
അന്ന് എങ്ങനെയാണ് മലയാളത്തിൽ ഓൺലൈനിൽ എഴുതുന്നത് എന്നത് അറിയില്ലായിരുന്നു. മലയാളം ബ്ലോഗുകളിൽ നിന്ന് കോപ്പി ചെയ്ത അക്ഷരങ്ങൾ കൂട്ടി ചേർത്ത് എൻറെ ബ്ലോഗിന്റെ പേര് പിറന്നു "ആശംസകൾ"
എങ്ങനെ തോന്നി അത് തിരഞ്ഞെടുത്തത് എന്നത് ഇന്നും എന്നിക്ക് അറിയിയില്ല എല്ലാ നന്മകൾക്കും ആശംസ നേർന്ന് കൊണ്ട് ഞാൻ എഴുതി തുടങ്ങി. ഒപ്പം എന്റെ അക്ഷര തെറ്റുകളും . അക്ഷര തെറ്റുകളുടെ ബാഹുല്യം കാണുവർക്ക് തോന്നാം ഇതിന്ന് ആശംസകൾ എന്ന പേരിലും നല്ലത് അക്ഷരതെറ്റ് എന്നതല്ലേ എന്ന്. ഞാനും അത് ചിന്തിക്കുന്ന കാര്യം തന്നെ.

അക്ഷര തെറ്റ് മാറ്റി എഴുതാൻ പോയാൽ എന്നിക്ക് ഈ കുത്തികുറിക്കൽ നടക്കില്ല. കാരണം അക്ഷര തെറ്റ് എന്നത് ഞാനുമായി വളരെ ചെറുപ്പത്തിൽ തന്നെ ചങ്ങാതി ആയതാണ്. ആ പലരെയും പൊട്ടിചിരിപ്പിക്കാൻ കാരണമായ ആ നല്ല ചങ്ങാതിയെ ഞാൻ എന്തിനു പറഞ്ഞയക്കണം എന്ന് മനസ് പറയുന്നു. മുൻപ് എന്റെ അക്ഷര തെറ്റുകൾക്ക് ഒരു ചങ്ങാതി വിളിച്ച സാങ്കേതികം എന്ന പദം ഞാനും കടമെടുക്കട്ടെ. ഇതും ഒരു കാരണമാണ് ഇത്രയും അക്ഷര തെറ്റുകൾ വരുത്താൻ.
പിന്നെ ഞാൻ ഉപയോഗിക്കുന്നത് മംഗിഷ് രീതിയും. ഒരുപാടു കുറവുകളിലും എൻറെ ഭാഷയും ഞാൻ പറഞ്ഞ കഥയും കേട്ട് എന്നെ പ്രോത്സാഹിപ്പിച്ച ഒരുപാട് കുട്ടുകാരുണ്ട് അവരാണ് വീണ്ടും പുതിയ കുത്തിക്കുറിക്കലുകൾ ഉണ്ടാവാൻ കാരണം. പെട്ടന്നു തന്നെ ആളുകളിൽ എത്തിക്കാൻ കഴിയുന്ന ഫേസ്ബുക് ഒരു കാരണമായി ഇപ്പോൾ ഉണ്ടാവുന്ന കുത്തി കുറിക്കലുകൾക്ക്
"എല്ലാ നന്മയ്ക്കും ഒരിക്കൽ കൂടി ആശംസാ നേർന്നു കൊണ്ട് നിർത്തുന്നു "