Popular Posts

Tuesday, March 27, 2018

വിട പറഞ്ഞപ്പോൾ

വിട പറഞ്ഞപ്പോൾ

3 വർഷം എല്ലാമെല്ലാമായിരുന്നു ആ മതിൽ കെട്ടുകൾ. പെട്ടന്നുള്ള ഒരു യാത്ര മൊഴിയല്ല മറിച്ചു വലത് കാൽ വെച്ച് ഈ കലാലയത്തിൽ കടന്നപ്പോൾ അറിയുമായിരുന്നു ഇങ്ങനെ ഒരു ദിനം എന്നാൽ അത് ഇത്ര പെട്ടെന്ന് കടന്നു വരും എന്നും. തന്നെ അത് ഇത്രയും വേദനിപ്പിക്കും എന്നും ഒരിക്കലും കരുതിയില്ല.

പഠനം എന്ന സുന്ദരമായ നാളുകൾ നമ്മിൽ നിന്ന് വിടപറഞ്ഞു പോകുന്ന വേദനയാണോ അതോ ഇന്നലെ വരെ സ്വാന്തമെന്നു കരുതിയ ക്‌ളാസ് മുറിയും അങ്ങനെ ഓരോ മുക്കും മൂലയും നമുക്ക് നഷ്ടമാവുന്നു എന്ന തിരിച്ചറിവോ....

അവസാന പരീക്ഷകളുടെ തിയതി വന്നത് മുതൽ നമ്മൾ നമ്മുടെ കോളേജിൽ അന്യരായി തുടങ്ങുന്നത് നമ്മുക്ക് മനസിലാവും. എല്ലാ കൂട്ടുകാരെയും ഒരുമിച്ച് കിട്ടാതെയാവും, ഭാവിയെക്കുറിച്ചുള്ള ആശങ്ക, ചിലർക്ക് പരീക്ഷയെ പറ്റിയ വിചാരം, അങ്ങനെ അങ്ങനെ നൂറു നൂറു കാര്യങ്ങളാവും ഓരോരുത്തരിലും നിറഞ്ഞു നിൽക്കുക.

ആകെ ഉള്ളിൽ നിറഞ്ഞു കൂടുന്ന വികാര വിചാരങ്ങൾ നിർവജനങ്ങൾക്കും വിവരണങ്ങൾക്കും അപ്പുറം അനുഭവിച്ചവന് മാത്രം മനസ്സിലാവുന്ന എന്നാൽ പറയാൻ കഴിയാത്ത ഏതോ ഒരു നോവ്.

Nബി : ഓർമ്മകൾക്ക് മരണമില്ല അത് തലമുറകൾക്ക് കൈമാറുന്നു. കഴിഞ്ഞ ദിവസം ചിലരുടെ കോളേജ് അവസാനിക്കുന്നതിന്റെ നൊമ്പര പോസ്റ്റുകൾ ഫേസ്ബുക്കിൽ കണ്ടപ്പോൾ ഞാനും അറിയുകയായിരുന്നു ഞാൻ അന്ന് അനുഭവിച്ച അനുഭവങ്ങൾ ഇന്നും അതേ രൂപത്തിൽ അവരിലും നിറഞ്ഞു നിൽക്കുന്നു


St George's college erattupetta | st George's college aruvithura | കോട്ടയം | കോളേജ് |
.

Sunday, March 25, 2018

കട്ടിക്കയം_വെള്ളച്ചാട്ടം (പഴുക്കകാനം)

#കട്ടിക്കയം_വെള്ളച്ചാട്ടം (പഴുക്കകാനം)

#Location_of_the_Day_166

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയുടെ സമീപ സ്ഥലങ്ങളില്‍ ഉള്ള  അനേകം വെള്ളച്ചാട്ടങ്ങളില്‍ ഒന്ന് . ഇല്ലിക്കൽ കല്ലിന് ഒപ്പം സഞ്ചരികളിൽ ഇടം നേടിയ മനോഹരമായ സ്ഥലം. ഒരിക്കല്‍ കണ്ടാല്‍ വീണ്ടും കാണാന്‍ ‍ ആഗ്രഹിക്കും .

ടാറിട്ട ഇല്ലിക്കകല്ല് വഴിയിൽ നിന്ന് കോണ്ക്രീറ്റ് വഴി തുടങ്ങുന്നതാണ് കട്ടിക്കയത്തിലേക്ക് ഉള്ള വഴി.  അത് അധികം ദൂരമില്ല. ചെറിയ ഓഫ്‌ റോഡും അനുഭവിക്കാം ഇവിടെ എത്തുന്നവർക്ക് . ഓഫ്‌ റോഡിൽ അല്പം  സാഹസം  ആവിശ്യമാണ് .വെള്ളച്ചാട്ടത്തിനു  അടുത്ത് വരെ വാഹനം എത്തില്ലാ. കുറച്ച് നടക്കണം.

