Popular Posts

Wednesday, May 31, 2017

ഓർമ്മയുണ്ടോ ആ ദിനം

       2005 ലെ ഫെബ്രുവരി മാസത്തെ ഏതോ ഒരു ദിവസം ഉച്ചകഴിഞ്ഞ നേരം മീശ മുളച്ചു തുടങ്ങിയ ആ പൊടി മിശാക്കാർ അവരുടെ ജീവിതത്തിലെ പ്രധാന പരീക്ഷയെ നേരിടുന്നതിന് മുൻപ് അവരുടെ ഗുരുക്കന്മാർക്ക് വിരുന്നുമായി ഒത്ത് ചേർന്നു

മൺ കട്ടകൾ പല്ലിളിച്ചു കാട്ടുന്ന ഓട് മേഞ്ഞ ആ റബർ തോട്ടത്തിലെ വാടക കെട്ടിടത്തിൽ മൂന്ന് വർഷമായി പഠിച്ചു വന്ന അവരുടെ പള്ളിക്കൂടത്തിനെ വിട പറയാൻ വിതുമ്പുന്ന മനസുമായി അവർ ഒത്ത് ചേർന്ന് പാടി ആ പാട്ട്

ഇന്ന് കേരളം ഏറ്റു പാടിയ "ഞാനും....... ഞാനുമേന്റെ ആളും....... ആ നാൽപതു പേരും ..........പൂമരം കൊണ്ട് ........കപ്പലൊണ്ടാക്കി ......."

അത് മറ്റൊരു രീതിയിൽ നമ്മുടെ  ടെക്നിക്കൽ സ്കോളിന്റെ മുൻ വശത്ത് നിന്നുരുന്ന കമ്പിളി നാരകമാണ് നമ്മൾ വെട്ടി കപ്പലുണ്ടാകിയത്. ഇതേ താളം ഇതേ ലയം. നമ്മുടെ സൂപ്രണ്ട് ആയിരുന്നു അന്ന് കപ്പിത്താൻ പെൺകുട്ടികൾ ഇല്ലാതിരുന്ന ആ പത്താം തരത്തിൽ കപ്പലിൽ കുപ്പായകാരി ഇല്ലായിരുന്നു.

അന്നത്തെ ആ വരികൾ ഒരിക്കൽ കൂടി ഓർത്തെടുക്കാൻ കഴിയുമോ. ഒരിക്കൽ കുടി ആ പൊടി മിശക്കരാവാം നമ്മുക്ക്

#back_to_school

Friday, May 26, 2017

പ്രണയം

ലഹരിയാണ് പ്രണയം നുകരുവോളം വീണ്ടും
നുകരുവൻ കൊതി തോന്നുമൊരു  ലഹരി

ഇന്നു നമ്മിൽ കാവൽ നിൽക്കുവാൻ
പിശജാണ് നാളെയത് സുന്ദര പുണ്യമാവും

ആ നാളിലേക്ക് പൂർണ്ണ ലഹരിയിൽ
കാത്തു വെക്കാം പ്രണയം

പഴക്കം ഏറിടുബോൾ  ലഹരി ഏറും
വീഞ്ഞുപോൽ കാക്കുക നിൻ പ്രണയം

അതിൻ പൂർണ്ണ ലഹരിയിൽ
നുകരണം എന്നിക്കേന്നും

ഒരിക്കലുമത് തിവൃത ചോരാ
നിത്യ ലഹരിയാവണം നിൻ പ്രണയം

അതിന് ലഹരി ഏറി പൂർണ്ണതയിലെത്താൻ
കാതിരിപാവണം ദിനങ്ങൾ

നന്മക്കായി കാത്തിരിക്കാം നാറുമണ
ലഹരി ഉള്ളിലോളിച്ചു കാത്തിരിക്കാം

Wednesday, May 24, 2017

ഷെയർ ചെയ്യുന്നതിന്ന് മുൻപ്

           വാട്സാപ്പിലും ഫേസ്‌ബുക്കിലും മാറ്റ് നവ മാധ്യമങ്ങളിലും വരുന്ന വാർത്തകൾ ചിത്രങ്ങൾ ഷെയർ ചെയുന്നത് ശീലമാണ് നമ്മിൽ പലർക്കും.

അവയുടെ സത്യാവസ്ഥ പോട്ടെ. അവ എന്താണ് എന്ന് പോലും നോക്കാറില്ല പലരും.

