Popular Posts

Friday, December 1, 2017

സമഗ്ര വികസനങ്ങൾ


പറയിപെറ്റ പന്തിരു കുലത്തിലെ നാറാണത്ത് ഭ്രാന്തന്റെ ഒരു കഥ ഉണ്ട്.

ഉഗ്ര രൂപിയായി മുന്നിൽ വന്ന ഭദ്ര കാളിയെ കണ്ടിട്ടും തെല്ല് കുലുക്കമില്ലാതെ നിന്ന നാറാണത്ത് ഭ്രാന്തന്. ഭദ്ര കാളി വരം നൽകി എന്ത് ആഗ്രഹവും സാധിച്ചു താരം എന്ന്. എന്നാൽ തനിക്ക് വരമോന്നും വേണ്ട എന്ന് നാറാണത്ത് ഭ്രാന്തന്. നൽകിയ വരം തിരിച്ചെടുക്കാൻ കഴിയില്ല എന്ന് കാളി. എന്നാൽ ആഗ്രഹമോന്നും ഇല്ലാത്ത നാറാണത്ത് ഭ്രാന്തൻ ഒന്നും വേണ്ട എന്ന നിലപാടിൽ ഉറച്ചു നിന്നു. അവസാനം കളിയുടെ ബുദ്ധിമുട്ട് കണ്ട് കനിവ് തോന്നിയ നാറാണത്ത് ഭ്രാന്തൻ ഇടത്തെ കാലിലെ മന്ത് വലത്തെ കാലിൽ ആക്കി തരാൻ പറഞ്ഞു.

എന്തേലും ചെയ്ത് കൊടുക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കാളി മടങ്ങി.

ഈ കഥയും ഈരാറ്റുപേട്ടയിലെ കുരിക്കൽ നഗർ പുനർ നിർമാണവും ഒരുപോലെ ആണ്. അതേ സ്ഥലത്ത് പുനർനിർമിക്കുന്നത് വഴി. ഇടത്തെ കാലിലെ മന്ത് വലത്തെ കാലിൽ ആവുന്നതെ ഉള്ളു. രാഷ്ട്രീയ പ്രശ്‌ന പരിഹാരമാവുമെങ്കിലും നമ്മുടെ ആഗ്രഹങ്ങളും സങ്കല്പങ്ങളും അതിനുമപ്പുറമാവണം

ഏതെരു നാട് പോലെ ഈരാറ്റുപേട്ടയും വാഹന ബാഹുല്യം വർധിക്കുകയാണ്. അത് വരും നാളുകളിൽ കൂടുതൽ ശക്തമായി തീരും. നമ്മുക്ക് വേണ്ടത് വാഹനങ്ങൾ സുഖമായി സഞ്ചരിക്കാൻ കഴിയുന്ന റോഡുകളാണ്. ആളുകൾ കൂടി നിൽക്കാനും അത് വഴി വാഹന / ജന സഞ്ചാരത്തിന് തടസമായി തീരവുന്ന പ്രസംഗ മണ്ഡപങ്ങളല്ല നമ്മുക്ക് വേണ്ടത്.

എന്നാൽ കുരിക്കൽ നഗർ എന്നത് ഈരാറ്റുപേട്ടയുടെ പ്രതികവുമാണ് അത് എന്നും നിലനിൽകണം എന്നാൽ ജന സഞ്ചാരത്തെ ബാധിക്കുന്ന രീതിയിൽ നിന്ന് ഉചിതമായ സ്ഥലത്തു അത് മാറ്റി സ്ഥാപിക്കാൻ ഭരണകർത്താക്കൾ തയാറാവണം.

വെറുതെ ഇന്നലെ പെയ്ത മഴയിൽ നിലം പൊത്തിയതല്ല ആ പ്രസംഗ മണ്ഡപം. അതിന്റെ കാരണക്കാർ ഇന്നും കാണാമറയത്ത് അല്ലെകിൽ നിയമത്തെ നോക്കു കുത്തിയാക്കി ഒളിച്ചിരിക്കുന്നു. മനോഹരമായ ആ മണ്ഡപം തകർത്തപ്പോൾ ജനങ്ങളുടെ പൈസ അന്നും നഷ്ടം ഇന്ന് വീണ്ടും പുനർ നിർമാണം നടക്കുബോൾ അതിന്റെ ഭാരവും ജനങ്ങളുടെ പിടലിക്ക്.

ആരാണോ അത് തകർത്തത് അവരെ കൊണ്ട് ഉചിതമായ സ്ഥലത്ത് മാറ്റി സ്ഥാപിക്കണം എന്നാണ് എന്റെ എളിയ അഭിപ്രായം

നമ്മുടെ നാടിനാവശ്യം വരുന്ന തലമുറക്ക് വരുന്ന കാലത്തിനും ചേർന്ന വികസനമാണ്. ബാംഗളൂർ നഗരത്തെ കുറിച്ചു പലരും പറയുന്ന ഒരു കാര്യമാണ് ഇന്നി ഒരു 50 വർഷം കൂടി ആ നഗരത്തെ ഒരു മാറ്റവും വരുത്തണ്ട എന്നത് അത്ര ദീർക്ക വീക്ഷണത്തിലാണ് അതിന്റെ ശില്പി അത് രൂപകല്പന ചെയ്തത്. അത്തരം ദീർക്ക വീക്ഷണമുള്ളവരുടെ പ്രവർത്തനങ്ങളെ നാളെയുടെ ചരിത്രമാവു ഇന്നിന്റെ നന്മയും

നല്ല ഉചിതമായ എന്നും നില നിൽക്കുന്ന സമഗ്ര വികസനങ്ങൾ നടത്തൽ കഴിയട്ടെ എന്ന് ആശംസിക്കുന്നു

നന്ദി

നസിബ് വട്ടക്കയം



No comments:

Post a Comment