വെള്ളച്ചാട്ടത്തിനു മുകള്‍ ഭാഗത്താണ് നാം എത്തുനത്. അവിടെ നിന്നു പടവുകള്‍ ഇറങ്ങി തഴെ എത്താം ഇതാണ് കട്ടിക്കയത്തിലെ ഉയരകാരന്‍  വെള്ളച്ചാട്ടം . ഈ ഇട താവളത്തില്‍ നിന്നു താഴെക്കിറങ്ങിയാല്‍ അടുത്ത രണ്ടു വെള്ളച്ചാട്ടം കൂടി കാണ്ണാം.

ഏറ്റവും തഴെ നിന്നു നേക്കിയാല്‍ . മൂന്നു വലിയ തട്ടുകളില്‍ ചാടി വെള്ളം ചിന്നിച്ചിതറുന്ന അപൂര്‍വ്വ കാഴ്ച കാണാൻ കഴിയും

വഴി: തൊടുപുഴ വഴി വരുന്നവർക്ക് കളത്തുകടവ് (ഈരാറ്റുപേട്ട എത്തുന്നതിന് മുൻപ് ആണ്) മങ്കൊബ് - പഴുക്കകാനം

കോട്ടയം ഭാഗത്ത് നിന്ന് വരുന്നവർക്ക് പനയ്ക്കപാലത്ത് നിന്ന് കളത്തുകടവ് എത്താൻ കഴിയും. മങ്കൊബ് - പഴുക്കകാനം

കാഞ്ഞിരപ്പള്ളി ഭാഗത്ത്‌ നിന്ന് വരുന്നവർക്ക് ഈരാറ്റുപേട്ട - മങ്കൊബ് - പഴുക്കകാനം,

കുറച്ച് വീടുകള്‍ മാത്രം ഉള്ള സ്ഥലമാണ് . വഴിയില്‍ ആളുകള്‍  കുറവണ്.അതിനാല്‍ വീട്ടില്‍ കയറി തന്നെ വെള്ളച്ചാട്ടം കാണാന്‍ ഏത് വഴിയില്‍  പോകണം എന്ന് മനസ്സിലാകേണ്ടി വരും.

ചില കാര്യങ്ങൾ ശ്രദ്ധിക്കുക

1,വെള്ളച്ചാട്ടത്തിൽ ഇറങ്ങത്തിരിക്കുക. 3 ജീവനുകൾ ഇവിടെ പൊലിഞ്ഞതാണ്
2,വേനൽക്കാലത്ത് വെള്ളചാട്ടത്തിൽ വെള്ളം കുറവായിരിക്കും.
3,ശക്തമായ മഴ കാലവും വെള്ളചാട്ടം സന്ദർശനം ഒഴിവാക്കുക.

അടുത്ത സ്‌ഥലങ്ങൾ

#ഇല്ലിക്കകല്ല്
#ഇല_വീഴാ_പൂഞ്ചിറ
#വാഗമണ്

#District_kottayam
#Location_kattikayam

#Sanchari_Travel_Forum_Location_of_the_Day

കുറിപ്പും ചിത്രങ്ങളും - നസിബ് വട്ടക്കയം



Wednesday, March 7, 2018

St George's college, അരുവിത്തുറ എന്നത് എന്റെ കോളേജ് ആണ്. ഞാൻ അവിടെ നിന്നാണ് എന്റെ ജീവിതത്തിലെ പ്രധാനമായ പഠനം പൂർത്തിയാക്കിത്. കോളേജിലെ ഓരോ പുൽനാബുകളും ഗൃഹാതുരത്വം ഉണർത്തുന്ന ഒട്ടേറെ മധുര ഓർമകൾ ആണ് ഞങ്ങൾക്ക് നൽകുക.

വെറുതെ പുസ്തകങ്ങളെ മാത്രം സ്നേഹിച്ചു  പഠനം പൂർത്തിയാക്കി അവിടെ നിന്ന് ഇറങ്ങിയതല്ലാത്തത് കൊണ്ട്. കോളേജ് ആഘോഷങ്ങൾ ഉള്ളിൽ ഒരുപാട് ഓർമകളാണ് നിറക്കുന്നതാണ്. ഇത് പോലെ ആ വലിയ കലാലയത്തിൽ പഠിച്ചിറങ്ങിയ എല്ലാവർക്കും ഇങ്ങനെ തന്നെ ആവും.

ഒരുപാട്‌ മഹത്തായ അദ്ധ്യാപകർ സേവനം നടത്തിയ കലാലയത്തിൽ ഒന്ന് രണ്ട് കാശമലന്മാർ അദ്ധ്യാപകർ ഉണ്ടായാൽ ആ സ്ഥാപനത്തിന്റെ പേരിന് അതൊരു കളങ്കമാണ് എന്നത് സംശയമില്ല.