ചോരയിൽ കുളിച്ചു കിടക്കുന്ന അപകട ദൃശ്യങ്ങളും, പുഴു നുരയുന്ന മനുഷ്യ അവസ്ഥകളും കാണുന്ന ആരിലും ഒരേ പോലെ അറപ്പും ഭയവും തോന്നുന്ന ദൃശ്യങ്ങൾ. ഇത്തരം കാഴ്ചകൾ ജീവിതത്തിൽ 1000 ത്തിൽ ഒരാൾക്കേ നേരിട്ട് കാണാൻ ഇടവരുകയുള്ളൂ. ( ആർക്കും വരാതെ ഇരിക്കട്ടെ ) എന്നിട്ടും അവ ഗ്രുപ്പുകൾ തോറും ഓടി നടക്കുകയാണ്. എന്താണ് അവ ഷെയർ ചെയ്ത ആൾക് ഉള്ള വികാരം. ഞാൻ കണ്ടു അത് അടുത്ത ആള് കൂടി കാണട്ടെ.

ഒന്ന് ചിന്തിക്കുക

നമ്മൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാവാൻ ആഗ്രഹക്കുന്ന കാര്യങ്ങൾ മാത്രം മറ്റുള്ളവർക്ക് എത്തിക്കുക അല്ലാതെ, ആർക്കും അറപ്പും വെറുപ്പും ഉണ്ടാവുന്ന കാര്യങ്ങൾ ഷെയർ ചെയ്യാതിരിക്കുക. കണ്ണ് തുറന്നു കാണാൻ ഉള്ളത് പോലെ കണ്ണ് അടിച്ചു കാണാതെ ഇരിക്കാനും കഴിയും എന്നത് ഓർക്കുക.

ജീവിതത്തിൽ നന്മ ആഗ്രഹിക്കുക അത് നമ്മളെ തേടി വരും. തിന്മ ആഗ്രഹിച്ചാൽ അതാവും നമ്മളിൽ എത്തുക.

Saturday, May 20, 2017

ഓർമ്മകൾ പോലെ

വീടിന്റെ മുന്നിൽ കുറച്ചു മരങ്ങൾ ഉണ്ടായിരുന്നു അത് വളന്നു, ഓർമ്മകൾ പോലെ

        അത് വെട്ടികളയാൻ അടുത്തുള്ള വീട്ടുകാർ. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കാറ്റ് ആണ് ഭയം കൂട്ടിയത്. വെട്ടാൻ തന്നെ തിരുമാനിച്ചു

എന്നാലും ചുമ്മാ ചില ചിന്തകൾ.

നമ്മൾ മരങ്ങൾ വെട്ടുന്നതല്ലാതെ വെക്കാൻ തയ്യാറാവുന്നില്ല. വേനൽ ചിന്തകൾക്ക് മറവി ഉണ്ടായിട്ടില്ല എന്ന് കരുതാം, ഈ അടുത്ത ദിവസങ്ങളിൽ കിട്ടിയ വേനൽ മഴയാണ്. ചൂട് ഒന്ന് ശമിപ്പിച്ചു. വെള്ളം നൽകിയത്. ഒന്ന് സ്ക്രോൾ ചെയ്താൽ ( ഫേസ്ബുക്ക് ലോകത്ത് അങ്ങനെ ആണല്ലോ ) കാണാം വേനൽ ചിത്രങ്ങളും വേദനകളും. ഇന്ന് മഴ പെയ്ത് തുടങ്ങിയപ്പോൾ ഇന്നലെ എന്നത് പൂർണ്ണമായും വിസ്‌മൃതിയിൽ തള്ളി.

ചൂട് ശക്തമായപ്പോൾ നമ്മൾ മരങ്ങൾ വെട്ടുന്നതിനെ പറ്റി വാ തോരാതെ സംസാരിച്ചു. ആ ദിവസങ്ങളിൽ മരം എന്നത് വരം ആയിരുന്നു. മഴ പെയ്ത് തുടങ്ങി  നമ്മൾ മറന്നു കഴിഞ്ഞു നമ്മൾ കടന്നു വന്ന ദിനങ്ങൾ,

ഇപ്പോൾ പെയ്യുന്ന മഴയിൽ അടിച്ചു വീശുന്ന കാറ്റിൽ മരങ്ങൾ വീണ് അപകടം ഉണ്ടാവാം ശരി തന്നെ അതിന്ന് പരിഹാരം മരങ്ങൾ വെട്ടുകയന്നോ..?  ഒരു മഴക്കാലത്ത് വെട്ടി അടുത്ത വേനൽകാലത്ത് വെക്കാൻ കഴിയുന്ന ഒരു സാധനമാണോ മരം ആവൊ....എനിക്കറിയില്ല ഉത്തരങ്ങൾ ഇല്ലാത്ത ചില സമസ്യകൾ

