എങ്ങു നിന്നോ ഒഴുകി വന്ന വരണ്ട കാറ്റ് മനസിലേക്ക്നസ്റ് വർഷങ്ങൾ അപ്പുറതെ...ആ തമിഴ്നാട് യാത്രയികളിലേക്ക് മനസിനെ കൊണ്ട് പോയി.
കോളേജിലേക്ക് അവധികൾ കഴിഞ്ഞുള്ള യാത്രകൾ മടിപിടിച്ചതാണ്. എത്ര വ6യ്ഗ്ഗ്8ഉയലിയ ക്ളാസിൽ പഠിക്കുന്നു എന്ന് പറഞ്ഞാലും. പഠിക്കാൻ പോവുക മടിയുള്ള കാര്യം തന്നെ
പണ്ട് തല്ലി വീട്ടിൽ നിന്ന് പറഞ്ഞു വിട്ടു. ഇന്ന് സ്വാന്തം മനസിനെ തല്ലി സ്വായം പോകുന്നു എന്ന് മാത്രം.
ഈരാറ്റുപേട്ട - കുമളി - നാമക്കൽ ഇതായിരുന്നു റൂട്ട്. കുട്ടികാനം എത്തുന്നത് മുതൽ ആകാശ പറവ പോലെയാണ് ബസ്. ചുറ്റും പഞ്ഞി കെട്ടുകൾ പോ6ലെ കോട മഞ്ഞ് നിറഞ്ഞിരിക്കും ഒന്നും കാണാൻ കഴിയില്ല. ആ യാത്ര വല്ലാത്ത അനുഭൂതിയാണ്. കുമളി എത്തുന്നതോടെ കോട മഞ്ഞ് എങ്ങോ പോയിരിക്കും. എന്നാലും കേരളം എന്ന രീതിയിൽ അവിടെ മഴ ഉണ്ടാവും.
പലപ്പോഴും ചാറ്റൽ മഴ കൊണ്ടാണ് തമിഴ്നാട് ബസിലേക്ക് ഓടുക. കേരള ചെക്പോസ്റ്റ് കഴിഞ്ഞ വിവരം അറിഞ്ഞത് പോലെ മഴ അവിടെ ഉണ്ടാവില്ല. മൂത്ര നാറ്റം നിറഞ്ഞു നിൽക്കുന്ന,തൂളുകൾ നിറഞ്ഞ നിലത്ത് മുറുകി തുപ്പിയ ചുവപ്പ് വരകളും, സിഗററ്റ് കുറ്റികളും, മുറി ബീഡികളും അങ്ങനെ ആകെ മൊത്തം ആലങ്കോലമായ പ്രദേശം അതാണ് അവിടം.
അവിടെ മുതൽ കേരളത്തിന്റെ മഴ നിറഞ്ഞ കാലാവസ്ഥാ മാറി തമിഴ്നാടിന്റെ ഉഷ്ണമേഖലാ ആരംഭിക്കുന്നതറിയാൻ കഴിയും. പിന്നീട് ചൂട് നിറഞ്ഞ കാലാവസ്ഥയുടെ അവരോഹണമാണ്. പൊടിയും ചൂടും നിറഞ്ഞ് വിരസമായി ബസ് സഞ്ചരിച്ചു കൊണ്ടിരിക്കും. കേരളം പോലെ അല്ല തമിഴ്നാട് അവിടെ രാത്രി പകൽ പോലെ ബസുകൾ സജീവമാണ്. അത് കൊണ്ട് തന്നെ ബസുകളിൽ നിറഞ്ഞു കവിഞ്ഞ് ആളുണ്ടാവും. ദീർഘാ യാത്ര ആയത് കൊണ്ട്. സീറ്റ് കിട്ടാത്ത ചിലർ നിലത്തിരിക്കും.
മലയാളികൾക്ക് അത്തരം കാര്യങ്ങൾ ചിന്തിക്കാൻ പോലും കഴിയില്ല. ഇത്തരം കാര്യങ്ങൾ കണ്ടും കേട്ടും നമ്മുക്കും അത്ര വലിയ കാര്യമല്ലതെ ആവും എന്നത് വർഷങ്ങൾ കൊണ്ട് മനസിലായതാണ്. സീറ്റ് കിട്ടാതെ വന്ന ഒരുദിവസം കാലുകൾ സമ്മതിക്കാതെ വന്നപ്പോൾ അവരിലേക്ക് ഒരാളായി പലപ്പോഴും ചേർന്നിട്ടുണ്ട്.
ഇൻഡ്യയിലെ ഏറ്റവും വലിയ ഹൈവേയുടെ ഓരത്തെ വീട്ടിലേക്ക് അർദ്ധ രാത്രി നടന്നു നീങ്ങുബോൾ കാലുകൾക്കും ഇത് കണ്ണുകൾജിജുക്കും ഭാരം വെച്ചിരിക്കും. ചുറ്റിലും ഹൈഉ7ജിയയ്Gയയ്യ്ഗ്വേയിലെ halogen ബൾബുകൾ ഒരുക്കുന്ന അർദ്ധ വെളിച്ചം നിഴലുകൾ വരച്ചിടും. കാലുകൾ വലിച്ചു വീട്ടിൽ എത്തുബോൾ ആകെ മടുത്തിരികും.
ചിലപ്പോൾ കുളിക്കും. വെള്ളത്തിന് ഈ അർദ്ധ രാത്രിയിലും പകലിലെ ചൂട് വിട്ടുമറിട്ടുണ്ടവില്ല. ഉറക്കം കൂടുതൽ ആണേൽ അത് വേണ്ടന്ന് വെച് നിലത്തു കിടക്കുന്ന ബെഡ് കുടഞ്ഞു വിരിക്കും. കുറച്ചു ദിവസം മാറി നിന്നത് കൊണ്ട് ആകെ മൊത്തം പൊടി ആവും. ചൂട് കാറ്റ് വീശി ഫാൻ കറങ്ങി കൊണ്ടിരിക്കും. ബെഡിലേക്ക് വീണാൽ ഉറക്കം പിടിക്കാൻ സെക്കന്റുകൾ മതി. ആഴത്തിൽ ഒന്നുമറിയാതെ ഒരു ഉറക്കം
നസിബ്