Popular Posts

Monday, July 9, 2018

പുതിയ വഴികൾ കാട്ടി നൽകു

പുതിയ വഴികൾ കാട്ടി നൽകു ആളുകൾ നടന്നു കൊള്ളും

വർഷങ്ങൾക്ക് മുൻപ് ഹരിതം ഇസ്ലാമിക്ക് യൂത്ത് മൂവ്‌മെന്റ് എന്നൊരു സംവിധാനം ഇളപ്പുങ്കൽ പ്രദേശത്ത് +2 പ്രായത്തിലും അതിന് മുകളിലും പ്രായം വരുന്ന കുറച്ചു കുട്ടികൾ ചേർന്നു ആരംഭിച്ചു. ആദ്യം ഒരു പെരുനാൾ സപ്ലി മെന്റ്. അതായിരുന്നു തുടക്കം. പിന്നെ പെരുന്നാൾ വരുബോൾ പെരുന്നാൾ രാവിലെ മധുരം നല്കുക. ആശംസ പോസ്റ്റർ എഴുതി ഒട്ടിക്കുക. എല്ലാം പോക്കറ്റ് മണിയിൽ നിന്ന് മിച്ചം വെച്ച ചില്ലറ തുട്ടുകൾ കൊണ്ടാണ് കഴിഞ്ഞത്.

പിന്നീട് ഈ സൗഹൃദ കൂട്ടാതെ ദാറുൽസലാം മസ്ജിദ് ഏറ്റെടുത്തു. പുതിയൊരു സംവിധാനവും വിപുലമായ രീതികളും ഉണ്ടായി. രണ്ടു മൂന്നു വർഷങ്ങൾ നാട്ടിലെ സാസ്കാരിക മേഖലയെ സജിവമായി നിർത്തൽ ഈ കൂട്ടായ്മക്ക് കഴിഞ്ഞു.

പിന്നീട് ഏതെരു കുട്ടായ്മക്കും സംഭവിക്കുന്ന തകർച്ച ഈ കുട്ടായ്മയിലും ഉണ്ടായി. തുടക്കം കുറിച്ച കുട്ടികൂട്ടങ്ങൾ വളർന്നു. ജീവിത യാത്രയിൽ പലവഴിയിൽ ആയത് തന്നെ കാരണം. എന്നാലും എല്ലാ ചെറിയ പെരുന്നാൾ ദിനങ്ങളിലും അവർ മധുരം വിതരണം ചെയ്ത് അവരുടെ ആശംസ കാർഡുകളിൽ ഹരിതം എന്ന പേര് നിർത്തിയും ചില തിരിച്ചുപിടിക്കളുകൾക്ക് ശ്രമിച്ചു കൊണ്ടിരുന്നു. കുറച്ചു വർഷങ്ങൾ പല വഴിലായ സൗഹൃദങ്ങളെ ഒരു രാത്രിയിൽ ഒരുമിച്ചു കൂട്ടാൻ ഈ മധുര വിതരണത്തിന് കഴിഞ്ഞു.

എന്നാൽ വരുമാനങ്ങൾ ആയി തുടങ്ങിയ പ്രായത്തിൽ മധുര വിതരണം അതിക പറ്റായി തോന്നി തുടങ്ങിയോ. കൂട്ടത്തിൽ ചിലരുടെ അസ്വാരസങ്ങൾ അടുത്ത വർഷം ഇതിനായി ശ്രമിക്കില്ല എന്ന തീരുമാനത്തിൽ അവർ എത്തി.

മധുരങ്ങൾ ഇല്ലാതെ ഒരു പെരുനാൾ പുലരി പിറന്നു . ആളുകൾ രാവിലെ കാര്യം അനേഷിച്ചു. ചെയ്യാൻ കഴിഞ്ഞില്ല എന്ന മറുപടി പറയാൻ മാത്രമേ ആ ചങ്ങാതി കുട്ടത്തിന്ന് കഴിഞ്ഞിരുന്നു.

പിന്നെയും പെരുന്നാളുകൾ വന്നു. അടുത്ത വർഷം പള്ളി പരിപാലന കമ്മറ്റി തന്നെ പെരുനാൾ ദിനത്തിൽ മധുരം നൽകുക എന്ന മാതൃക ഏറ്റെടുത്തു. ഇന്ന് സ്ഥിരം സംവിധാനം പോലെ ആയി ആ മധുരം നൽകൽ

ഇങ്ങനെ ആണ് ചില നല്ല കാര്യങ്ങൾ ആരേലും മുന്നിൽ നടന്നു കാട്ടിയാൽ പിന്നീട് ആ വഴിയിൽ പലരും വരും. നല്ല ശീലങ്ങൾ സമൂഹം ഏറ്റെടുക തന്നെ ചെയ്യും


No comments:

Post a Comment