ആകാശം മേഘവൃതമാണ്. ഇപ്പോൾ ആകാശ കാഴ്ചയെ മറച്ച ഇല നാളെ അവിടെ കാണുമോ................കുഞ്ഞികിളിക്ക് തീറ്റ തേടി പോയ അമ്മകിളിക്ക് അതിന്റെ കുഞ്ഞുങ്ങളെ ഇന്നി കാണാൻ കഴിയുമോ.........ബാലമാർന്ന തന്റെ ശരീരത്തേക്ക് അതിലും ബലമുള്ള ഇരുമ്പുവാൾ ആഴ്നിറങ്ങുബോൾ പോലും ആ മരത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി കാണും. സ്വാ ജീവൻ നൽകിയും രക്ഷാനല്കുന്ന അമ്മ സ്നേഹം  

Wednesday, May 17, 2017

അഭിനന്ദനങ്ങൾ

SSLC , THSLC , +2, VHSC തുടങ്ങിയ അവസാന പരീക്ഷ എഴുതിയ കുട്ടികൾക്ക് എന്റെ അഭിനന്ദനങ്ങൾ - 2017

നിങ്ങൾക്ക് മാർക്ക് കുറവാണോ..?

ഉപരിപാഠനതിന്ന് യോഗ്യതനേടാൻ കഴിഞ്ഞില്ലേ..?

50 % ശതമാനത്തിൽ കൂടുതൽ മാർക്ക് ഉണ്ടോ..?

എല്ലാ വിഷയങ്ങൾക്കും ഫുൾ A+ ഉണ്ടല്ലേ..?

മുകളിലെ എന്റെ ചോദ്യത്തിൽ ഏതെങ്കിലും ഒന്നിന് എല്ലാ കുട്ടികൾക്കും "അതെ" എന്നാവും ഉത്തരം.

ഉത്തരം ഒന്നായത് കൊണ്ട് നിങ്ങൾക്ക് എന്റെ മറുപടിയും ഒന്നാണ്. ഇവിടെ നിങ്ങളുടെ വിജയ പരാജയങ്ങൾ നിങ്ങൾ നാളെ ആരാവണം എന്നതിന് ബാധകമല്ല കാരണം മുന്നോട്ട് നിങ്ങൾ എങ്ങനെ യാത്ര ചെയുന്നു എന്നതാണ് ജീവിത വിജയം നേടാൻ വഴി വെളിച്ചമാവു.

മാർക്ക് കുറവാണ്, ജസ്റ്റ് പാസ് എന്നത് കൊണ്ട് തുടർ വിദ്യാഭാസ അവസരങ്ങൾ നഷ്ടപ്പെട്ടോ ഒരിക്കലുമില്ല. ഉപരിപഠനത്തിനു യോഗ്യത നേടാൻ കഴിഞ്ഞില്ല എന്നതും ഒരു പ്രേശ്നമല്ല 10 ക്ലസിൽ കാലിടറിയവർക്ക് ജോലി നല്കാൻ കാത്ത് കേരള വൈദുതി ബോർഡ് നിൽക്കുന്നു. സെ പരീക്ഷ പോലെ ഉടൻ തന്നെ പരീക്ഷ എഴുതി വീണ്ടും പഠനം തുടരാനും അവസരമുണ്ട്. ഫുൾ മാർക്ക് വാങ്ങിയ കുട്ടികൾക്കും വെല്ലുവിളികൾ ഉണ്ട് ഇന്നിയും ഇതേ നില പഠനത്തിൽ തുടരുക എന്നത്.

നിങ്ങളുടെ മനസ്സിൽ ഒരു ഉത്തരമുണ്ട് നിങ്ങൾ ജീവിതത്തിൽ ആരായി തീരണം എന്നതിനെ കുറിച്ച്. അത് കേൾക്കുക. ഇങ്ങനെ ഒരു ഉത്തരം കണ്ടെത്താൻ കഴിയുന്നില്ല എങ്കിൽ വിദ്യാഭാസ താൽപര്യമുള്ള ആരെയും സമീപിക്കാം  അവർ നിങ്ങൾക്ക് ഒരു വഴി കാട്ടി തരും, എല്ലാ വിഷയങ്ങൾക്കും ഫുൾ മാർക് വാങ്ങിയ കുട്ടി നാളെ ഡോക്ടർ ആവണം എന്ന് മാതാപിതാകളും വാശിപിടിക്കണ്ട കാരണം അവരുടെ ഇഷ്ടങ്ങളാണ് അവർ സ്വാപനം കണ്ടത് അല്ലാതെ നിങ്ങളുടെ താല്പര്യങ്ങൾ അവരിൽ അടിച്ചേല്പിക്കാരുത്. അത് വിരിഞ്ഞ പുവ് വാടാൻ മാത്രേ കാരണമാവു.

