Popular Posts

Tuesday, June 23, 2015

കൊള്ളി മല (kolli hills)

മിഴ്നാട്ടിലെ പഠന കാലാ യാത്രകളില്‍ ഒന്ന്. പതിവ് പോലെ ക്ലാസ്സ്‌ കട്ട് ചെയ്ത ഒരു ദിവസം. ഇത്തവണ അല്പം കൂടി പ്ലാന്‍ ചെയ്താണ് കട്ട് ചെയ്തത്. അതിനാല്‍ തന്നെ സ്ഥലം മുന്‍പേ പ്ലാന്‍ ചെയാന്‍ കഴിഞ്ഞു. ക്ലാസില്‍ ഉള്ള ജഗന്‍ ആണ് കൊള്ളി മലയെ കുറിച്ച് പറഞ്ഞത്. അവന്‍ അവിടെ മുൻപ് പോയിട്ടുണ്ട് . ഞങ്ങള്‍ മലയാളികള്‍ ഏഴു പേരും ഒപ്പം ജഗനും ക്ലാസിലെ ഏകാ പെണ്തരി പ്രിതീയും. ഞങ്ങളുടെ പി ജി ക്ലാസിനു അവധി നല്‍ക്കി ഞങ്ങള്‍. പാവം ടിച്ചര്‍ ഞങ്ങളെ കാണാതെ വിഷമിച്ചു കാണും.


സാധാരണ ഞങ്ങളുടെ തമിഴ്നാട്ടിലെ വിട്ടില്‍ രാവിലെ ഒരു ബഹളമാണ്. കാരണം ഞങ്ങള്‍ ഒന്‍പതു ചെറുപ്പകാര്‍ ആണ് അവിടെ താമസിച്ചിരുന്നത്. ഒന്‍പത് മണിക്ക് കോളേജില്‍ കയറണം  ഇല്ലേല്‍ കയറ്റില്ലാ . അത് ഒരു പ്രശനം അല്ല . എല്ലാവരും നല്ല മടിയന്മാരന്നു എട്ടരാ കഴിഞ്ഞേ കുളിക്കാന്‍ തുടങ്ങു .പക്ഷെ ആ കൊള്ളിമല യാത്ര ദിവസം എട്ടരാ ആയപ്പോള്‍ ഞങ്ങള്‍ പുറപ്പെടു . നോകണേ ഒരു ശുഷ്കാന്തി.

ജഗന്‍ വിട്ടില്‍ എത്തിയിരുന്നു. ഞാനും വിനിഷും ഒരു ബൈകിലും മറ്റൊരു ബൈക്കില്‍ ജോര്‍ജും ജിമ്മും. ഞങ്ങള്‍ ആദ്യം പുറപെട്ടു. ബാകി വരുന്ന ബാസിത് ജോമി ജഗന്‍ എന്നിവര്‍ കാറില്‍ പ്രിതീയെ കുട്ടി പുറക്കെ വരും . കൊള്ളിമാലയില്‍ വെച്ച് ഒന്നിക്കാം എന്നതാണ് പ്ലാന്‍. ഞങ്ങള്‍ താമസിച്ചിരുന്ന വിട് തമിഴ്നാട്ടിലെ നാമക്കല്‍ ജില്ലയിലെ പരമത്തി എന്നാ സ്ഥലത്താണ്. അവിടെ നിന്ന് നാമക്കല്‍ വഴിയാണ് പോകുന്നത്. നാമക്കല്‍ സിറ്റി കഴിഞ്ഞത് മുതല്‍ മനോഹര കാഴ്ചകളുടെ ഒരു നിര തന്നെയാണ് നമ്മെ വരവെല്‍കുന്നത് . പച്ച വിരിച്ച പാടങ്ങളും. അവയ്ക്ക് പശ്ചാത്തലം ഒരുകിയ മാമലകളും. കൃഷികള്‍ പലതും മാറി കൊണ്ടിരിക്കുന്നു. ബൈക്ക് നിര്‍ത്തി പാടങ്ങള്‍ പശ്ചാത്തലം ആയി  ഫോട്ടോ എടുത്ത ഞങ്ങള്‍ക്ക്. ഓരോ കൃഷി തോപ്പും വിണ്ടും വിണ്ടും പരിക്ഷണമായി കൊണ്ടിരുന്നു. കാരണം ഒന്ന് മറ്റൊന്നില്‍ നിന്ന് തികച്ചും വെതിയസ്ഥ തന്നെ .
