Popular Posts

Tuesday, November 25, 2014

അഞ്ചു വെള്ളികൾ - ഒന്നാം വെള്ളി (17-10-2014)

ദുബായിൽ എത്തിയ ഒന്നാം ദിവസം അരഭിച്ചത് ഒരു വെള്ളിയഴ്ചയിൽ ആണ് , പ്രവാസത്തിന്റെ രിതിയിൽ വെള്ളി ആഴ്ചകൾ ഉറങ്ങാൻ ഉള്ളതാണ് എന്ന് ഇക്കാ പറഞ്ഞിരുന്നു .

അതനുസരിച്ച് ഉറക്കം അവസാനിച്ചിട്ടും കട്ടില്ലിൽ തന്നെ കിടന്നു. എല്ലാരും എഴുനെല്കാൻ . പത്തു മണിയോട് അടുത്തു . എല്ലാവരും എഴുനെൽറ്റു തുടങ്ങി . പിന്നിട് ഒരു ബഹളമാണ് . കുളിക്കാനും തുണ്ണി തേക്കാനും , എല്ലാവരും തിരക്കിട്ട് അവരുടെ പണികളിൽ അതിനിടയിലെ തമാശകളും . ചിരികളും . നാട്ടിലെ നിറുന്ന ഓർമയിൽ ചിരിക്കുന്ന പ്രേവസിയാണ് ഇത് .

11:30 ആയപ്പോൾ ഞാനും ഇക്കയും പിന്നെ നിസാറിക്കയും പള്ളിയിലേക്ക് നടന്നു , ഞങ്ങളുടെ റുമിൽ നിന്നു നടകാനുള്ള ദുരമേ ഉള്ളു . നാലും അഞ്ചും ആറും വരിയായി വാഹനങ്ങൾ റോഡിലുടെ തിരക്കിട്ട് എങ്ങോ പായുന്നു . വഴിയിലെ കാഴ്ചകൾ കണ്ടു ഞാൻ നടന്നു . കുറച്ച് കെട്ടിടങ്ങകിടയിലാണ് പള്ളി . അത് പള്ളിയുടെ ഭംഗി കുറയ്ക്കുന്നതായി എന്നിക്ക് തോന്നി . നാട്ടിൽ നിന്ന് വിഭിന്നമായി പള്ളിയുടെ മുനിൽ കുടിക്കാൻ വെള്ളം ഉണ്ട്. അതും ദുബായിൽ കാണുന്ന ടയ്പ്പ് പാക്കറ്റിൽ .

ഉള്ളു എടുത്ത് പള്ളിയിൽ കയറി . ആ പിന്നെ ഇവിടെ എല്ലാ പള്ളികളും ശിതികരിച്ചതാണ് . ഈ അതി ച്ചുടിനെ പ്രതിരോധിക്കാൻ . ഉസ്താദ്‌ എത്തി അറബിയിൽ പ്രസംഗം തുടങ്ങി . അതും എഴുതി കിട്ടിയ പ്രസംഗം . നമസ്കാരം കഴിഞ്ഞു . റുമിൽ തിരിച്ചു എത്തിയപ്പോൾ അവിടെ ബിരിയാനി വിളംബാൻ തുടങ്ങിയിരുന്നു . വേറെ പള്ളിയിൽ പോയ ഇക്കമാർ . നല്ല ഉഷാർ ബിരിയാനി . ശരിക്കു തട്ടി . കൂടെ കോളയും .

അത് കഴിഞ്ഞു വിണ്ടും എല്ലാവരും കിടന്നു .  ഉറക്കത്തിലേക്ക് വഴുതി വിഴുന്നതിന്നു മുന്പ് മൊബൈൽ റിംഗ് ചെയ്തു . കുട്ടുകാരൻ ഫൈസി ആണ് . റുമിൽ നിന്ന് പുറത്തിറങ്ങി ഫോണ്‍ എടുത്ത് , സംസാരത്തിൽ അവൻ ബിരിയാനി കഴിച്ചോ എന്ന് ചോദിചപ്പോലാണ് . ഇവടെ എല്ലാ വിടിലും റുമിലും ഉള്ള പതിവാണ് ബിരിയാനി എന്നറിഞ്ഞത് .

No comments:

Post a Comment