രാമേശ്വരത്തെ കടൽ തീരത്ത് നിന്ന് വിമാനം പറക്കുന്നത് കണ്ട് അതിൽ കയറാൻ വഴികൾ തേടിയ ബാലൻ എയ്‌റോനോട്ടിക്ക് എൻജിനിയർ ആയി ഇന്ധ്യയുടെ മിസൈൽ മാൻ ആയി, ഇന്ത്യയിലെ മികച്ച രാഷ്ട്രപതിയായി അദ്ദേഹത്തെ മുന്നോട്ട് നയിച്ച സ്വാപനം പോലെ ഓരോ കുട്ടിക്കും ഉയരങ്ങൾ കിഴടക്കാൻ കഴിയുന്ന സ്വാപനങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

Monday, May 15, 2017

ലക്ഷ്യം തേടുക

ജീവിതത്തിൽ നേടാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്നും അങ് ദൂരെ ഒരു മിനാമിനുങ്ങു പോലെ ഇത്തിരി വെട്ടത്തിൽ ആവും കാണുക. അത് ലക്ഷ്യം വെച്ച് നടന്നു തുടങ്ങുക. ചിലപ്പോൾ ഇല ചർത്തുകൾ കാഴ്ചയെ മറക്കും എന്നാലും ആ വെട്ടം ഇലകൾക്ക് അപ്പുറം ജീവിക്കുന്നു എന്നാ വിശ്യസത്തിൽ നടത്താം തുടരുക.

കൂടെയും പിന്നിലും നടക്കാൻ ആളില്ല എന്നതും നമ്മെ പിന്നോട്ട് നടത്തണ്ട. കാരണം ലക്ഷ്യം എന്നതിന്ന് വളരെ അടുത്ത് എത്തുബോൾ മാത്രേ ആളുകൾ നമ്മളെ കണ്ടു തുടങ്ങു അവർ നമ്മളെ പിന്തുടരും, അപ്പോൾ മാത്രമേ നമ്മുക്ക് ഒപ്പം നടക്കുന്ന ആളുകളെ കാണാനും കഴിയു.

നമ്മുക്ക് മുൻപേ നടന്നവരും ഉണ്ടാവും. ഇരുൾ വീണത് കൊണ്ട് ആ വഴികൾ അ വ്യക്തമായതാവാം

Saturday, May 13, 2017

അർത്ഥ പൂർണ ജീവിതങ്ങൾക്ക് ആശംസകൾ

നമ്മൾ ഇവിടെ ജീവിച്ചു എന്നതിന്ന് എന്താണ് നമ്മൾ ബാക്കി വെക്കുന്നത്.

മറ്റുള്ളവർക്കായി ചെയ്ത ഉപകരങ്ങൾ  മാത്രേ നാളെ എന്നാ സത്യത്തിൽ നമ്മൾ എന്നാ വെക്തി ഈ ഭൂമിയിൽ ഈ വർഷങ്ങളിൽ ജീവിച്ചു. എന്നതിന്റെ അടയാള പെടുത്തലുകൾ.

ബഹുഭൂരിപക്ഷവും ഈ അടയാളപെടുത്തലുകൾ ഒന്നും ഇല്ലാതെ ഇവിടെ ജീവിച്ചു മരിക്കുന്നു.

നാളെയുടെ അടയാള പെടുത്തലുകൾ ആവട്ടെ നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങൾ ( അർത്ഥ പൂർണ ജീവിതങ്ങൾക്ക് ആശംസകൾ )

Thursday, May 11, 2017

എത്ര പരീക്ഷകൾ

അടിസ്ഥാന വിദ്യാഭ്യാസം മാത്രം നേടിയ ഒരാൾ പോലും ജീവിതത്തിൽ ഒരുപാട് മത്സര പരീക്ഷകൾ നേരിടുന്ന കാലത്ത്. അത്യാവശ്യം കാര്യമായി പഠനം കാണുന്നവർ (അവർ അല്ലെ മെഡിക്കൽ എൻട്രൻസ് (നീറ്റ് ) പരീക്ഷക്ക് പോകു ) എത്രയോ പരീക്ഷകൾ കണ്ടിരിക്കും.

