മലബാർ മേഖലകളിൽ പ്രധനമായും കാസർഗോഡ്, കണ്ണൂർ ഗ്രാമങ്ങളിൽ നിലനിലനിന്നിരുന്ന ആചാരം ( ആഭാസം ) ഇപ്പോൾ കേരളത്തിൽ മൊത്തത്തിൽ കൂട്ടുകാരുടെ ഒരു അവകാശമായിട്ട് ഈ ചടങ്ങു നടന്നു വരുന്നു.
കല്യാണ സുറ എന്നാൽ എന്ത്..?
കല്യാണ ദിവസം വരനെയും വധുവിനെയും പലതരത്തിൽ അസാധരണമായ കാര്യങ്ങൾ ചെയ്ൻ പ്രേരിപ്പിക്കുക ( കോളേജ് റാഗിംഗ് പോലെ ) വാഹനം തടഞ്ഞു നിർത്തി റോഡിൽ നടത്തുക, സൈക്കിൾ ചവിട്ടിപ്പിക്ക പെട്ടി ഓട്ടോറിക്ഷ പോലെ ഉള്ള വാഹങ്ങളിൽ കയറ്റുക, നടക്കുബോൾ അവരുടെ നല്ല ചെരുപ്പ് വാങ്ങി പഴയ കിറിയ ചെരുപ്പുകൾ നല്കുക, പഴയ കാര്യങ്ങൾ വട്ട പേരുകൾ തുടങ്ങിയവ വെച്ച് ഫ്ളക്സ് അടിക്കുക, ഇങ്ങനെ എന്തും ഏതും കൂട്ടുകാരുടെ മനസിൽ വിരിയുന്ന എന്തും ചെയ്ൻ അന്ന് വരാനും വധുവും ബാധ്യസ്ഥരാണ്.
സന്തോഷത്തിന്റെ വിവാഹ ദിനങ്ങൾ ചിലപ്പോളെങ്കിലും ഈ കടന്ന് കയറ്റം വഴി കണ്ണീർ വീഴ്ത്താറുണ്ട്. അതിന്ന് ചില ഉദാഹരണങ്ങൾ കുറച്ചു നാൾ മുൻപ് നമ്മൾ വായിച്ചു മറന്നതാണ്. വരന്റെ സുഹൃത്തുകൾ ഒരുക്കിയ തമാശകളിൽ മാനസിക നില പോലും തെറ്റി വിവാഹ ദിനം തന്നെ വിവാഹ മോചനത്തിൽ എത്തിയ സംഭവം നടന്നത് നമ്മുടെ പ്രബുദ്ധ കേരളത്തിൽ തന്നെ.
കൂട്ടുകാരുടെ കടന്നു കയറ്റത്തിൽ എതിർപ്പ് തോന്നിയാൽ പോലും മൗനം പാലിക്കുന്ന ബന്ധുക്കളെയും നാട്ടുകാരും ആണ് പൊതുവോ അമിതമായ ഇത്തരം രീതികൾക്ക് കാരണമാവുന്നത്.
പിന്നെ കൂട്ടുകാരെ ഇത്തരത്തിൽ ചെയ്ൻ ചെയ്യാൻ പ്രരപ്പിക്കുന്നത് വരന്റെ ഇന്നലകളാണ്. കാരണം അവൻ മുൻപ് കൂട്ടുകാരന്റെ വിവാഹ ദിനത്തിൽ കൊടുത്ത പണിയാണ്..പകരം വീട്ടലാണ് പലപ്പോഴും ഉണ്ടാവുക. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയുന്ന രീതി.
വിവാഹ ദിനത്തിൽ ആഘോഷങ്ങൾ ഇസ്ലാം അനുവധിക്കുന്നുണ്ട് എന്നാൽ പോലും അതിന്ന് ചില രീതികളും മതം പഠിപ്പിക്കുന്നു.
എല്ലാ കാര്യങ്ങളിലും മധ്യത നയം ആണല്ലോ ദീൻ അനുവർത്തിക്കുന്നത്.
കുറിപ്പ് : ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഓഡിയോ & ടെക്സ്റ്റ് സന്ദേശം. വണ്ണപുറത്ത് വെച്ചു നടന്നു എന്ന് പറയുന്ന വിവാഹത്തിലെ സംഭവങ്ങൾ. വിവരിച്ചു സംസാരിക്കുന്ന വണ്ണപ്പുറം കാരനോട് സ്നേഹ പൂർവ്വം ഇത്തിരി കാര്യങ്ങൾ
നിങ്ങളുടെ നാട്ടിൽ വന്നു പോക്രിത്തരം കാട്ടിയാൽ അവരെ കൈകാര്യം ചെയ്യുക അതിന്ന് കഴിഞ്ഞില്ലേൽ അത് നിങ്ങളുടെ പിടിപ്പ്കേട്. അല്ലാതെ ഒന്നും ചെയ്യാൻ കഴിയാതെ പോയതിന്റെ ദേഷ്യം ഈ നാട്ടുകരിലേക്ക് മൊത്തം വെച്ചു കെട്ടരുത്.
ഈരാറ്റുപേട്ടക്ക് മക്കളെ കെട്ടിച്ചു വിടുന്നില്ല എന്നത് നിങ്ങളുടെ ഇഷ്ടം. അതിലും നഷ്ടം അവിടെ തന്നെ ഇത്രക്ക് മിടുകന്മാരായ പയന്മാരെ വേറെ എവിടെ കാണാൻ കഴിയും
No comments:
Post a Comment