ഫോണിൽ സംസാരിച്ചു ബാൽക്കണിയിൽ എത്തിയപ്പോളാണ് പുറത്തെ പൂർണ്ണ ചന്ദ്രനും ഞാനും മുഖമുഖം കണ്ടത്. ഇന്ന് പതിവിലും വലിപ്പത്തിൽ ആണ്. ഉദിച്ചു വരുന്നതെ ഉള്ളു. കൊച്ചി കായലിൽ ചന്ദ്ര ശോഭ ചാല് തീർത്തിരിക്കുന്നു. കയാലോളത്തിൽ ബോട്ടുകൾ കടന്നു പോകുന്ന കാഴ്ച പകർത്താൻ ഞാൻ ഒരു പെയിന്റർ അല്ലല്ലോ എന്ന് പരിതപിച്ചു. എന്നാലും മനസിലെ ക്യാൻവാസിൽ ഒരു ചിത്രം വരച്ചു. വർണ്ണ മനോഹര ഒരു രാത്രിയുടെ ചിത്രം.
കൈയിലെ ഫോണിൽ ഒരു ചിത്രം എടുക്കാം എന്ന തീരുമാനത്തിൽ എത്താൻ പിന്നെയും മണിക്കൂറുകൾ കഴിഞ്ഞു. അപ്പോൾ നിലാവ് പിന്നെയും ഉയരത്തിൽ എത്തിയിരുന്നു. മൊബൈലിൽ ക്യാമറയുടെ പരിമിതികളാവാം ഈ മടിക്ക് കാരണം. HD മോഡിൽ ഒരു പരീക്ഷണം അത്ര പോരാ എന്നാലും ഫുൾ സ്‌ക്രീനിൽ കണ്ടാൽ എന്തോ ഒരു........
കണ്ണോളം വരുമോ ക്യാമറ പറ്റിയാൽ ഇന്നത്തെ ആ പൂർണ്ണ ചന്ദ്രനെ ഒരു നോക്ക് കാണുക. ഭൂമിയിലെ മനോഹര കാഴ്ചകൾ നമ്മളെ തേടി വരുബോൾ മുഖം തിരിക്കല്ലേ
No comments:
Post a Comment