സമതലമായിരുന്ന വഴി പതിയെ കയറ്റത്തിന് വഴി മാറി. വനത്തിലേക്ക് കടക്കുന്നതിനു  മുൻപ് ഒരു ചെറിയ ഫോറെസ്റ്റ് ചെക്ക് പോസ്റ്റ്‌ ഉണ്ട്. അവിടെ കുറെ കടകളും. അവിടെ നിന്ന് ഒരു ചായ കുടിച്ചു നിന്നപ്പോൾ കാറുമായി ബാകി കുട്ടുകാരും എത്തി. ചെക്പൊസ്റ്റും കടന്നു മുന്നോട്ട് വിശാലമായ കൃഷിതോപ്പുകൾക്ക് പകരം തിങ്ങി നിറഞ്ഞ മരങ്ങളും വള്ളികളും കണ്ടു തുടങ്ങി. അതികം കഴിയും മുൻപ് വഴിയുടെ അവസ്ഥ വിണ്ടും മാറി. മലയും വളവും അതിലുപരി കയറ്റവും. ഓരോ വളവിലും നിങ്ങൾ ഇപ്പോൾ എത്രമാത് ഹൈയർ പിൻ വളവിലാണ് ഇന്നി എത്ര ഉണ്ട് എന്നത് നമ്മുക്ക് പറഞ്ഞു തരുന്ന സുചനാ പലകകൾ ഉണ്ട്. അത് വലിയ ആവേശമാണ് നൽകുന്നത്. 1/70, 2/70, 3/70, .................., 70/70 മൊത്തം എഴുപത് ഹെയർ പിൻ വളവുകൾ ഉണ്ട്. തമിഴ്നാടിൽ ഞാൻ കണ്ട ചെറുതും വലുതുമായ എല്ലാ വിനോദ സഞ്ചാര സ്ഥലങ്ങളിലും. വളവുകളിൽ അവർ ഇത്തരം ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നു. തമിഴ്നാട്ടിലെ ടുറിസം വകുപ്പ് വളരെ അഭിനതനം അർഹിക്കുന്നു ആ കാര്യത്തിൽ. പിന്നെ സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരവും. വളവുകളുടെ ഭികരത മനസിലകണേൽ വലിയ വാഹനങ്ങൾ വളയുന്നത് കാണണം.
വളഞ്ഞു പുളഞ്ഞു പോകുന്ന വഴി . ഗുഗിള്‍ കാഴ്ച
അങ്ങനെ വളഞ്ഞു പുളഞ്ഞു മുകളിൽ എത്തി. അവിടെ ഒരു ചെറിയ പട്ടണം ആണ്. അവിടെ നിന്ന് വെള്ളച്ചാട്ട വഴി ചോദിച്ചു മുന്നോട്ട് പോയി. കുറെ ദുരം ഓടി ഇടക്ക് നാൽകവലയും മുകവലയും എല്ലാം ഉണ്ട് വഴി കുറച്ചു ചുറ്റിക്കൽ ആണ്. വഴി ചോദിച്ചും വഴി ബോർഡ് നോകിയും ഞങ്ങൾ ഓടി കൊണ്ടിരുന്നു. അവിടെ മൊത്തം ഒരു വരണ്ട കാലാവസ്ഥയാണ്. വെള്ളം ഉള്ള ഒരു ലക്ഷണവും ഇല്ലാത്ത ഒരു മല ദേശം. കയറ്റവും ഇറക്കവും വളവും മാറി മാറി ഓടി ഞങ്ങൾ അവസനം ആകാശ ഗംഗയുടെ മുകളിൽ എത്തി. റോഡു വളരെ നല്ല നിലയിൽ ആണ് അത് വലിയ ഒരു അനുഗ്രഹമാണ്. തമിഴ്നാട്ടിൽ മോശം റോഡു ഇല്ലാ എന്ന് തന്നെ പറയാം.
