പഴയ ഞായറാഴ്ചകളുടെ വെറും നിഴലുകൾ മാത്രമാണ് ഇപ്പോൾ കടന്നു പോകുന്നത്.
ജീവിത കടമകൾ ഇത്രക്ക് നിർബന്ധമാവുന്നതിന് മുൻപ് അതായത് കടമകൾ നമ്മെ നിയന്ത്രണം തുടങ്ങുന്നതിന് മുൻപ്. ബാല്യത്തിൽ നിന്ന് കൗമാരത്തിൽ എത്തിയ, പൊടി മീശയിൽ കറുപ്പ് കൂടി തുടങ്ങിയ നാളുകളിൽ. നിയമപരമായി വാഹനം സ്വായം ഓടിച്ചു തുടങ്ങിയ നാളുകളിൽ അങ്ങനെ വിശേഷണങ്ങൾ പലതുണ്ട്. ആ കാലത്തിന്.
ജീവിത കടമകൾ തലയിൽ ചെറുപ്പത്തിലെ കയറിയ ചങ്ങാതിമാർ പോലും ഇത്തരം ഞയർ അവധി ലഭിച്ചിരുന്നു. അതാണ് എല്ലാവരും ഒത്ത് ചേരുന്ന വർണ്ണ മനോഹരമായിരുന്നു ആ ദിനങ്ങൾ. രാവിലെ മുതൽ ഓപ്പമുണ്ടാവും. സൊറപറച്ചിലും കളിയാക്കളുമായി. ആ ദിനങ്ങളുടെ അവസാനം പ്രകൃതി ഭംഗി മനോഹരമാക്കിയ ഏതെങ്കിലും കുന്നുകളിലോ വെള്ളച്ചാട്ടത്തിലോ ആവും അവസാനിക്കുക.
മലകൾ നടന്നു കയറാനോ വെള്ള ചട്ടങ്ങൾ ചാടി തിമർക്കുവാനോ ആരും മടിച്ചില്ല. ഇഴ ജന്തുകളോ ചോര കുടിയന്മാരായ തോട്ട പുഴുവും കൊതുകും ഒരുക്കിയ അപകട സാധ്യതകൾ തെല്ലും പിന്നോട്ട് നടത്തിയതുമില്ല. എന്തിനും പ്രായം നൽകിയ കരുത്തവും മുന്നോട്ട് നയിച്ചത്.
ബാക്കി ദിവസ അനേഷങ്ങൾ ഏതേലും ഒരു പുതിയ കൗതുകം ഞങ്ങൾക്കായി ഓരോ ഞയറിലും ഒരുക്കി വെച്ചിട്ടുണ്ടാവും. വലിയ ദൂരങ്ങൾ അല്ലാതെ വൈകുന്നേരം വീട്ടിൽ നിന്നിറങ്ങി സന്ധ്യ മായങ്ങുബോൾ കൂടനയുന്നത് കൊണ്ട് ആരും ഇത്തരം സഞ്ചാരത്തെ വിലകിയതുമില്ല
സംഭവ ബഹുലമായ ഞയർച്ച, ഞങ്ങളെ അസൂയ പൂണ്ട് നോക്കിയിരിക്കും. ജീവിതങ്ങൾ മാറി മറിഞ്ഞു എഴുത പെട്ട തിരക്കഥയിലെ പുതിയ വേഷങ്ങൾ ഞങ്ങൾ അണിഞ്ഞു. ജോലികൾ, അധിക വരുമനങ്ങൾ, പ്രവാസം, വിവാഹം, മാതാപിതാക്കൾ അവരുടെ ആവശ്യങ്ങൾ കടമകൾ ഏറി കൊണ്ടിരുന്നു. ഞങ്ങൾ പോലും അറിയാതെ ഞങ്ങൾ തിരക്കിൽ മുങ്ങുകയായിരുന്നു.
പഴയ ഞയർ ഒരുക്കിയ ഇത്തിരി നിഴൽ മാത്രമായി പുതിയ ഞയർ. പഴയ ദിനങ്ങൾ ഇന്നിയും വരും വരാതിരിക്കില്ല. തിരക്കുകൾ ഒഴിഞ്ഞു ഞങ്ങൾ എത്തുന്നതും കാത് പഴയ പോലെ ആ മലകൾ അവിടെ ഉണ്ടാവുമോ അതോ കരിങ്കൽ മാഫിയ പൊട്ടിച്ചു മറിച്ചു വിൽക്കുമോ.
എന്നാലും ആരും തകർക്കാൻ കഴിയാത്ത മനോഹരമായ ഓർമ്മകൾ അകതാരിൽ നിറഞ്ഞു നിൽക്കട്ടെ ആ ഓർമകൾ പോലും ഒരവേശാണ് . പുതിയ കാഴ്ചകൾ തേടി പഠിച്ച മനസിന്റെ ആവേശം