ടിയത്. ചെക്ക് പോസ്റ്റ് കടന്നു
ബൈക്കുമായി മൈസൂർ ഭാഗത്തേക്ക് ഒന്ന് പോയാലോ.
പിന്നെ
താമസമുണ്ടയില്ല. കേരള ചെക്ക് പോസ്റ്റും കർണാടകയുടെ ചെക്പോസ്ടും കടന്നു
മനോഹരമായ വഴിയിലൂടെ യാത്ര തുടർന്നു. ഏതായാലും മൈസൂർ ഒരു ലക്ഷ്യം അല്ലാത്തത്
കൊണ്ട് വണ്ടി തിരിച്ചു. അവിടെ ഫോട്ടോ എടുത്ത് കൊണ്ട് നിന്നപ്പോൾ . മൈസുറിൽ
നിന്ന് വന്ന ഒരു ലോറി ഞങ്ങളുടെ അടുത്ത് നിർത്തി. ഇത് എന്ത് കഥാ എന്ന്
ചിന്തിച്ചപ്പോൾ അതാ ചാടി ഇറങ്ങുന്നു. ഒരു വാർഡൻ അതും കന്നഡ കാരൻ. വണ്ടി
ഇവിടെ നിർതന്നൊ അതിൽ നിന്ന് ഇറങ്ങണോ പാടില്ല. പറഞ്ഞത് അനുസരിച്ച്
ബൈക്കുമായി ഞങ്ങൾ കേരളത്തിലേക്ക്.
മുത്തങ്ങ
എന്ന് കേട്ടു തുടങ്ങിയത്.തുണ്ട് ഭുമികായി കാടിൻറെ മക്കൾ നടത്തിയ കുടിൽ
കെട്ടി സമരമാണ്. അവരെ കുടിയിറക്കാൻ അതികാരം ഒന്നിച്ചപ്പോൾ അവരുടെ
നിസഹായവസ്ഥ. അത് ശക്തമായ സമരമായി ചെറുത്ത് നിൽപായി. പത്രം വായന
ശിലമാക്കുന്നതിന്നു മുൻപ് അത്മഹുതി ചെയ്യാൻ കൈയിൽ മണ്ണാണ കുപ്പിയുമായി
നിൽക്കുന്ന അമ്മയുടെയും കുട്ടിയുടെയും ഫോട്ടോ ബാല്യ കാല ഓർമകളിൽ ഇന്നും
തെളിഞ്ഞു നിൽക്കുന്നു.
വിണ്ടും സുൽത്താൻ ബത്തേരിതിരകിലേക്ക്. ഇവിടെ ഒരു ജൈനക്ഷേത്രം ഉണ്ട്
തുടരും ......................




No comments:
Post a Comment