ഒരു അംബലം ഉണ്ട് അവിടെ. അത്യാവശ്യം പ്രശസ്തം ആണ്. കുറെ വിശ്യസികൾ ഉണ്ട് അവർ വന്നാ വാഹനങ്ങളും. വെള്ളച്ചാട്ടം കാണാൻ ഉള്ള ആവേശത്തിൽ അംബലം കാണാൻ നിന്നില്ല. അമ്പലത്തിന്റെ ഒരു വശത്ത് കു‌ടിയാണ് വഴി. പടികൾ ഇറങ്ങി. പടികൾ എന്ന് പറയുമ്പോൾ ചെറുതായി കാണണ്ട 1000ത്തിൽ  അധികം വരും. കല്ലുപാകിയ മനോഹരമായ പടവുകൾ. ഇടക്ക് വളവും തിരിവും കുറെ നടപ്പ് വഴികളും എല്ലാം ഉണ്ട്. ചിലപ്പോൾ കുത്തനെ ഉള്ള ഇറക്കം ആണ്. അത്തരം സ്ഥലങ്ങളിൽ കൈവരി നിർമിചിരിക്കുനത് ഒരു അനുഗ്രഹം തന്നെ. ഒരു കിലോമിറ്ററിൽ കുടുതൽ നടന്നിരിക്കും. അപ്പോൾ വെള്ളത്തിന്റെ ഇരമ്പൽ കേട്ട് തുടങ്ങി. ആ ഇരമ്പൽ മടുത്തു തുടങ്ങിയ നടത്തം വേഗത്തില്ലാകി . ഇതിനിടക്ക് ഒറ്റക്കും ഒരുമിച്ചും പടം പിടിക്കലും നടക്കുന്നുണ്ട്
അങ്ങനെ ഞങ്ങൾ കണ്ടു ശരിക്കും ആകാശത്തു നിന്ന് പൊട്ടി വീണപൊൽ ഒരു ആകാശ ഗംഗയെ. ദുരെ നിന്ന കാഴ്ച്ചയിൽ വെള്ളമല്ല ശരിക്കും മഞ്ഞാണ് ഒരു മൂടൽ മഞ്ഞു മല മുകളിൽ നിന്ന് താഴെക്ക് വരുന്നതായി തോന്നും. അത് വരെ ഇടുങ്ങിയ വഴിയിൽ നിന്ന് പെട്ടന് തുറസായ അതും ഭിമാകരമായ വെള്ളച്ചാട്ടത്തിനു മുന്നിൽ എത്തിയ നമ്മൾ ഒരു അന്തവും കിട്ടാതെ അങ്ങനെ നിൽക്കും. കുറച്ചു സമയം വേണ്ടി വരും ആ സാഹചര്യവുമായി പൊരുത പെടാൻ. അവിടെ മുൻപ് എത്തിയ ഒരു തമിഴ്സംഗം കുളിക്കുന്നു. അതിനാൽ ഞങ്ങൾ അതികം അടുത്തേക്ക് പോയില്ല. വെള്ളച്ചാട്ടം പശ്ചാത്തലമാക്കി ചിത്രങ്ങൾ പകർത്തുന്ന തിരക്കിൽ സമയം പോയി കൊണ്ടിരുന്നു.
