ഇപ്പോൾ താടി ഒരു ഫഷനാണ് എന്നാൽ അതിൽ കൂടുതൽ പ്രശ്നവുമാണ്. താടി വെച്ച് നാട്ടിൽ ചെത്തി നടന്ന പലരുടെയും തടി മോശമാവുകയും ചെയ്യുന്നുണ്ട് നമ്മുടെ കേരളത്തിൽ.
ഇപ്പോൾ ഒരു 30 വയസിനു താഴെ ഉള്ള ചെറുപ്പകാരിൽ പൊതുവെ ഈ താടി രോഗം ഉണ്ട്. അത് ചിലപ്പോൾ നിണ്ടും നിവർന്നും ചിലപ്പോൾ തീരെ കനം കുറഞ്ഞും അങ്ങനെ വലിയ ലക്ഷ്യങ്ങൾ ഒന്നും ഇല്ലാതെ വളർന്നു കൊണ്ടിരിക്കുന്നു.
ഇന്നി 30 വയസിനു മുകളിൽ ഒരു 40 വയസ്സ് വരെ ഇവർ ഇടക്ക് താടി വെക്കും. ഇടക്ക് വെക്കില്ല. പക്ഷെ ഈ 30 നു താഴെ ഉള്ള പാർട്ടികളെ പോലെ ഒരു സ്ഥിരം താടികാരല്ല ഇവർ
40 നു മുകളിൽ പിന്നെ അങ്ങ് നോക്കിയാൽ മൊത്തം ആഴ്ചയിൽ രണ്ടും മൂന്നും വട്ടം മുഖം മിനുക്കി നടക്കുന്നവരാണ് നമ്മുടെ കാർണവന്മാർ അതിൽ പെടും നമ്മുടെ ട്രോൾ ഇറക്കി കൊന്നു തിന്നുന്ന മുസ്ലിം ലീഗ് എം എൽ എ മാരും. മന്ത്രിയും ഇവർ എല്ലാം ക്ളീൻ ഷേവ് പാർട്ടിയാണ്. അവരുടെ കാലത്ത് നടന്മാരും അങ്ങനെ ആയിരുന്നു. അന്ന് താടി വെച്ചവരോ അവർ നാട്ടിൽ അത്ര നോർമൽ അല്ലാ എന്ന് പേര് കേട്ടാ ബുദ്ധി ജീവികളും ചിത്രകാരന്മാരും പിന്നെ എങ്ങനെ സാധരണകരൻ താടി വളർത്താനാണ്.
ഇന്നി വീണ്ടും 30 വയസിനു താഴെ വരാം. ഇവർ താടി വെച്ച് നടക്കുന്നത് ശരിക്കും പറഞ്ഞാൽ താടി ദിവസവും കളഞ്ഞു മുഖം മിനുക്കാൻ ഉള്ള മടി അതാണ് മുഖ്യ കാരണം. പിന്നെ അതിന്നു കുട്ടയി പുതിയ കുറെ നടന്മാരും അവരുടെ സിനിമകളും. എന്താ അല്ലെ. പിന്നെ ഈ പ്രായത്തിലും ചിലർ മുഖം മിനുക്കി നടക്കുണ്ട് അത് വേറെ ഒന്നും കൊണ്ടല്ല ശരിക്കും താടി ഇടതുർന്നു വരാത്തത് കൊണ്ട്. വന്ന കുറച്ചു രോമങ്ങളും അങ്ങ് വടിച്ചു കളഞ്ഞു പ്രതികരം പോലെ
ഇന്നി താടിയുടെ അല്പം ശാസ്ത്രം പ്രായ പൂർത്തി ആവുന്നതോടെ ആൺകുട്ടികൾ ഹോർമോൺ ഉണ്ടാക്കുന്ന മാറ്റങ്ങളിൽ ഒന്ന് ആണ് ഈ മുഖത്തെ രോമവർച്ച. ഇത് നിയന്ത്രിക്കുന്നത് പാരമ്പര്യം കൂടി ചേർന്നാണ്. അതായത് നല്ല താടി ഉള്ള അച്ഛന്റെ മകൻ നല്ല താടികാരവും എന്താ അല്ലെ
ഏതായാലും ഇത്രയും പറഞ്ഞ സ്ഥിക്ക് ഒന്ന് ചരിത്രം കൂടി ഒന്ന് കയറി ഇറങ്ങാം. ചരിത്രത്തിൽ പലരും താടി വെച്ചവരാണ് യേശു ( ഈസാ അ: ) മുഹമ്മദ് നബി സ്വാ: എല്ലാരും താടി ഉള്ളവരായിരുന്നു.
ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, ടാഗോർ, ചേഗോവര,ഫിഡല്‍ കാസ്‌ട്രോ ( യു എസ് ഇന്റലിജന്‍സ് ഏജന്‍സിയായ സിയ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ ചിത്രത്തില്‍ നിന്ന് അദ്ദേഹത്തിന്റെ നീണ്ട താടി നീക്കം ചെയ്ത് വിരൂപപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. താടി സംബന്ധിച്ചുണ്ടായ അസൂയ ചെറുതല്ലെന്ന് ചുരുക്കം)
അങ്ങനെ താടി വെച്ചവരുടെ നിര നീളുന്നു
ഈ കത്തി വെച്ച ഞാനും ഒരു താടിക്കാരൻ തന്നെ
No comments:
Post a Comment