ഇന്നലെ ആ മോശം വാർത്ത ചാനലുകളിൽ വന്നപ്പോൾ മുതൽ ഒപ്പം പഠിച്ച ഇപ്പോൾ വർഷങ്ങളായിട്ട് വലിയ contact ഇല്ലാത്ത ഒരുപാട് സുഹൃത്തുക്കൾ വിളിച്ചു. ആ വാർത്ത അടിസ്ഥാന രഹിതമല്ലേ എന്ന ചോദ്യവുമായി. അവിടെ പഠിച്ചിറങ്ങിയ ഓരോ വിദ്യാർത്ഥിക്കും അത് ഒരു നോവാണ്. തന്റെ കോളേജിനെ പറ്റി ഒരു മോശം വാർത്ത കേൾക്കുക എന്നത്.

തന്റെ കോളേജിലെ നല്ല വാർത്തകൾ ആഘോഷമായി പറയുന്നവരാണ് ഓരോ പൂർവ്വ വിദ്യാർത്ഥിയും. മോശം വാർത്ത അവരെ മൗനിയാക്കും എന്നതും സത്യം. ഇത്തരം കരടുകൾ കോളേജിന് ചീത്ത പേരാണ് അത് ഇന്നിയും ഉണ്ടാവാതെ നോക്കുക എന്നത് അവിടെത്തെ മാനേജ്‌മെന്റ് ബാധ്യതയാണ്. കുറ്റക്കാരെ പുറത്താക്കി. ഇത്തരം അപവാദങ്ങൻ ആവർത്തിക്കാതെ നോക്കുക 

ലഹരികളിൽ മയങ്ങും യുവത്വം - 1

ലഹരികളിൽ മയങ്ങും യുവത്വം
========================
പഴയകാല ലഹരിയിൽ നിന്ന് പുതിയ ജനറേഷൻ ഒരുപാട് യാത്ര ചെയ്തു.

അന്തികള്ളും കുടിച്ചു ചീത്ത വിളികളുമായി നാട്ടിൽ നടക്കുന്നവർ ഇന്ന് കാണാൻ കഴിയാത്ത കാഴ്ചയാണ്. പരസ്യമായി അറിയുന്ന ലഹരികളിൽ നിന്ന് കാലം ഏറെ മുന്നോട്ട് നീങ്ങി. ന്യൂ ജെൻ ലഹരികൾ വേറിട്ട രീതികളും രൂപങ്ങളും തേടുന്നു തേടി കൊണ്ടിരിക്കുന്നു.

ഓരോ ദിവസവും പുതിയ മാർഗങ്ങളാണ് ലഹരിയിൽ മുങ്ങാൻ സമൂഹം തേടുന്നത്. ഗുളികകൾ, സ്റ്റാമ്പ്, മിട്ടായികൾ, വൈറ്റനർ ഇതിലൊന്നും നിൽക്കാതെ വരുബോൾ പാമ്പിനെ കൊതിക്കുക എന്നൊരു നമ്പർ പോലും ഉണ്ട് എന്ന് കേട്ടു.

കൂടുതലും ഇത്തരം വിപത്തായി മാറുന്ന ലഹരികൾക്ക് അടിമപെടുക റ്റിനേജ്‌ കാലത്താണ് ( ഹൈസ്കൂൾ മുതൽ കോളേജ് ലെവൽ വരെ ) എന്തും അറിയാനും അനുഭവിക്കാനും കൊതിക്കുന്ന പ്രായം. '' പൊടി മീശ മുളയ്ക്കന്ന പ്രായം. ഇടനെഞ്ചിൽ ബാന്റാടി മേളം " പാട്ടിൽ പറയുമ്പോലെ പൊടി മീശ മുളയ്ക്കുന്ന കാലത്ത് ലഭിക്കുന്ന സ്വാതന്ത്ര്യം താൻ ഒരു യുവാവായി യുവതിയായി എന്ന് ശരീരം നൽകുന്ന അടയാളങ്ങൾ. അത് വഴി തെറ്റും ശെരിയും തനിക്ക് പുർണ്ണമായും തിരിച്ചറിയാം എന്ന ബോധം.

കൂട്ടുകാരുടെ സമ്മർദ്ദം ഇങ്ങനെ പലഘടകങ്ങൾ ഒത്ത് ചേരുബോൾ ലഹരി വസ്തുക്കൾ എന്നത് നിസാരമാണ്. പറഞ്ഞു തേഞെരു പല്ലവി ഇവിടെ ആവർത്തിക്കട്ടെ ഒരിക്കൽ ഉപയോഗിച്ചാൽ പിന്നീട് അത് ഉപയോഗിക്കാതിരിക്കാൻ കഴിയില്ല. ഇത് ശേരിയല്ല. മാറ്റാൻ കഴിയാത്ത ശീലങ്ങളോ ലഹരികളോ ഇല്ല എന്ന് തന്നെ ഉറപ്പിച്ചു പറയാം. മനുഷ്യൻ അവന്റെ ഇച്ഛാശക്തിക്കുമുമ്പിൽ കിഴടകത്തതായി ഒന്നുമില്ല.

#ലഹരി_മുക്ത_നാട്