അവിടെ ആദ്യം എത്തിയ സഞ്ചാരികൾ അവിടെ നിന്ന് മാറി. അവർ വലിയ പാത്രത്തിൽ ഭക്ഷണവുമയിട്ടാണ് വന്നിരിക്കുനത്. ഞങ്ങൾ വെള്ളച്ചാട്ടം അനുഭവിക്കാൻ തന്നെ തിരുമാനിച്ചു. പാറയിൽ നല്ല വഴുക്കൽ ഉണ്ട്. ഒരു വടം കെട്ടിയിട്ടുണ്ട് അതിൽ പിടിച്ചു വെള്ളച്ചാട്ടത്തിന്റെ അടിയിൽ എത്താം. അവിടെ അതിക സമയം നിൽകാൻ കഴിയില്ല കാരണം വെള്ളത്തിന്റെ കരുത്ത് നമ്മളെ തോല്പ്പിക്കും. വെള്ളത്തിന്‌ വല്ലാത്ത ഒരു കുളിർമയാണ് .അതും നമ്മെ വേഗം തളർത്തും. വെള്ളം ഒരുപാടു മുകളിൽ നിന്ന് വരുനുണ്ട് എന്നാലും ചുവട്ടിൽ മുട്ടറ്റം വെള്ളമേ ഉള്ളു .അവിടെ നിന്ന് അത് ഒഴുകി പോകാൻ നല്ല ഒരു വഴിയും കണ്ടില്ല. വെള്ളം എങ്ങോ ഒളിക്കുന്നു. തണുത്തു വിറച്ച് ഒരു പരുവമയിട്ടന്നു അവിടെ നിന്ന് കയറിയത്. കൗതുകം ഉന്നർതിയ ഒരു കാഴ്ചയും കണ്ടു. രണ്ടു പേർ  കണ്ണിൽ വെള്ളത്തിൽ മുങ്ങുമ്പോൾ വെക്കുന്ന ഗ്ലാസ് വെച്ച് മുങ്ങുന്നു. മുങ്ങി എന്തോ തിരയുന്ന പോലെ ഈ ചെറിയ വെള്ളത്തിൽ എന്ത് തിരയാൻ എന്നാ സംശയം ചോദ്യയമായി. ഇവിടെ അമ്പലത്തിൽ പ്രാർത്ഥനക്ക് വരുന്ന വിശ്യാസികൾ പുണ്യം തേടി ഇവിടെയും  എത്തും അവർ ഇവിടെ നാണയ തോട്ടുകൾ ഇടാറുണ്ട്. അത് തിരയുന്നതാണ് കണ്ടത്
മടങ്ങാൻ സമയമായി തിരിച്ചു നടന്നു തുടങ്ങി. അപ്പോളും ആ വെള്ളച്ചാട്ടം ഞങ്ങളുടെ പുറകിൽ എവിടെ നിന്നോ തുടങ്ങി എവിടെക്കോ ഒഴുകി കൊണ്ടിരുന്നു. നാണയം വരലുകരെയും തന്നിച്ചാക്കി പടവുകൾ കയറി തുടങ്ങി. ഒരു വല്ലാത്ത പടവുകൾ തന്നെ. മുകളിൽ എത്താൻ കുറെ പാടുപെട്ടു. മുകളിൽ എത്തിയപ്പോൾ കുട്ടുകാർ രണ്ടുപേർ തർക്കത്തിൽ ആണ്. കാരണം പടവുകളുടെ എണ്ണം തന്നെ. എണ്ണിയ രണ്ടുപേർക്കും രണ്ടു സംഖ്യ . ഏതായാലും ആയിരത്തിനു മുകളിൽ ഉണ്ട് എന്നതിൽ തർക്കമില്ല . മുകളിൽ നിന്ന് രണ്ടു വിർധദമ്പതികൾ പടവുകൾ ഇറങ്ങി തുടങ്ങുന്നു. ഈ പടവുകളുടെ എണ്ണം