Popular Posts

Sunday, October 30, 2016

മനസ്സ്

        കുറച്ചു ദിവസമായി മനസ്സ് എന്നോട് പറയുന്നു എന്നെ പറ്റി എഴുതാൻ. എന്ത് എഴുതും എന്നതും അവൻ പറഞ്ഞു

ഞാൻ എന്ത് എന്ന് ഇത് വരെ പൂർമായ ഉത്തരം വൈദ്യശാസ്ത്രത്തിന് പോലും ലഭിച്ചിട്ടില്ല. നീ ഏകാന്തമായാ സമയം ഞാൻ നിന്നോട് സംസാരിച്ചിട്ടുണ്ട് ചിലപ്പോൾ വിജനമായ കടൽക്കരയിൽ ആയിരുന്നിരിക്കാം അല്ലേൽ തിരക്കുള്ള ബസ്റ്റാഡിൽ നീ തനിച്ചയിരിക്കാം അപ്പോൾ എന്റെ ശബ്ദം നീ വ്യക്തമായി കേട്ടു.

ഞാൻ നിന്നോട് ഒരിക്കലും കളവു പറഞ്ഞിട്ടില്ല, തിന്മകളോന്നും ചെയ്യാൻ കല്പിച്ചിട്ടുമില്ല. കുറച്ചു നന്മകൾ നീ ഞാൻ കാരണം ചെയിതു. നിനക്ക് അത് ഓർമ്മയുണ്ടോ ..?  ഇല്ലാ എന്നാണ് നിന്റെ ഉത്തരം കാരണം നിനക്ക് ആ സഹായങ്ങൾ ഒരിക്കലും കണക്ക് പുസ്തകത്തിൽ എഴുതാൻ കഴിയില്ല. അവ നീന്റെ സ്‌മൃതി പടങ്ങള്ക്കും അപ്പുറമാണ് അത് എന്നിക്ക് മാത്രം കടന്നു ചെല്ലാവുന്ന ലോകമാണ്. നാളെ നിനക്കുള്ള പ്രീതിഭലം അവിടെ ഞാൻ ഒരുക്കിയിട്ടുണ്ട്.

ഞാൻ എന്നും പറയുക കാരുണ്യത്തിന്റെ സഹായത്തിന്റെ കരുണയുടെ പദങ്ങളാണ് അവ നീ ചിലപ്പോൾ തള്ളി കളയാറുണ്ട് അത് നിന്റെ തലച്ചോർ ഉപയോഗിച്ച് നീ കാര്യങ്ങളെ കാണുന്നത് കൊണ്ടാണ്. അവൻ കൗശലകാരനാണ്. കൗശലം നിറച്ചു നിന്നെ ചിലപ്പോൾ അവൻ തെറ്റിദ്ധരിപ്പിക്കും.

നീ ഓർക്കുന്നോ മുന്നിൽ വന്ന സാധുവിന്ന് കൊടുക്കാൻ നീ ചില്ലറ തുട്ടുകൾ തിരിഞ്ഞപ്പോൾ. അത് നൽകിയാൽ ബസിൽ നിനക്കു ബുദ്ധിമുട്ട് ഉണ്ടാകും എന്നവൻ നിന്നെ പേടിപ്പിച്ചു. അത് വഴി നീ ആ സഹായത്തിൽ നിന്ന് പിന്മാറി.

നീ ചരിത്ര പുസ്തകത്തിൽ ഒരുപാടു ചരിത്ര പുരുഷന്മാരുടെ പേരുകൾ പഠിച്ചിട്ടില്ലേ എങ്ങനെയാണ് അവരുടെ പേരുകൾ അതിൽ എഴുതപെട്ടത് നീ ചിന്തിച്ചിട്ടുണ്ടോ. അവർ എല്ലാം ഞാൻ പറയുന്നത് കേട്ടവരാണ്. ഓരോരുത്തരിലും ഞാൻ വെത്യസ്തനാണ് എന്നത് നിനക്ക് അറിയല്ലോ.

ഞാൻ പറയുന്നത് കേൾക്കുക എന്നത് അത്ര എളുപ്പമല്ല. ദുർഘടങ്ങൾ ആണ് ഞാൻ പറയുന്ന പാത. ഓർക്കുക പുതിയ വഴി വെട്ടിയവരെ ലോകം അറിയൂ. അവരെ നമ്മൾ ജീവിത വിജയം കൈവരിച്ചവർ എന്ന് വിളിക്കും. അങ്ങനെ ഉള്ളവർ അല്പം മാത്രമാണ് അതാണല്ലോ ചരിത്ര പുസ്തകങ്ങൾ ഇത്ര ചെറുതായത്

ഞാൻ പറയുന്ന കാര്യങ്ങളിൽ നിന്ന് നിന്നെ തെറ്റിക്കാൻ നിന്റെ ശരീരവും തലച്ചോറും സദാ ശ്രമിക്കും അവരുടെ തന്ത്രങ്ങളിൽ നീ വീഴരുത്. എന്നാൽ നിന്റെ ജീവിതം അർത്ഥ പൂർണമാവു. നിനക്ക് എല്ലാ വിജയങ്ങളും നേരുന്നു നിന്റെ മനസ്സ്

No comments:

Post a Comment