ഒരു സാധാരണ മത്സര പരീക്ഷക്ക് തന്നെ ഉത്തര എഴുതിയ ബുക്ക് കൈയിൽ തന്നാൽ പോലും അതിൽ നിന്ന് ഉത്തരം കണ്ടുപിടിച്ചു പരീക്ഷ എഴുതാൻ കഴിയില്ല എന്നുള്ളപ്പോളാണ്.  അത്രക്ക് സമയം ബന്ധിതമാണ് ചോദ്യങ്ങൾ. 100 ചോദ്യങ്ങൾ ഉണ്ടെങ്കിൽ 50 - 75 മിനിറ്റ് ആവും ലഭിക്കുക. സെക്കൻഡുകൾ മാത്രമാണ് ലഭിക്കുക  ചോദ്യം വായിക്കാനും  ഉത്തരം എഴുതാനും. ഈ പരീക്ഷകൾ ലക്‌ഷ്യം വെക്കുക ഏറ്റവും കുറവ് ആളുകൾ യോഗ്യത നേടുക എന്താണ്

ഈ യുദ്ധ സമാനമായ സാഹചര്യത്തിൽ കടന്നു പോകുന്ന ആളാണ് പരീക്ഷ എഴുതാൻ ഇരിക്കുന്ന പഠിതാവ് അല്ലേൽ ഉദ്യോഗർഥി. ഈ സാഹചര്യതിൽ കഴിയുന്ന ആൾ എങ്ങനെ മനിപ്പുലേഷൻ ( കോപ്പിയടി ) നടത്താനാണ്. പരീക്ഷ ഹാളിലെ അധ്യാപക സാനിത്യവും വിസ്മരിച്ചുകൂടാ

കോപ്പി അടി തടയാൻ ആണല്ലോ ഇപ്പോൾ നീറ്റ് പരീക്ഷയിൽ കാട്ടിയ കാട്ടായങ്ങൾ. വസ്ത്രങ്ങൾ ഊരിയും മുറിച്ചും ശിരോവസ്ത്രം ഒഴിവാക്കിയും ഈ നിർദ്ദേശങ്ങൾ നൽകുന്ന ആളുകൾ ഇന്ന് വരെ പരീക്ഷ എഴുതിയ ലക്ഷണമില്ലാ. വല്ലോ കോപ്പി അടിചോ കാശ് കൊടുത്തോ ആ പദവികളിൽ എത്തിയ പോലെ തോന്നും ഈ നിർദ്ദേശങ്ങൾ കണ്ടാൽ

നിലാവ്

ഫോണിൽ സംസാരിച്ചു ബാൽക്കണിയിൽ എത്തിയപ്പോളാണ് പുറത്തെ പൂർണ്ണ ചന്ദ്രനും ഞാനും മുഖമുഖം കണ്ടത്. ഇന്ന് പതിവിലും വലിപ്പത്തിൽ ആണ്. ഉദിച്ചു വരുന്നതെ ഉള്ളു. കൊച്ചി കായലിൽ ചന്ദ്ര ശോഭ ചാല് തീർത്തിരിക്കുന്നു. കയാലോളത്തിൽ ബോട്ടുകൾ കടന്നു പോകുന്ന കാഴ്ച പകർത്താൻ ഞാൻ ഒരു പെയിന്റർ അല്ലല്ലോ എന്ന് പരിതപിച്ചു. എന്നാലും മനസിലെ ക്യാൻവാസിൽ ഒരു ചിത്രം വരച്ചു. വർണ്ണ മനോഹര ഒരു രാത്രിയുടെ ചിത്രം.

കൈയിലെ ഫോണിൽ ഒരു ചിത്രം എടുക്കാം എന്ന തീരുമാനത്തിൽ എത്താൻ പിന്നെയും മണിക്കൂറുകൾ കഴിഞ്ഞു. അപ്പോൾ നിലാവ് പിന്നെയും ഉയരത്തിൽ എത്തിയിരുന്നു. മൊബൈലിൽ ക്യാമറയുടെ പരിമിതികളാവാം ഈ മടിക്ക് കാരണം. HD മോഡിൽ ഒരു പരീക്ഷണം അത്ര പോരാ എന്നാലും ഫുൾ സ്‌ക്രീനിൽ കണ്ടാൽ എന്തോ ഒരു........

കണ്ണോളം വരുമോ ക്യാമറ പറ്റിയാൽ ഇന്നത്തെ ആ പൂർണ്ണ ചന്ദ്രനെ ഒരു നോക്ക് കാണുക. ഭൂമിയിലെ മനോഹര കാഴ്ചകൾ നമ്മളെ തേടി വരുബോൾ മുഖം തിരിക്കല്ലേ