ഞങ്ങൾ അവരെ അറിയിച്ചു . വർഷങ്ങളായി വരുന്നവരാണ് അവർ. ഞങ്ങളുടെ കിതപ്പും മടുപ്പും കണ്ടു പുഞ്ചിരി തുകി അവർ പതിയെ പടവുകൾ ഇറങ്ങി പോയി. കൂട്ടതിൽ രണ്ടു ഹിന്ദു വിശ്യസികൾ അമ്പലത്തിൽ കയറി. കാണാൻ കൗതുകം ഉണർത്തുന്ന ഒരു അമ്പലം ഒന്നും അല്ലാത്തതിനാൽ ഞങ്ങൾ പുറത്ത് നിന്നതെ ഉള്ളു. അവർ മടങ്ങി വന്നു 
വിശപ്പറിയിച്ച വയറിനെ സമാധാനിപ്പിക്കാൻ പറ്റിയ ഒരു ഹോട്ടലായിരുന്നു അടുത്ത ലക്ഷ്യം വന്ന വഴിയിൽ കണ്ട ഒരു ഹോട്ടലിൽ കയറി. എന്താ പറയുക അത് ഒരു മലയാളിയുടെ ഹോട്ടൽ ആണ്. ഇരുപത് വർഷത്തിൽ അതികമായി അവർ അവിടെ കട നടത്തുന്നു.  കുട്ടികളുടെ അവധിക്ക്കേരളത്തിൽ പോവാറുണ്ട്. നല്ല തിരക്കുള്ള കടയാണ്. മലയാളി കുടുംബത്തെ തമിഴർക്ക് നന്നേ പിടിച്ച മട്ടാണ്. മലയാളി ആണാന്നു അറിയാതെ മുറി തമിഴ് പറഞ്ഞു  അബദ്ധം പറ്റിയ കുട്ടുകാരന്റെ അവസ്ഥ ചന്ദ്രനിൽ ഇറങ്ങിയപ്പോൾ കുട്ടപ്പൻ ചേട്ടന്റെ തട്ടു കട കണ്ട നീൽആംസണന്റെ അവസ്ഥ പോലെ ആയിരുന്നു. ചമ്മിയ ചിരിയിൽ അവൻ നിന്നപ്പോൾ അത് പിന്നെ കൂട്ടാ ചിരിയായി മാറി.
അടുതതായി കൊള്ളിമലയിലെ  ഒരു വച്ച് ടവറന്നു ഞങ്ങളുടെ ലക്ഷ്യം. കുറച്ചു നടന്നു മുകളിലേക്ക് കയറണം . മലയുടെ മുകളിൽ ചെറിയ ഒരു വച്ച് ടവർ ഉണ്ട്. മുന്ന് പേര്‍ക്ക് മാത്രമേ അതില്‍ ഒരുമിച്ചു നില്ല്കാന്‍ കഴിയു. അവിടെ നിന്നുള്ള കാഴ്ച മനോഹരമാണ്. നമ്മള്‍ നില്‍ക്കുന്ന മലയും അടുത്തുള്ള മറ്റൊരുപാട് മലകളും മുകളില്‍ നിന്ന് കാണുക ഒരു വല്ലാത്ത അനുഭവമാണ്‌ . അവിടെ നിന്ന് ചെറിയ ഒരു സഹസ യാത്രയും നടത്തി. വനത്തിലേക്ക് ചെറിയ ഒരു ട്രകിംഗ്. മല കുത്തനെ ആയി അവസാനിച്ച സ്ഥലത്ത് ഞങ്ങളുടെ യാത്ര അവസാനിച്ചു. പിന്നെ മടക്കം


സമയ കുറവ് കാരണം കുടുതല്‍ കാഴ്ചകള്‍ കാണാന്‍ നിന്നില്ല. വളഞ്ഞു വളഞ്ഞു വളഞ്ഞു താഴ്വരത്തെക്ക്.

No comments:

Post a Comment