
പെട്ടന്ന് പുറത്തെ കാഴ്ചകളിൽ എന്തോ പരിചയമുള്ളത് ഉടക്കി. അതെ ഈ വളയാൻ കെട്ടിടം എവിടെയോ കണ്ടിട്ടുണ്ടല്ലോ. അതെ ഇത് ബുർജ്ഹലീഫയുടെ താഴ്ഭാഗം തന്നെ. മുകൾ വരെ ബസിൽ ഇരുന്നു കാണാൻ കഴിയുന്നില്ല. ലോകത്തെ ഉയരക്കാരൻ അങ്ങനെ വെറുതെ പൂർണ ദർശനം തരുവോ. ഇക്കയുടെ കടയിൽ നിന്നാൽ ഇതിന്റെ തല കാണാം അത് പലപ്പോഴും കണ്ടിട്ടുണ്ട്. കറുത്ത നിറത്തിൽ ആകാശത്തിലേക്ക് ഉയർന്നു പോകുന്ന വമ്പൻ. കൃത്യമായ ഇടവേളകളിൽ ഓൻ ഓഫ് ആകുന്ന നീല ബൾബുകൾ ഉണ്ട് അതിന്റെ വശത്ത്. താഴെ നിന്ന് തുടങ്ങി മുകളിലേക്ക് അത് പോകും. വീഡിയിൽ കാണുന്ന മൊത്തം അലങ്കരിച്ച ബൾബുകൾ ഒന്നും അല്ലാ. ഇത് എന്തോ ഇൻഡിക്കേറ്റർ ആണ്.
അധിക കാഴ്ചക്ക് സമയം തരാതെ ബസ് ബുർജ് ഹലീഫയിൽ നിന്ന് എന്നെ മറച്ചു. എന്നാലും ഒരു പാട് വീഡിയോ, ചിത്രങ്ങൾ വഴി കണ്ട ആ വലിയ കെട്ടിടത്തിന്റെ താഴെ ഞാൻ എത്തി എന്നത് ഒരു സ്വാപ്നമായി തോന്നി. ഒന്ന് വിളിച്ചു കുവണമെന്ന് ഉണ്ടായിരുന്നു ആ സന്തോഷം. ഉറക്കം ചടവ് എങ്ങോ പോയി മറഞ്ഞു. സാഗരം പോലെ നിറഞ്ഞ വാഹന കൂട്ടത്തിൽ ഒന്നായി ഞാൻ യാത്ര ചെയുന്ന ബസും യാത്ര തുടർന്നു. ഏകദേശം 7:30 ആയപ്പോൾ ബസ് ഷാർജ ബസ് സ്റ്റേഷൻ എത്തി. അവിടെ നിന്ന് ഒരു ടാക്സിയിൽ വീട്ടിലേക്ക്.
ഇന്നി ബുർജ് ഖലീഫയെ പറ്റി
-------------------------------------------


ദുബായിയുടെ വികസന പദ്ധതിയായ ഡൌൺ ടൌൺ ബുർജ് ഖലീഫ എന്ന 2 കി. മി (0.8 ച മൈ) വിസ്താരത്തിലുള്ള വികസനപദ്ധതിയുടെ ഭാഗമാണ് ബർജ് ദുബായ്. ദുബായിയിലെ പ്രധാന ഗതാഗത പാതയായ ഷേക് സായിദ് റോഡിനടുത്തായി നിലകൊള്ളുന്ന ഈ കൂറ്റൻ എടുപ്പിന്റെ ശില്പി അഡ്രിയാൻ സ്മിത്ത് ആണ്. ബർജു ദുബായിയുടെ പ്രധാന നിർമ്മാണ കരാറുകാർ സാംസങ്ങ്, ബേസിക്സ്, അറബ്ടെക് എന്നീ കമ്പനികളാണ്. നിർമ്മാണ മേൽനോട്ടം ടർണർ എന്ന കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്.
ഇതിന്റെ മൊത്തം നിർമ്മാണ ചെലവ് ഏകദേശം US$1.5 ബില്ല്യൺ ആണ്. കൂടാതെ മൊത്തം വികസനപദ്ധതിയായ ഡൌൺ ടൌൺ ദുബായിയുടെ നിർമ്മാണ ചെലവ് US$20 ബില്ല്യൺ ആണ്.
പ്രത്യേകതകൾ
----------------------
ലോകത്തെ ഏറ്റവും ഉയരം കുടിയ കെട്ടിടം
താങ്ങുകളില്ലാത്ത ഉയരം കൂടിയ കെട്ടിടം
കൂടുതൽ നിലകളുള്ള കെട്ടിടം
കൂടുതൽ ഉയരത്തിൽ പാർപ്പിടങ്ങളുള്ള കെട്ടിടം
എറ്റവും ഉയരത്തിൽനിന്ന് പുറംകാഴ്ചകൾ ആസ്വദിക്കാവുന്ന കെട്ടിടം
കൂടുതൽ ദൂരത്തിൽ സഞ്ചരിക്കുന്ന എലിവേറ്റർ
നീളം കൂടിയ എലിവേറ്റർ
ഈ എഞ്ചിനീയറീംഗ് അത്ഭുതത്തിന്റെ പേരിൽ ഇപ്പോൾ തന്നെ ലോക റിക്കോർഡുകൾ അനവധി. മനുഷ്യ നിർമ്മിതമായ ഏറ്റവും ഉയരം കൂടിയ നിർമ്മിതി (ഇതിൽ കെട്ടിടങ്ങളും ടി.വി / റേഡിയോ ടവറുകളും പെടുന്നു), ഏറ്റവും കൂടുതൽ നിലകളുള്ള കെട്ടിടം (160) ഏറ്റവും ഉയരത്തിലുള്ള ഒബ്സർവേഷൻ ഡെക്ക് (124 മത്തെ നിലയിൽ), ഏറ്റവും ഉയരമേറിയ അംബരചുംബികളിൽ റസിഡൻഷ്യൽ ഫ്ലാറ്റുകളും ഉൾപ്പെടുന്ന ലോകത്തെ ആദ്യ കെട്ടിട സമുച്ചയം, സെക്കന്റിൽ 18 മീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന ലിഫ്റ്റുകൾ, 500 മീറ്ററിലധികം ഉയരുന്ന ലിഫ്റ്റ്, അലുമിനം-ഗ്ലാസ് ഫസാഡ് (പുറംചട്ട) 500 മീറ്ററിലധികം ഉയരത്തിൽ ഉറപ്പിച്ചിട്ടുള്ള ഏറ്റവും ഉയരമേറിയ കെട്ടിടം, 76 മത്തെ നിലയിൽ സ്വിമ്മിംഗ് പൂൾ ഉള്ള ഏക കെട്ടിടം തുടങ്ങി ബുർജ് ഖലീഫയുടെ പേരിൽ നിലവിലുള്ള റിക്കോർഡുകൾ ഒട്ടനവധിയാണ്. ( വിവരങ്ങൾ കടപ്പാട് - മലയാളം വിക്കി )
ഒരു ദിവസത്തിന്റെ ഓർമ്മ പുതസ്കത്തിൽ ഒരു പിടി ഓർമകൾ നിറച്ച് ഒരു മനോഹര ദിവസം ഇവിടെ തിരശീല വീണു. ഈ യാത്രയിലെ ചിലവ് 104 ദിർഹം
അവസാനിച്ചു
യാത്രകൾ തുടരുന്നു..............
2014 തെണ്ടി തിരിഞ്ഞു UAE നഗരത്തിൽ
ഭാഗം -1
ഭാഗം - 2
ഭാഗം - 3
No comments:
Post a Comment